അടങ്ങിയിരുന്ന കോവിഡ് വീണ്ടും തലപൊക്കുന്നു? പുതിയ വകഭേദമെത്തി; ലക്ഷണങ്ങള്‍ അറിയാം
New COVID-19 Variant PJ.2.1: കോവിഡ്-19-ന്റെ ലക്ഷണങ്ങൾ ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ അണുബാധകൾ എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ മാത്രം നോക്കി രോഗനിർണയം നടത്തുന്നത് വിശ്വസനീയമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഈ വകഭേദത്തെക്കുരിച്ച് കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഗവേഷകർ ഇതിനെ ഒരു 'സാൽട്ടേഷൻ വേരിയന്റ്' എന്ന് വിശേഷിപ്പിക്കുന്നു.
വടക്കേ അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും PJ.2.1 എന്ന പുതിയ കോവിഡ്-19 വകഭേദം പടര്‍ന്നുപിടിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2026 മേയിൽ കാനഡയിലെ ഒന്റാറിയോയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. പിന്നീട് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു. സ്‌പൈക്ക് പ്രോട്ടീനിൽ വലിയ മ്യൂട്ടേഷനുകൾ വന്ന ഒരു വകഭേദമാണിത്. ACE2 റിസപ്റ്ററുമായി കൂടുതൽ ശക്തമായി ബന്ധപ്പെടാനുള്ള (binding) കഴിവാകാം ഈ വകഭേദത്തിന്റെ വ്യാപനത്തിന്റെ പ്രധാന കാരണമെന്ന് ‘ജേണൽ ഓഫ് ഇൻഫെക്ഷൻ’ പ്രസിദ്ധീകരിച്ച പ്രാഥമിക ഗവേഷണം സൂചിപ്പിക്കുന്നു.
കോവിഡ്-19-ന്റെ ലക്ഷണങ്ങൾ ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ അണുബാധകൾ എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ മാത്രം നോക്കി രോഗനിർണയം നടത്തുന്നത് വിശ്വസനീയമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
ആശങ്കപ്പെടേണ്ടതുണ്ടോ?
ഈ വകഭേദത്തെക്കുരിച്ച് കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. മുമ്പ് വ്യാപിച്ച വകഭേദങ്ങളേക്കാൾ ഇത് കൂടുതൽ ഗുരുതരമാകുമോയെന്ന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൂടുതല്‍ വിലയിരുത്തലുകളിലൂടെ മാത്രമേ ഇത് വ്യക്തമാകൂ.
കോവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ഒരു വകഭേദമാണ് PJ.2.1. ക്രമേണ മ്യൂട്ടേഷനുകൾ സംഭവിക്കുന്നതിന് പകരം ഒറ്റയടിക്ക് വലിയ തോതിലുള്ള ജനിതക മാറ്റങ്ങളോടെ ഉയർന്നുവരുന്ന വൈറസ് എന്ന നിലയിൽ ഗവേഷകർ ഇതിനെ ഒരു ‘സാൽട്ടേഷൻ വേരിയന്റ്’ എന്ന് വിശേഷിപ്പിക്കുന്നു.
ലക്ഷണങ്ങൾ
- പനി അല്ലെങ്കിൽ വിറയൽ
- ചുമ
- തൊണ്ടവേദന
- മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്
- തലവേദന
- പേശിവേദനയും ശരീരവേദനയും
- ക്ഷീണവും തളർച്ചയും
PJ.2.1-ന്റെ ആദ്യത്തെ രേഖപ്പെടുത്തിയ സാമ്പിൾ 2026 മേയ് 2-ന് ഒന്റാറിയോയിലാണ് കണ്ടെത്തിയത്. തുടർന്ന് കാനഡയിലെ ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക് എന്നിവിടങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ജൂൺ 30-ന് ന്യൂയോർക്ക് സിറ്റിയിലാണ് ആദ്യ കേസ് രേഖപ്പെടുത്തിയത്. തുടർന്ന് കാലിഫോർണിയ, അരിസോണ, ന്യൂജേഴ്‌സി, വിർജീനിയ, നോർത്ത് കരോലിന, മിസോറി, ഒക്ലഹോമ, കൊളറാഡോ, ഫ്ലോറിഡ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലും ഇത് കണ്ടെത്തി.
നിരാകരണം
പൊതുവായ അറിവിനു വേണ്ടിയുള്ള വിവരങ്ങള്‍ മാത്രമാണ് ഈ ലേഖനത്തിലൂടെ നല്‍കുന്നത്. ഈ ലേഖനത്തിലെ വിവരങ്ങള്‍ ലേഖകനോ, ടിവി 9 മലയാളമോ സ്ഥിരീകരിക്കുന്നില്ല. ഈ ലേഖനം പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല.
English Summary
A new SARS-CoV-2 lineage named PJ.2.1 is spreading globally. It features significant spike protein mutations that increase cell binding. Current research shows no evidence that it causes more severe illness.