ഇതൊക്കെ നിസ്സാരം...10 വര്‍ഷം കൊണ്ട് നിങ്ങള്‍ക്കും 1 കോടി | how can a middle class person build 1 crore in 10 years, what is the right investment option Malayalam news - Malayalam Tv9

Investment: ഇതൊക്കെ നിസ്സാരം…10 വര്‍ഷം കൊണ്ട് നിങ്ങള്‍ക്കും 1 കോടി

Published: 

29 Dec 2025 | 11:42 AM

Middle Class Investment Plan: പണം സമ്പാദിക്കാനായി നിങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. അച്ചടക്കമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നിക്ഷേപവും വര്‍ഷം തോറും നിക്ഷേപ സംഖ്യയില്‍ വര്‍ധനവ് വരുത്തുന്നതും നിങ്ങളുടെ പണം വേഗത്തില്‍ വളരാന്‍ സഹായിക്കും.

1 / 5ചെറിയ പ്രായത്തില്‍ തന്നെ സമ്പാദിക്കാന്‍ തുടങ്ങുന്നതാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ നല്ലതെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല പലര്‍ക്കും പണം സമ്പാദിക്കുക എന്നത്. ചെറിയ സംഖ്യയില്‍ പോലും നിക്ഷേപം ആരംഭിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ മധ്യവര്‍ഗത്തിന് ഇന്ന് കൂടുതല്‍ കരുത്തേകുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ 1 കോടി രൂപ സമാഹരിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം. (Image Credits: Getty Images)

ചെറിയ പ്രായത്തില്‍ തന്നെ സമ്പാദിക്കാന്‍ തുടങ്ങുന്നതാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ നല്ലതെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല പലര്‍ക്കും പണം സമ്പാദിക്കുക എന്നത്. ചെറിയ സംഖ്യയില്‍ പോലും നിക്ഷേപം ആരംഭിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ മധ്യവര്‍ഗത്തിന് ഇന്ന് കൂടുതല്‍ കരുത്തേകുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ 1 കോടി രൂപ സമാഹരിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം. (Image Credits: Getty Images)

2 / 5

പണം സമ്പാദിക്കാനായി നിങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. അച്ചടക്കമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നിക്ഷേപവും വര്‍ഷം തോറും നിക്ഷേപ സംഖ്യയില്‍ വര്‍ധനവ് വരുത്തുന്നതും നിങ്ങളുടെ പണം വേഗത്തില്‍ വളരാന്‍ സഹായിക്കും. പത്ത് വര്‍ഷത്തെ നിക്ഷേപ കാലാവധിയില്‍ നിങ്ങള്‍ക്ക് കോമ്പൗണ്ടിങ്ങിന്റെ കരുത്ത് നന്നായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.

3 / 5

എസ്‌ഐപികള്‍ മാത്രമല്ല, സാമ്പത്തിക അനിശ്ചിതത്വത്തില്‍ സ്വര്‍ണത്തെയും പ്രയോജനപ്പെടുത്താവുന്നതാണ്. സ്വര്‍ണത്തില്‍ സ്ഥിരമായ നിക്ഷേപം നടത്തുന്നത് സമ്പത്ത് അതിവേഗം വളരുന്നതിനും പോര്‍ട്ട്‌ഫോളിയോ വൈവിധ്യ വത്കരണത്തിനും സഹായിക്കും.

4 / 5

നിക്ഷേപ സംഖ്യ വര്‍ഷംതോറും ഉയര്‍ത്തുന്ന രീതിയാണ് സ്‌റ്റെപ്പ് അപ്പ്. നിങ്ങളുടെ ജീവിതശൈലിയോ മറ്റ് സാമ്പത്തിക ആവശ്യങ്ങളോ അനിശ്ചിതത്വത്തിലാകാതെ നിക്ഷേപം ഉയര്‍ത്താം. അതേസമയം, വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്, ഇത്തരം സാഹചര്യങ്ങളിലും നിക്ഷേപം തുടരാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

5 / 5

നിക്ഷേപം ഇക്വിറ്റി ഫണ്ടുകള്‍, സ്വര്‍ണം തുടങ്ങിയ ആസ്തികളിലേക്ക് വ്യാപിപ്പിക്കുന്നത് അപകട സാധ്യത കുറയ്ക്കും. വൈവിധ്യവത്കരണം വരുമാനം സ്ഥിരപ്പെടുത്താനും സഹായിക്കും. നിക്ഷേപ കാലയളവ്, വിപണി സാഹചര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം അനുസൃതമായി നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടത്തില്‍ വ്യത്യാസം വരും.

അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല
എംഎസ് ധോണിക്ക് ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ എത്ര?
സീസണായി ഇനി മാംഗോ പുഡ്ഡിങ് ഉണ്ടാക്കാം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍