New Study: പങ്കാളിയോട് പരദൂഷണം പറഞ്ഞോളൂ… ബന്ധം കൂടുതൽ ശക്തമാകുമത്രേ…
Gossip with Your Partner: രസകരമായ സംഭവങ്ങളോ, നിരുപദ്രവകരമായ നിരീക്ഷണങ്ങളോ പങ്കുവെക്കുന്നത് ബന്ധത്തില്‍ സന്തോഷവും തുറന്ന മനസ്സും നിലനിര്‍ത്താന്‍ സഹായിക്കും.

പങ്കാളിയുമായി പരദൂഷണം പങ്കിടുന്നത് നിങ്ങള്‍ക്കിടയിലുള്ള വിശ്വാസവും അടുപ്പവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഇത്തരത്തിലുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് സൗകര്യമുണ്ടെന്ന് തോന്നുമ്പോള്‍, അത് സുരക്ഷിതത്വബോധവും വൈകാരികമായ അടുപ്പവും വളര്‍ത്തുന്നു.

ഈ സംഭാഷണ രീതി പങ്കാളികള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നു, ഇത് കൂടുതല്‍ ശക്തമായൊരു പിന്തുണ സംവിധാനം സൃഷ്ടിക്കുന്നു.

ആരോഗ്യകരമായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ പരദൂഷണം ആളുകളെ സാമൂഹികമായി ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി പ്രവര്‍ത്തിക്കുമെന്ന് പഠനം പറയുന്നു. പങ്കാളിയുമായി ഇത് പങ്കിടുമ്പോള്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ഉറച്ചതാക്കാം.

ദോഷകരമായതോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. രസകരമായ സംഭവങ്ങളോ, നിരുപദ്രവകരമായ നിരീക്ഷണങ്ങളോ പങ്കുവെക്കുന്നത് ബന്ധത്തില്‍ സന്തോഷവും തുറന്ന മനസ്സും നിലനിര്‍ത്താന്‍ സഹായിക്കും.