AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalabhavan Navas: ‘ആദ്യം തന്നെ ചീത്ത, എല്ലാവരും പൂവ് കൊടുത്തല്ലേ, എന്നാല്‍ ഞങ്ങള്‍ ഇങ്ങനെയായിരുന്നു’

Kalabhavan Navas and Rahna About Their Love Story: സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്ത ഒട്ടേറെ താരങ്ങളുണ്ട് മലയാളത്തില്‍. അക്കൂട്ടത്തിലുള്ള രണ്ടുപേരാണ് കലാഭവന്‍ നവാസും രഹ്നയും. സ്‌ക്രീനില്‍ ആരംഭിച്ച പ്രണയം അവരെയും എത്തിച്ചത് വിവാഹത്തിലേക്കും അതിമനോഹരമായ കുടുംബ ജീവിതത്തിലേക്കുമാണ്.

shiji-mk
Shiji M K | Published: 02 Aug 2025 07:11 AM
തങ്ങളുടെ പ്രണയം വളരെ രസകരമായിരുന്നുവെന്ന് കലാഭവന്‍ നവാസും ഭാര്യ രഹ്നയും പറഞ്ഞിട്ടുണ്ട്. ഇരുവരും ആദ്യമായി കാണുന്നത് ചങ്ങരംകുളത്ത് വെച്ച് ഒരു പരിപാടിക്കിടെയായിരുന്നു. എന്നാല്‍ കണ്ടപ്പോള്‍ നവാസ് ഭയങ്കര സീരിയസായിരുന്നുവെന്നാണ് രഹ്ന പറയുന്നത്. റെഡ് കാര്‍പ്പെറ്റിനോടായിരുന്നു താരങ്ങളുടെ പ്രതികരണം.  (Image Credits Kalabhavan Navas Instagram)

1 / 5
അന്ന് നവാസ് ഡയറക്ട് ചെയ്യുന്ന സ്‌കിറ്റ് ഉണ്ടായിരുന്നു. താന്‍ ആണെങ്കില്‍ അതുവരെ സ്‌കിറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ലെന്ന് രഹ്ന പറയുന്നു. രംഗപൂജയ്ക്കായി തന്റെ ഡാന്‍സാണ്. അതിന് ശേഷമാണ് സ്‌കിറ്റിന് കയറേണ്ടത്. ഒരു സോങിന്റെ ഗ്യാപ്പിന് കയറണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഡാന്‍സ് കഴിഞ്ഞ് കോസ്റ്റിയൂം മാറ്റാനായില്ല.

2 / 5
കല്‍പന ചേച്ചി ഉണ്ടായിരുന്നു അന്ന് കൂടെ. ചേച്ചി എവിടെ നിന്നോ ഒരു ബ്ലേഡ് കൊണ്ടുവന്ന് തന്നെ സഹായിച്ചു. ഇതിനിടയില്‍ ഈ നായികയെ വേണ്ടായിരുന്നു, ഇവര്‍ക്ക് ജാഡയാണെന്നൊക്കെ പറയുന്നത് താന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ലഹങ്ക എടുത്തിട്ട് ഓടിപ്പോയി. കമ്മലും മാലയും ഒന്നും ഉണ്ടായിരുന്നു, കല്‍പ്പന ചേച്ചിയുടെ കയ്യിലെ വഴ ഊരിത്തന്നു, അത് മാത്രമാണ് ധരിച്ചത്.

3 / 5
താന്‍ ഡോര്‍ തുറന്നതും നല്ല ചീത്തയായിരുന്നു നവാസിക്ക, ചെവി മൊത്തം അടഞ്ഞുപോയെന്ന് രഹ്ന പറഞ്ഞപ്പോള്‍ എല്ലാവരും പൂവ് കൊടുത്തല്ലേ, ഞങ്ങള്‍ ഇങ്ങനെയായിരുന്നുവെന്ന് നവാസ്. പിന്നീട് തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തു. തന്റെ വീട്ടുകാര്‍ക്കെല്ലാം രഹ്നയേയും കുടുംബത്തെയും അറിയാം.

4 / 5
വിവാഹം ആലോചിക്കുന്ന സമയത്ത് കലാകുടുംബം ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നി, ചേട്ടനാണ് പോയി സംസാരിക്കുന്നത്. അന്ന് രഹ്നയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. അതിനാല്‍ പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു തങ്ങളുടെ വിവാഹമെന്നും രഹ്നയും നവാസും പറഞ്ഞു.

5 / 5