Goose Berry Benefits Malayalam: നെല്ലിക്ക എല്ലാവർക്കും കഴിക്കാമെങ്കിലും, ചിലർക്ക് നെല്ലിക്ക് കഴിക്കുന്നത് വഴി മികച്ച ആരോഗ്യ ഗുണങ്ങളും കൂടി കൈവരും
1 / 5
എല്ലാ പ്രായക്കാർക്കും നെല്ലിക്ക ഗുണകരമാണെങ്കിലും, ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ജീവിതശൈലി പിന്തുടരുന്നവരും ഇത് നിർബന്ധമായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
2 / 5
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നെല്ലിക്കയിൽ ഓറഞ്ചിനേക്കാൾ 20 മടങ്ങ് അധികം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി എന്നത് രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമാണ്.
3 / 5
പ്രമേഹ രോഗികൾക്ക് നെല്ലിക്ക കഴിക്കാം ഇതിൽ അടങ്ങിയിരിക്കുന്ന ക്രോമിയം എന്ന ധാതു, ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.
4 / 5
മുടികൊഴിച്ചിലും ചർമ്മ പ്രശ്നങ്ങളുമുള്ളവർ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മുടി നരയ്ക്കുന്നത് തടയാനും, മുടികൊഴിച്ചിൽ കുറയ്ക്കാനും, ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. ദഹന പ്രശ്നങ്ങളുള്ളവർക്കും ഇത് ഏറ്റവും നല്ലതാണ്.
5 / 5
ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവ ഉള്ളവർ നെല്ലിക്ക കഴിക്കുന്നത് വഴി രക്തയോട്ടം മെച്ചപ്പെടാനും, രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും