Hero Scooters: ‍ഡെസ്റ്റിനിയും, സൂമും, പ്ലഷറും... ഹീറോയുടെ സ്കൂട്ടർ മോഡലുകൾ ഇതാ | Hero MotoCorp Scooters in India, Check Out Destini, Xoom, Pleasure and Full Model Lineup Malayalam news - Malayalam Tv9

Hero Scooters: ‍ഡെസ്റ്റിനിയും, സൂമും, പ്ലഷറും… ഹീറോയുടെ സ്കൂട്ടർ മോഡലുകൾ ഇതാ

Published: 

23 Nov 2026 | 08:00 AM

Hero's Scooter Models in India: ഇന്ന് ഇരുചക്ര വാഹന വിപണിയിൽ ബൈക്കുകളേക്കാൾ കൂടുതൽ ഡിമാൻഡ് ഉള്ളത് സ്കൂട്ടർ മോഡലുകൾക്കാണ്. ഗിയർലെസ് ആയതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കൊണ്ടുനടക്കാം എന്നുള്ളതാണ് പലരെയും സ്കൂട്ടറുകളിലേക്ക് ആകർഷിക്കുന്നത്. സ്ത്രീ - പുരുഷ - പ്രായ വ്യത്യാസമില്ലാതെ ആണ് ഇന്ന് സ്കൂട്ടർ വിപണി മുന്നേറുന്നത്.

1 / 5
ഇന്ത്യയിലെ ഏറ്റവും മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോയുടെ ലൈനപ്പിൽ ഒന്നിലധികം സ്കൂട്ടർ മോഡലുകൾ   ലഭ്യമാണ്. ആ ലൈനപ്പിൽ വരുന്ന  പ്രധാന മോഡലുകളെ സവിശേതകളും വിലയും സഹിതം  പരിചയപ്പെടാം. ( Image Credit Source Hero Website)

2 / 5
Xoom 160 - ഹീറോയുടെ ക്രോസ്സ് ഓവർ ശൈളിയിലുള്ള സ്കൂട്ടർ മോഡലാണ് Xoom 160. 156cc ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ സ്കൂട്ടറിൽ. i3S സൈലന്റ് സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സ്മാർട്ട് കീ സിസ്റ്റവും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള കൺസോൾ ആണ് നൽകിയിരിക്കുന്നത്. 14 ഇഞ്ച് വലിയ വീലുകളും ഡ്യുവൽ ചേംബർ LED ഹെഡ്‌ലാമ്പും ‍ഡുവൽ പിൻ സ്‌പെൻഷനും വാഹനത്തിന്റെ സവിശേഷതകളാണ്.

3 / 5
Destini- ഡെസ്റ്റിനി സീരീസിൽ  പ്രധാനമായും മൂന്ന് മോഡലുകളാണ് വരുന്നത്. 124.6cc എഞ്ചിനുള്ള ഡെസ്റ്റിനി 125 (Destini 125), 110.9cc എഞ്ചിനുള്ള ഡെസ്റ്റിനി 110 (Destini 110), കൂടാതെ 124.6cc എഞ്ചിനിൽ എത്തുന്ന ഡെസ്റ്റിനി പ്രൈം (Destini Prime) എന്നിവയാണ് വേരിയന്റുകൾ. ഏകദേശം 80000 രൂപ മുതലാണ് ഈ മോഡിലിന്റെ വില ആരംഭിക്കുന്നത്.

4 / 5
Xoom 125 - 124.6cc എയർ-കൂൾഡ് എഞ്ചിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്. LED പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ടേൺ-ബൈ-ടേൺ നാവിഗേഷനോട് കൂടിയ ഡിജിറ്റൽ സ്പീഡോമീറ്ററും ബൂട്ട് ലാമ്പും  ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. Xoom 125 എക്സ്-ഷോറൂം വില 1,44,998 രൂപ മുതലാണ് ആരംഭിക്കുന്നത്.

5 / 5
Pleasure+ XTEC - 110.9cc എഞ്ചിൻ കരുത്തിലാണ് പ്ലഷർ+ എക്സ്‌ടെക് സ്കൂട്ടർ മോഡൽ വരുന്നത്. നഗരയാത്രകൾക്ക് ഏറെ ഉപകരിക്കുന്ന മോഡലാണിത്. ഫാമിലി സ്കൂട്ടറായും ദൈനംദിന ഉപയോഗത്തിനും ഒരുപോലെ ഈ സ്കൂട്ടർ ഉപയോ​ഗിക്കാം എന്ന സവിശേതയും ഉണ്ട്. ഏകദേശം 75000 രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി