CR450 Bullet Train: ഒന്നരമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്തും; വന്ദേഭാരത് ഔട്ട്
China's CR450 Bullet Train Speed: കണ്ണ് ചിമ്മും വേഗത്തില്‍ കടന്നുപോകുന്ന ട്രെയിനുകളും നമ്മുടെ ലോകത്തുണ്ട്. ഇന്ത്യയിലല്ല, അതുള്ളത് നമ്മുടെ അയല്‍രാജ്യമായ ചൈനയിലാണ്. മിന്നല്‍ വേഗത്തില്‍ കടന്നുപോകുന്ന സിആര്‍450 ബുള്ളറ്റ് ട്രെയിന്‍ സൃഷ്ടിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് ചൈന.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. ഈ ട്രെയിനിന്റെ പരമാവധി സ്പീഡ് 160 കിലോമീറ്ററാണ്. എന്നാല്‍ സാധാരണ ട്രാക്കുകളിലൂടെ കടന്നുപോകുമ്പോള്‍ വേഗത ഏകദേശം 80 കിലോമീറ്ററിലേക്ക് ചുരുങ്ങുന്നു. അതൊരിക്കലും ചെറിയ വേഗതയല്ല, മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വന്ദേഭാരത് യാത്രക്കാരെ അനുവദിക്കുന്നു. (Image Credits: X)

എന്നാല്‍ കണ്ണ് ചിമ്മും വേഗത്തില്‍ കടന്നുപോകുന്ന ട്രെയിനുകളും നമ്മുടെ ലോകത്തുണ്ട്. ഇന്ത്യയിലല്ല, അതുള്ളത് നമ്മുടെ അയല്‍രാജ്യമായ ചൈനയിലാണ്. മിന്നല്‍ വേഗത്തില്‍ കടന്നുപോകുന്ന സിആര്‍450 ബുള്ളറ്റ് ട്രെയിന്‍ സൃഷ്ടിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് ചൈന.

മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിനിന്റെ സഞ്ചാരം. ജപ്പാനിലെ ഹൈസ്പീഡ് ട്രെയിനിനെ തോല്‍പ്പിച്ചാണ് ചൈന ചരിത്രം കുറിച്ചിരിക്കുന്നത്. ഷാങ്ഹായ്-ചെംഗ്ഡു അതിവേഗ റെയില്‍പാതയിലായിരുന്നു സിആര്‍450 ട്രെയിനിന്റെ പരീക്ഷണയോട്ടം.

നാല് സെക്കന്റിനുള്ളില്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ ട്രെയിനിന് സാധിക്കും. ബുള്ളറ്റ് ആകൃതിയില്‍ തന്നെയാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ചൈനീസ് അക്കാദമി ഓഫ് റെയില്‍വേ സയന്‍സ് സിആര്‍450 പുറത്തിറക്കിയത്.

ഇത്തരമൊരു ട്രെയിന്‍ നമ്മുടെ കേരളത്തില്‍ വരികയാണെങ്കില്‍, തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോകാന്‍ എത്ര സമയം വേണ്ടിവരുമെന്ന് അറിയാമോ? വെറും ഒന്നരമണിക്കൂര്‍ സമയം മാത്രമാണ് ഇതിന് വേണ്ടിവരുന്നുള്ളൂ.