Skin Health: കാപ്പി കുടിച്ചാൽ ചർമ്മം ചീത്തയാകും; എത്രത്തോളമാണ് സുരക്ഷിതം
Coffee And Skin Health: ആന്റിഓക്‌സിഡന്റുകൾ, രക്തചംക്രമണം മെച്ചപ്പെടുത്തൽ തുടങ്ങിയ ഗുണങ്ങൾ കാപ്പി ചർമ്മത്തിന് നൽകുന്നു. എന്നാൽ അമിതമായാലോ, നിർജ്ജലീകരണം, എണ്ണ ഉൽപാദനം വർദ്ധിപ്പിക്കൽ തുടങ്ങിയ അവസ്ഥകൾക്കും കാരണമാകും. അതിനാൽ മതത്വവും ഒപ്പം പഞ്ചസാര ഒഴിവാക്കുന്നതും ചർമ്മത്തിന് ഗുണം ചെയ്യും.

കാപ്പിയോ ചായയോ കുടിക്കാതെ ഒരു ദിവസം തുടങ്ങാൻ നിങ്ങൾക്ക് സാധിക്കുമോ? കഴിയാത്തവർ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞുവച്ചോളൂ. പതിവായി ഒരു പരിധിക്ക് അപ്പുറം കാപ്പി കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ചർമ്മത്തിനും ഇവ കേടുപാടുകൾ വരുത്തും. (Image Credits: Getty images)

ആന്റിഓക്‌സിഡന്റുകൾ, രക്തചംക്രമണം മെച്ചപ്പെടുത്തൽ തുടങ്ങിയ ഗുണങ്ങൾ കാപ്പി ചർമ്മത്തിന് നൽകുന്നു. എന്നാൽ അമിതമായാലോ, നിർജ്ജലീകരണം, എണ്ണ ഉൽപാദനം വർദ്ധിപ്പിക്കൽ തുടങ്ങിയ അവസ്ഥകൾക്കും കാരണമാകും. അതിനാൽ മതത്വവും ഒപ്പം പഞ്ചസാര ഒഴിവാക്കുന്നതും ചർമ്മത്തിന് ഗുണം ചെയ്യും.

കാപ്പി അമിതമാകുമ്പോൾ നിർജ്ജലീകരണം സംഭവിക്കുന്നു. അതിനനുസരിച്ച് വെള്ളം ധാരാളം കുടിച്ചില്ലെങ്കിൽ ചർമ്മത്തിൻ്റെ നിറം മങ്ങുകയും വാർദ്ധക്യലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും. കൂടാതെ കഫീൻ സമ്മർദ്ദ ഹോർമോണുകളും കോർട്ടിസോളും വർദ്ധിപ്പിക്കുന്നു.

ഒരു ദിവസം ഒന്ന് മുതൽ രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്. ചർമ്മത്തിനും ശരീരത്തിനും ദോഷം വരുത്താതെ തന്നെ ഇത് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ കാപ്പിയിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്.

എന്നാൽ നിങ്ങൾ ദിവസവും അഞ്ചോ അതിലധികമോ കപ്പ് കുടിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. കാപ്പി അമിതമാകുന്നത് മൂലം ശരീരത്തിലോ ചർമ്മത്തിലോ മാറ്റങ്ങൾ കണ്ടാൽ ഒന്നോ രണ്ടോ ആഴ്ച്ചത്തേക്ക് അവ പൂർണമായും ഒഴിവാക്കുക. ഒപ്പം നന്നായി വെള്ളം കുടിക്കാനും ഉറങ്ങാനും ശ്രമിക്കണം.