Health Risks of Old Pressure Cookers: വർഷങ്ങളായി ഒരേ പ്രഷർകുക്കറാണോ ഉപയോഗിക്കുന്നത്? ഭക്ഷണം വിഷമാകും
Health Risks of Long Term Pressure Cooker Use: വർഷങ്ങളോളം ഒരേ പ്രഷർകുക്കർ തന്നെ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ലെഡ് വിഷബാധയിലേക്ക് നയിച്ചേക്കാം.

വർഷങ്ങളായി ഒരേ പ്രഷർകുക്കർ തന്നെ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇത് ഏറെ അപകടകരമാണ്. പഴയതും കേടുപാടുകൾ പറ്റിയതുമായ അലുമിനിയം കുക്കറുകളാണെങ്കിൽ പ്രത്യേകിച്ചും. (Image Credits: Getty Images)

അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങൾ ഇതിൽ പാകം ചെയ്യുമ്പോൾ കുക്കറിലെ ലെഡിന്റെയും അലുമിനിയത്തിന്റെയും അംശം ഭക്ഷണത്തിൽ അലിഞ്ഞു ചേരും. ഇത് ലെഡ് ടോക്സിസിറ്റിക്ക് കാരണമാകാം. ഇത് അധികമായാൽ തലച്ചോറിലേക്കുള്ള സിഗ്നലുകൾ ഉൾപ്പടെ സാവധാനത്തിലാകുന്നു. (Image Credits: Getty Images)

രക്തത്തിൽ ഉയർന്ന അളവിൽ ലെഡിന്റെ അംശം കാണപ്പെടുന്നതിനെയാണ് ലെഡ് വിഷബാധ എന്ന് പറയുന്നത്. ഭക്ഷണത്തിലൂടെ, സ്പർശനത്തിലൂടെ, ശ്വസനത്തിലൂടെയെല്ലാം ലെഡ് ശരീരത്തിലേക്കെത്താൻ. ഇത് തലച്ചോറ്, നാഡികൾ, രക്തം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങൾ ബാധിക്കും. (Image Credits: Getty Images)

ലെഡിന് നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വരെ തകരാറിലാക്കാൻ ശേഷിയുണ്ട്. തലവേദന, വിളർച്ച, കാലിലും കൈയിലും മരവിപ്പ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, ഛർദി, ഹൈപ്പർ ആക്റ്റിവിറ്റി, ലൈംഗികതയോടുള്ള വിരക്തി, പ്രത്യുത്പാദനശേഷിയില്ലായ്മ എന്നിവയെല്ലാമാണ് ലെഡ് വിഷബാധയുടെ ലക്ഷണങ്ങൾ. (Image Credits: Getty Images)

അതിനാൽ, ഒരു പ്രഷർകുക്കർ പരമാവധി അഞ്ച് വർഷം വരെ ഉപയോഗിക്കാവുന്നതാണ്. കേടുപാടുകൾ ഇല്ലെങ്കിലും അതിന് ശേഷം പ്രഷർകുക്കർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. (Image Credits: Getty Images)