T20 Team of the Year 2024 : സഞ്ജു ഇന്‍, സൂര്യ ഔട്ട്; 2024ലെ ടി20 ടീം തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ; വമ്പന്‍മാര്‍ പുറത്ത്
Harsha Bhogle Picks T20 Team Of 2024 : രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഭോഗ്ലെയുടെ ടീമിലില്ല. ഭോഗ്ലെയുടെ ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളും, രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളിലെ ഓരോ താരങ്ങളും ഉള്‍പ്പെടുന്നു. മൂന്നാം നമ്പറില്‍ സഞ്ജു സാംസണെയും ഭോഗ്ലെ തിരഞ്ഞെടുത്തു. ഓപ്പണറായും താരത്തെ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു
![പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ 2024ലെ മികച്ച ടി20 ടീമിനെ തിരഞ്ഞെടുത്തു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഭോഗ്ലെയുടെ ടീമിലില്ല. ഭോഗ്ലെയുടെ ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളും, രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളിലെ ഓരോ താരങ്ങളും ഉള്‍പ്പെടുന്നു (Image Credits : Getty)](https://images.malayalamtv9.com/uploads/2025/01/Harsha-Bhogle.jpg?w=1280)
1 / 5
![ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും, ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടുമാണ് ഭോഗ്ലെയുടെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സഞ്ജു സാംസണെയും ഭോഗ്ലെ തിരഞ്ഞെടുത്തു. ഓപ്പണറായും താരത്തെ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു (Image Credits : PTI)](https://images.malayalamtv9.com/uploads/2025/01/Sanju-Samson.jpg?w=1280)
2 / 5
![വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍ നാലാം നമ്പറില്‍ ബാറ്റു ചെയ്യും. അഞ്ചാം നമ്പറിലേക്ക് ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനെയാണ് ഭോഗ്ലെ തിരഞ്ഞെടുത്തത് (Image Credits : PTI)](https://images.malayalamtv9.com/uploads/2025/01/Nicholas-Pooran.jpg?w=1280)
3 / 5
![ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഭോഗ്ലെയുടെ ടീമില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസലാണ് ഭോഗ്ലെ തിരഞ്ഞെടുത്ത രണ്ടാം ഓള്‍ റൗണ്ടര്‍ (Image Credits : PTI)](https://images.malayalamtv9.com/uploads/2025/01/Hardik-Pandya.jpg?w=1280)
4 / 5
![സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായി നാല് പേരെയും ഭോഗ്ലെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ എന്നിവരെയാണ് ഭോഗ്ലെ ബൗളര്‍മാരായി തിരഞ്ഞെടുത്തത് (Image Credits : PTI)](https://images.malayalamtv9.com/uploads/2025/01/Jasprit-Bumrah.jpg?w=1280)
5 / 5