AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IND vs SA ODI: ഏകദിന പരമ്പരയ്ക്കുള്ള എ സ്‌ക്വാഡില്‍ സഞ്ജുവില്ല, സീനിയര്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയോ?

Sanju Samson ignored in India A team: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞു. ഇഷാന്‍ കിഷനെയും, പ്രഭ്‌സിമ്രാന്‍ സിങിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയത്

jayadevan-am
Jayadevan AM | Updated On: 05 Nov 2025 21:55 PM
ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞു. ഇഷാന്‍ കിഷനെയും, പ്രഭ്‌സിമ്രാന്‍ സിങിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയത്. തിലക് വര്‍മയാണ് ക്യാപ്റ്റന്‍ (Image Credits: PTI)

1 / 5
സഞ്ജുവിനെ എ ടീമിന്റെ ക്യാപ്റ്റനാക്കിയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ 14 അംഗ സ്‌ക്വാഡില്‍ പോലും താരത്തെ ഉള്‍പ്പെടുത്താത്തത് അപ്രതീക്ഷിതമായി. കാരണം അവ്യക്തമാണ് (Image Credits: PTI)

2 / 5
സഞ്ജു അവസാനമായി ഏകദിനം കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ഈ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. പിന്നീട് താരത്തിന് ഏകദിനത്തില്‍ അവസരം ലഭിച്ചില്ല (Image Credits: PTI)

3 / 5
ഏകദിനത്തില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജുവിനെ ഓസ്‌ട്രേലിയക്കെതിരെയും തഴഞ്ഞിരുന്നു. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും പറഞ്ഞായിരുന്നു താരത്തെ തഴഞ്ഞത്. അങ്ങനെയെങ്കില്‍ എ ടീമില്‍ കളിപ്പിക്കാമെന്നിരിക്കെ എന്തിന് തഴഞ്ഞെന്നാണ് ചോദ്യം (Image Credits: PTI)

4 / 5
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിന്റെ സൂചനയാണോ ഇതെന്നും സംശയമുണ്ട്. ഏകദിനത്തില്‍ സീനിയര്‍ ടീമിനായി കളിക്കുന്ന പല താരങ്ങളും ഏകദിന സ്‌ക്വാഡിലില്ല. ശ്രേയസ് അയ്യര്‍ കളിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ സഞ്ജുവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട് (Image Credits: PTI)

5 / 5