Dates sugar: പഞ്ചസാര കഴിക്കാത്തവരാണോ? ഈന്തപ്പഴം കൊണ്ട് ഹെൽതി ഷുഗർ തയ്യാറാക്കിയാലോ
Healthy Sugar Alternative: ഈന്തപ്പഴം പഞ്ചസാര ബേക്കിങ് വിഭവങ്ങൾ, ഓട്സ്, സ്മൂത്തികൾ എന്നിവയിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.

ഈന്തപ്പഴം പഞ്ചസാര ഉണ്ടാക്കാൻ ഉണങ്ങിയതും കുരു കളഞ്ഞതുമായ ഈന്തപ്പഴം (ഉദാഹരണത്തിന്, Deglet Noor ഇനം) തിരഞ്ഞെടുക്കുക. ഇതിൽ ഈർപ്പം കുറവായതിനാൽ എളുപ്പത്തിൽ പൊടിച്ചെടുക്കാൻ സാധിക്കും.

ഈന്തപ്പഴം പൊടിയായി ലഭിക്കാൻ, അവ പൂർണ്ണമായി ഉണങ്ങി പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരിക്കണം. ഇതിനായി ഒരു ഫുഡ് ഡിഹൈഡ്രേറ്ററോ, അല്ലെങ്കിൽ ഓവനിൽ ഏറ്റവും കുറഞ്ഞ ചൂടിൽ കുറച്ച് മണിക്കൂറോ വെച്ച് ഉണക്കിയെടുക്കാവുന്നതാണ്.

ഉണക്കിയ ഈന്തപ്പഴം തണുത്തതിന് ശേഷം മാത്രം പൊടിക്കാൻ എടുക്കുക. ചൂടോടെ പൊടിച്ചാൽ അത് പൊടിയാവാതെ ഒട്ടിപ്പിടിച്ച് ഒരു പേസ്റ്റ് രൂപത്തിലാകാൻ സാധ്യതയുണ്ട്.

ഉയർന്ന വേഗതയുള്ള ബ്ലെൻഡറോ കോഫി ഗ്രൈൻഡറോ ഉപയോഗിച്ച് ഈന്തപ്പഴം പൊടിച്ചെടുക്കുക. തുടർച്ചയായി അരയ്ക്കാതെ, ഇടവിട്ട് കുറഞ്ഞ സമയം മാത്രം പൊടിക്കുക. ഇത് ബ്ലേഡിന്റെ ചൂടുകൊണ്ട് ഈന്തപ്പഴം ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഇങ്ങനെയുണ്ടാക്കുന്ന ഈന്തപ്പഴം പഞ്ചസാര ബേക്കിങ് വിഭവങ്ങൾ, ഓട്സ്, സ്മൂത്തികൾ എന്നിവയിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.