വെള്ളം കുടിക്കുന്നതും രക്തസമ്മർദ്ദവും തമ്മിലെന്താണ് ബന്ധം? | How Does Drinking Water Affect Your Blood Pressure Levels, Here is the answer behind this fack Malayalam news - Malayalam Tv9

Blood Pressure Levels: വെള്ളം കുടിക്കുന്നതും രക്തസമ്മർദ്ദവും തമ്മിലെന്താണ് ബന്ധം?

Published: 

27 Sep 2025 16:08 PM

Drinking Water Affect Your Blood Pressure: ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിന്റെ അളവ് നിലനിർത്താനും അതുവഴി നിങ്ങളുടെ ഹൃദയത്തിന് രക്തം കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും പമ്പ് ചെയ്യാനും സാധിക്കുന്നു. ജലാശം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാൻ ശ്രമിക്കുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിലൂടെ നിർജ്ജലീകരണം തടയാൻ സാധിക്കും.

1 / 5ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കാം. ഇത് മറ്റ് പല രോ​ഗങ്ങൾക്കും കാരണമാകുന്ന അവസ്ഥയാണ്. നിർജ്ജലീകരണം രക്തത്തിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തിന് കൂടുതൽ പ്രവർത്തികേണ്ടിവരികയും പൾസ് നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം കുറയാൻ കാരണമാകും. (Image Credits: Unsplash)

ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കാം. ഇത് മറ്റ് പല രോ​ഗങ്ങൾക്കും കാരണമാകുന്ന അവസ്ഥയാണ്. നിർജ്ജലീകരണം രക്തത്തിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തിന് കൂടുതൽ പ്രവർത്തികേണ്ടിവരികയും പൾസ് നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം കുറയാൻ കാരണമാകും. (Image Credits: Unsplash)

2 / 5

കഠിനമായ നിർജ്ജലീകരണം രക്തസമ്മർദ്ദം അപകടകരമായ നിലയിലേക്ക് താഴാൻ കാരണമാകും, ഇത് ജീവന് വരെ ഭീഷണിയായേക്കാവുന്ന അവസ്ഥയാണ്. നിർജ്ജലീകരണം സംഭവിക്കുമ്പോൾ ശരീരത്തിൽ ദ്രാവകം കുറയുന്നു, ഇത് രക്തത്തിന്റെ അളവ് കുറയ്ക്കുന്നു. രക്തത്തിന്റെ അളവിലെ ഗണ്യമായ കുറവാണ് രക്തസമ്മർദ്ദം കുറയാൻ കാരണമാകുന്നത്. (Image Credits: Unsplash)

3 / 5

കിടന്നുറങ്ങുമ്പോഴുണ്ടാകുന്ന നിർജ്ജലീകരണം രക്തസമ്മർദ്ദം കുത്തനെ കുറയാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ, നിർജ്ജലീകരണം വാസോപ്രെസിൻ പോലുള്ള ഹോർമോണുകളുടെ പ്രകാശനത്തിന് കാരണമാകും, ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. (Image Credits: Unsplash)

4 / 5

അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിന്റെ അളവ് നിലനിർത്താനും അതുവഴി നിങ്ങളുടെ ഹൃദയത്തിന് രക്തം കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും പമ്പ് ചെയ്യാനും സാധിക്കുന്നു. ജലാശം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാൻ ശ്രമിക്കുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിലൂടെ നിർജ്ജലീകരണം തടയാൻ സാധിക്കും. (Image Credits: Unsplash)

5 / 5

ഉയർന്ന രക്തസമ്മർദ്ദം നിങ്ങൾ കരുതുന്നതിലും അപകടകരമാണ്. നിങ്ങളുടെ രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ രീതിയിൽ രക്തസമ്മർദ്ദം നിലനിർത്തുന്നതിന് ദിവസവും വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. (Image Credits: Unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും