മുംബൈ മെട്രോ കയറിയാല്‍ പണം ഇനി ഇങ്ങോട്ട് കിട്ടും; പുതിയ ഓഫര്‍ | good news for Mumbai Metro passengers cashback offer launched with E Commerce Platforms check how to get it Malayalam news - Malayalam Tv9

Mumbai Metro: മുംബൈ മെട്രോ കയറിയാല്‍ പണം ഇനി ഇങ്ങോട്ട് കിട്ടും; പുതിയ ഓഫര്‍

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 03:33 PM

Mumbai Metro Announces Cashback Offer for Passengers: 99 ശതമാനത്തിലധികം സമയനിഷ്ഠ പാലിച്ചുകൊണ്ട് ഇതുവരെ 120 കോടിയിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കിയതായി അധികൃതര്‍ പറയുന്നു. പുതിയ ഓഫര്‍ കൂടുതലാളുകളെ മെട്രോയിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. വേറെയും ഒട്ടനവധി ഓഫറുകള്‍ പരിഗണനയിലാണ്.

1 / 5
മുംബൈ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കി അധികൃതര്‍. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ക്യാഷ്ബാക്ക് ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. മുംബൈ മെട്രോ ലൈന്‍ 1 ലെ യാത്രക്കാര്‍ക്കാണ് അവസരം ഒരുങ്ങുന്നത്. ഇന്ന് തന്നെ യാത്ര ആരംഭിച്ചാലോ? (Image Credit Source: PTI)

2 / 5
യാത്രക്കാര്‍ക്ക് ഇനി ദൈനംദിന ഓണ്‍ലൈന്‍ ഷോപ്പിങില്‍ ക്യാഷ്ബാക്ക് നേടാനും ഇതുപയോഗിച്ച് യാത്രാ ചെലവ് കുറയ്ക്കാനും സാധിക്കുന്നതാണ്. തിങ്കളാഴ്ച മുതല്‍ കോറിഡോര്‍ ഓപ്പറേറ്റര്‍ പുതിയ ആപ്പ് അധിഷ്ഠിത റിവാര്‍ഡ് ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊമോട്ട് ചെയ്യുന്ന മുംബൈ മെട്രോ വണ്‍, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര, അജിയോ തുടങ്ങിയ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി നടത്തുന്ന ഇടപാടുകള്‍ക്കാണ് ഓഫര്‍ ബാധകം.

3 / 5
ഓരോ ഇടപാടിനും 20 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ തുക അപ്പോള്‍ തന്നെ ക്രെഡിറ്റ് ചെയ്യപ്പെടുകയും യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് റിഡീം ചെയ്യാനും സാധിക്കും. റാപ്പിഡ്കാഷ്, അസെറ്റെക് ഡിജിറ്റല്‍, സീക്വല്‍സ്ട്രിങ് എഐ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് പുതിയ നീക്കം. ഓണ്‍ലൈന്‍ ഷോപ്പിങ് ചെലവുകള്‍ നഗരത്തിലെ മൊബിലിറ്റി സേവിങ്‌സുമായി ചേര്‍ത്ത് ദൈനംദിന യാത്ര കൂടുതല്‍ താങ്ങാനാകുന്നതാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

4 / 5
രാജ്യത്തെ മെട്രോ സര്‍വീസുകളില്‍ ഇത്തരമൊരു ഓഫര്‍ ഇതാദ്യമായാണെന്നും യാത്രക്കാര്‍ക്ക് ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളില്‍ നിലവിലുള്ള ഓഫറുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും മുംബൈ മെട്രോ വണ്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാട്‌സ്ആപ്പ് ടിക്കറ്റിംഗ്, ക്യുആര്‍ അധിഷ്ഠിത മൊബൈല്‍ ടിക്കറ്റുകള്‍, മെട്രോ റിവാര്‍ഡുകള്‍, പരിധിയില്ലാത്ത യാത്രാ പാസുകള്‍ എന്നിവയുള്‍പ്പെടെ ഒട്ടനവധി ഓഫറുകള്‍ മുംബൈ മെട്രോ യാത്രക്കാര്‍ക്കായി നല്‍കുന്നുണ്ട്.

5 / 5
99 ശതമാനത്തിലധികം സമയനിഷ്ഠ പാലിച്ചുകൊണ്ട് ഇതുവരെ 120 കോടിയിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കിയതായി അധികൃതര്‍ പറയുന്നു. പുതിയ ഓഫര്‍ കൂടുതലാളുകളെ മെട്രോയിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. വേറെയും ഒട്ടനവധി ഓഫറുകള്‍ പരിഗണനയിലാണ്.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ