AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UAE Airlines Winter Offer : ക്രിസ്മസിന് നാട്ടിലേക്ക് വരാൻ പ്ലാൻ ഉണ്ടോ? ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിമാനകമ്പനികൾ

Winter Vacation Travel Plan From UAE : ഡിസംബർ 14 മുതൽ യു.എ.ഇയിലെ സ്കുളുകൾക്ക് ശീതകാല അവധി ആരംഭിക്കുന്നതാണ്. ഈ സമയത്ത് ക്രിസ്മസും ന്യു ഇയറും ആഘോഷിക്കാൻ നിരവധി പേരാണ് നാട്ടിലേക്കെത്തുന്നത്. അതേസമയം ഭീഷിണിയാകുന്നത് ഭീമമായ ടിക്കറ്റ് നിരക്ക്. അതിൽ നിന്നും ലഭിക്കുന്ന ഏക ആശ്വാസമാണ് വിമാനകമ്പനിക നൽകുന്ന ഈ ഡിസ്കൗണ്ടുകൾ

UAE Airlines Winter Offer : ക്രിസ്മസിന് നാട്ടിലേക്ക് വരാൻ പ്ലാൻ ഉണ്ടോ? ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിമാനകമ്പനികൾ
Emirates Flight (Representational Image)Image Credit source: Cheng Xin/Getty Images
Jenish Thomas
Jenish Thomas | Updated On: 24 Nov 2026 | 10:23 PM

ദുബായ് : ഡിസംബറിലെ വിൻ്റർ ബ്രേക്കിന് നാട്ടിലേക്ക് വെക്കേഷനോ അല്ലെങ്കിൽ മറ്റ് എവിടെങ്കിലും ട്രിപ്പ് പോകാൻ പ്ലാൻ ഉണ്ടോ? പ്രതിസന്ധിയായി നിൽക്കുന്നത് ഭീമമായ വിമാന ടിക്കറ്റ് നിരക്കാണോ? എന്നാൽ ഒരു ആശ്വാസത്തിന് വകയുണ്ട്. ശൈത്യകാല അവധിക്കും ന്യൂ ഇയർ ആഘോഷത്തിൻ്റെയും ഭാഗമായ യുഎഇയിൽ നിന്നുള്ള വിമാനകമ്പനികൾ തങ്ങളുടെ സർവീസുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കാം.

എത്തിഹാദിൻ്റെ വൈറ്റ് ഫ്രൈഡേ സെയിൽ

വൈറ്റ് ഫ്രൈഡെ സെയിൽ എന്ന പേരിലാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനകമ്പനിയായ എത്തിഹാദ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഏഴ് മുതൽ അടുത്ത വർഷം ജൂൺ 15 തീയതി വരെയുള്ള യാത്രകൾക്കാണ് എത്തിഹാദ് ഈ ഓഫർ നൽകുന്നത്. നവംബർ 29-ാം തീയതിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ഇക്കണോമി, ബിസിനസ് ക്ലാസ് വിഭാഗങ്ങൾക്കും ഈ ഓഫർ ബാധകമാണ്. യുഎഇയിൽ നിന്നും 50 ഇടങ്ങളിലേക്കുള്ള യാത്രകൾക്ക് 20 ശതമാനം ഡിസ്കൗണ്ടാണ് എത്തിഹാദ് തങ്ങളുടെ യാത്രക്കാർക്ക് അനുവദിക്കുന്നത്.

ALSO READ : Ras Al Khaimah Accident: റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ മലയാളിയും, ആകെ മരണസംഘ്യ 13

899 ദിർഹത്തിന് ടിക്കറ്റുമായി എയർ അറേബ്യ

ഷാർജ ആസ്ഥാനമായി സർവീസ് നടത്തുന്ന എയർ അറേബ്യ 899 ദിർഹം (വൺവേ ടിക്കറ്റുകൾക്ക് മാത്രം) മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഇന്ത്യക്ക് പുറമെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇറ്റ്ലി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ജർമനി, ഗ്രീസ്, മാലിദ്വീപ്, തായിലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഈ ഓഫർ ലഭിക്കുന്നതാണ്.

ഫ്ലൈ ദുബായും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നു

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈ ദുബായും എയർ അറേബ്യയെ പോലെ കുറഞ്ഞ നിരക്കി യാത്ര ഒരുക്കുന്നുണ്ട്. അതേസമയം വിമാനകമ്പനി റിട്ടേൺ ഉൾപ്പെടെ 1500 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇറ്റ്ലി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ജർമനി, ഗ്രീസ്, മാലിദ്വീപ്, തായിലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഈ ഓഫർ ലഭിക്കുന്നതാണ്. അതേസമയം എമിറേറ്റ്സ് ആകട്ടെ കോംപ്ലിമെൻ്ററിയായി സൗജന്യമായി യാത്ര തീയതി മാറ്റം മാത്രമാണ് നൽകുന്നത്.

Disclaimer : ടിക്കറ്റ് നിരക്ക് വിമാനകമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ചില ഓഫറുകളിൽ വിമാനകമ്പനികൾ മാറ്റം വരുത്തിയേക്കാം.

Follow Us