Hair Extensions Tips: ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Hair Extensions Care Tips: പലർക്കും ഇത് കൃത്യമായി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മുടി പൊട്ടിപോകാനും പേൻ വളരാനും സാധ്യതയുണ്ട്.

ഇന്ന് പലരും ഹെയര്‍ എക്സ്റ്റന്‍ഷന്‍ വയ്ക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും പലർക്കും ഇത് കൃത്യമായി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മുടി പൊട്ടിപോകാനും പേൻ വളരാനും സാധ്യതയുണ്ട്. എന്നാൽ ഇനി മുതൽ ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കാന്‍ പേടി വേണ്ട.(Image Credits:Getty Images)

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വിപണിയില്‍ ഇന്ന് ക്ലിപ്പ്-ഇന്‍ മുതല്‍ ടേപ്പ്-ഇന്‍, തയ്യല്‍, ബോണ്ടഡ് എന്നിങ്ങനെ പല തരത്തിലുള്ള ഹെയര്‍ എക്സ്റ്റന്‍ഷുകള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ നല്ല ഗുണമേന്മയുള്ള ഹെയര്‍ എക്സ്റ്റന്‍ഷുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

ഏതെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാതിരിക്കാന്‍ പതിവായി മുടിയും തലയോട്ടിയും വൃത്തിയാക്കുക. ദിവസവും കഴുകാൻ പറ്റുന്ന മുടിയാണെങ്കിൽ ഷാപൂ ഉപയോഗിച്ച് കഴുകുക.ഹെയര്‍ സ്റ്റൈലിസ്റ്റ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.

ഷാംപൂ പുരട്ടുമ്പോഴും കഴുകുമ്പോഴും മൃദുവായി ചെയ്യുക. ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ നന്നായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് ആവശ്യമായ പോഷണം അവയ്ക്ക് ലഭിക്കുന്നില്ല.

ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ എടുത്ത് മാറ്റാന്‍ നിങ്ങളുടെ വിരലുകള്‍ ഉപയോഗിക്കുക. നന്നായി മുടി ചീകാനും നല്ല രീതിയിൽ ഡീറ്റാംഗിൾ ചെയ്യാനും മുടി കെട്ടിവെക്കാനും ശ്രദ്ധിക്കുക.