AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ras Al Khaimah Accident: റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ മലയാളിയും, ആകെ മരണസംഖ്യ 13

റാസൽഖൈമയിൽ ബസ്സും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. മരിച്ച ആളെ സംബന്ധിച്ചുള്ള പേര് വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഏറ്റവും ഒടുവിൽ പുറത്തുവന്ന അപ്ഡേറ്റുകൾ പ്രകാരം മരണസംഖ്യ 13 ഉയർന്നിട്ടുണ്ട്. ഇതിൽ 11 പേരും ഇന്ത്യക്കാരാണ്. ശ്രീലങ്കൻ സ്വദേശിയും ഫിലിപ്പീൻസ് സ്വദേശിയും ആണ് മറ്റുള്ളവർ. മലയാളിയായ ട്രാവൽസ് ഉടമയുടെ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിനു പുറകിലേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു.

Ras Al Khaimah Accident: റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ മലയാളിയും, ആകെ മരണസംഖ്യ 13
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Updated On: 24 Nov 2026 | 10:23 PM

ദുബായ്: റാസൽഖൈമയിൽ ബസ്സും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. മരിച്ച ആളെ സംബന്ധിച്ചുള്ള പേര് വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഏറ്റവും ഒടുവിൽ പുറത്തുവന്ന അപ്ഡേറ്റുകൾ പ്രകാരം മരണസംഖ്യ 13 ഉയർന്നിട്ടുണ്ട്. ഇതിൽ 11 പേരും ഇന്ത്യക്കാരാണ്. ശ്രീലങ്കൻ സ്വദേശിയും ഫിലിപ്പീൻസ് സ്വദേശിയും ആണ് മറ്റുള്ളവർ. മലയാളിയായ ട്രാവൽസ് ഉടമയുടെ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിനു പുറകിലേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിൽ 11 പേർ മരിച്ചതായി നേരത്തെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിയിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച ഇന്ത്യൻ കോൺസുലേറ്റ് തുടർ നടപടികൾ ഏകോപിപ്പിച്ചു വരികയാണ് ഏകോപിപ്പിച്ചു വരികയാണ്. അപകടവുമായി ബന്ധപ്പെട്ട സഹായങ്ങൾ ഉറപ്പാക്കുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഇന്ത്യൻ പൗരന്മാർക്കും കുടുംബാംഗങ്ങൾക്കുമായി കൗൺസിലേറ്റിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ : 800- 46342

അതേ സമയം അപകടം ഉണ്ടായതിന് തൊട്ട് പിന്നാലെ തന്നെ പ്രത്യേക സംഘങ്ങൾ രക്ഷാ പ്രവർത്തനത്തിനായി സംഭവസ്ഥലത്തെത്തിയെന്നും, ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട മറ്റ് അധികൃതർ എന്നിവരുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങളും അടിയന്തര വൈദ്യസഹായവും നൽകാൻ തുടങ്ങിയെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനൊപ്പം അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയാണെന്നും, അത് പൂർത്തിയാകുന്ന മുറയ്ക്ക് ഫലങ്ങൾ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Follow Us