സ്വർണത്തേക്കാൾ തകർച്ച വെള്ളിക്ക്; ദീർഘകാല നേട്ടത്തിൽ മുന്നിൽ ആര്? | Gold vs Silver Price 2026 Why Silver Is Falling More Than Gold and What Lies Ahead Malayalam news - Malayalam Tv9

Silver Price: സ്വർണത്തേക്കാൾ തകർച്ച വെള്ളിക്ക്; ദീർഘകാല നേട്ടത്തിൽ മുന്നിൽ ആര്?

Published: 

10 Oct 2026 | 01:16 PM

Why Is Silver Falling More Than Gold Key Reasons Behind the Price Drop: കഴിഞ്ഞ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ വെള്ളി സ്വര്‍ണത്തേക്കാള്‍ മികച്ച നേട്ടം നല്‍കിയിട്ടുണ്ട്. സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 2000 മുതല്‍ 2026 സെപ്റ്റംബര്‍ വരെ വെള്ളി 1,131 ശതമാനവും സ്വര്‍ണം 1,447 ശതമാനവും നേട്ടം നല്‍കി. വാര്‍ഷിക ശരാശരി വളര്‍ച്ച കണക്കാക്കുമ്പോള്‍ വെള്ളിക്ക് 9.9 ശതമാനവും സ്വര്‍ണത്തിന് 10.8 ശതമാനവുമാണ് ലഭിച്ചത്.

1 / 5
അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ മാസങ്ങളായി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില സമ്മര്‍ദത്തിലാണ്. എന്നാല്‍ വിലയിടിവിന്റെ കാര്യത്തില്‍ വെള്ളിക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. ഒക്ടോബര്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വിലയില്‍ ഏകദേശം 16 ശതമാനം ഇടിവുണ്ടായപ്പോള്‍ സ്വര്‍ണവിലയില്‍ മൂന്ന് ശതമാനത്തോളമാണ് കുറവുണ്ടായത്. ഹ്രസ്വകാലത്ത് സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ദീര്‍ഘകാല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചിത്രം വ്യത്യസ്തമാണ്. (Image Credit Source: Getty Images)

2 / 5
കഴിഞ്ഞ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ വെള്ളി സ്വര്‍ണത്തേക്കാള്‍ മികച്ച നേട്ടം നല്‍കിയിട്ടുണ്ട്. സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 2000 മുതല്‍ 2026 സെപ്റ്റംബര്‍ വരെ വെള്ളി 1,131 ശതമാനവും സ്വര്‍ണം 1,447 ശതമാനവും നേട്ടം നല്‍കി. വാര്‍ഷിക ശരാശരി വളര്‍ച്ച കണക്കാക്കുമ്പോള്‍ വെള്ളിക്ക് 9.9 ശതമാനവും സ്വര്‍ണത്തിന് 10.8 ശതമാനവുമാണ് ലഭിച്ചത്.

3 / 5
സ്വര്‍ണം പ്രധാനമായും സുരക്ഷിത നിക്ഷേപമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ വെള്ളിക്ക് നിക്ഷേപമെന്ന നിലയിലുള്ള പ്രാധാന്യത്തിനൊപ്പം വ്യാവസായിക ആവശ്യകതയിലും വലിയ പങ്കുണ്ട്. ഇലക്ട്രോണിക്‌സ്, വൈദ്യുത വാഹനങ്ങള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയ മേഖലകളില്‍ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു. ഈ മേഖലകളിലെ ആവശ്യകത കുറയുന്നത് വെള്ളിവിലയെ പ്രതികൂലമായി ബാധിക്കാം. ഉയര്‍ന്ന പലിശനിരക്ക്, ശക്തമായ ഡോളര്‍, ബോണ്ട് വരുമാനത്തിലെ വര്‍ധന എന്നിവയും വെള്ളിയുടെയും സ്വര്‍ണത്തിന്റെയും വിലയെ സമ്മര്‍ദത്തിലാക്കുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന ആശങ്ക വെള്ളിയെ കൂടുതല്‍ ബാധിക്കുന്നു. വ്യാവസായിക ആവശ്യകതയില്‍ വലിയ പങ്കുള്ളതാണ് ഇതിന് കാരണം.

4 / 5
സ്വര്‍ണവില താരതമ്യേന പിടിച്ചുനില്‍ക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്രബാങ്കുകളുടെ വാങ്ങലാണ്. വിദേശനാണ്യ കരുതല്‍ശേഖരത്തിന്റെ ഭാഗമായി പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകള്‍ സ്വര്‍ണം സൂക്ഷിക്കുന്നുണ്ട്. വില താഴുമ്പോഴും ഈ വാങ്ങല്‍ പിന്തുണ സ്വര്‍ണത്തിന് കരുത്താകുന്നു. വെള്ളിക്ക് സമാനമായ പിന്തുണ ലഭിക്കുന്നില്ല. കൂടാതെ, സ്വര്‍ണത്തേക്കാള്‍ ചെറിയ വിപണിയാണ് വെള്ളിയുടേത്. അതിനാല്‍ വലിയ വില്‍പ്പന സമ്മര്‍ദമുണ്ടാകുമ്പോള്‍ വെള്ളിവിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാം. നിക്ഷേപകര്‍ ഒരേസമയം വില്‍പ്പന നടത്തുന്നതും വിലയിലെ ചാഞ്ചാട്ടം വര്‍ധിപ്പിക്കുന്നു.

5 / 5
വെള്ളിയുടെ ഭാവിവില സംബന്ധിച്ച പ്രവചനങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ജെ.പി. മോര്‍ഗന്‍ വെള്ളിയുടെ ശരാശരി വില പ്രവചനം ഔണ്‍സിന് 84 ഡോളറില്‍നിന്ന് 70 ഡോളറായി കുറച്ചിട്ടുണ്ട്. സോളാര്‍ മേഖലയില്‍ വെള്ളിയുടെ ഉപയോഗം കുറയുമെന്ന വിലയിരുത്തലാണ് ഇതിന് പ്രധാന കാരണം. അതേസമയം, 2026ലും വെള്ളി വിപണിയില്‍ വിതരണക്കുറവ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍. ഉയര്‍ന്ന എണ്ണവില, പണപ്പെരുപ്പ ആശങ്കകള്‍, പലിശനിരക്കിലെ മാറ്റങ്ങള്‍ എന്നിവയും വിലയെ സ്വാധീനിക്കാം. നിലവിലെ സാഹചര്യത്തില്‍ വെള്ളിവിലയില്‍ കൂടുതല്‍ ഇടിവുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ വ്യാവസായിക ആവശ്യകത തിരിച്ചുവരികയും സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമാകുകയും ചെയ്താല്‍ വിലയില്‍ ശക്തമായ മുന്നേറ്റവും ഉണ്ടാകാം.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ