രംഗണ്ണന്‍ തനി പൊന്ന് തന്നെ; ആവേശത്തില്‍ ഫഹദ് എത്ര പവന്റെ സ്വര്‍ണം ധരിച്ചു? Malayalam news - Malayalam Tv9

Fahadh Faasil: രംഗണ്ണന്‍ തനി പൊന്ന് തന്നെ; ആവേശത്തില്‍ ഫഹദ് എത്ര പവന്റെ സ്വര്‍ണം ധരിച്ചു?

Updated On: 

08 May 2024 | 12:23 PM

ആവേശത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല. എങ്ങും രംഗണ്ണന്‍ തരംഗം മാത്രം. രംഗണ്ണനുമായി ബന്ധപ്പെട്ട ഒരുപാട് കഥകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇപ്പോഴിതാ വീണ്ടുമൊരു വാര്‍ത്ത എത്തിരിക്കുകയാണ്.

1 / 7

2 / 7
രംഗണ്ണനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ് വരുന്നുള്ളു ആരാധകര്‍. രംഗണ്ണന്റെ ഡ്രൈവിങ് ലൈസന്‍സൊക്കെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

3 / 7
രംഗണ്ണന്‍ കഥകളിലേക്ക് പുതിയൊരെണ്ണം കൂടി ചേര്‍ക്കപ്പെടുകയാണ്. രംഗണ്ണന്‍ ചില്ലറക്കാരനല്ലെന്ന് തെളിയിക്കുന്ന ഒന്ന് തന്നെയാണത്.

4 / 7
ആവേശത്തില്‍ സര്‍വ്വാഭരണ വിഭൂഷിതനായിട്ടാണ് ഫഹദ് ഫാസില്‍ എത്തിയത്. കഴുത്ത് പൊട്ടിപോകും വിധത്തില്‍ സ്വര്‍ണമാലകളും, വിരലിലെ മോതിരങ്ങളും, കയ്യ് തളയും വളയുമെല്ലാം തനി തങ്കം തന്നെ.

5 / 7
സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ ഇമിറ്റേഷന്‍ ഗോള്‍ഡ് ഉപയോഗിക്കാമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ഒറിജിനല്‍ ഗോള്‍ഡ് തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് ജിത്തു പറഞ്ഞത്.

6 / 7
സിനിമയില്‍ കാണുന്നതുപോലെ ഈ ആഭരണങ്ങള്‍ നല്ല ഭാരമുള്ളവയായിരുന്നു. ആക്ഷന്‍ സീനുകള്‍ക്കിടയില്‍ ചിലപ്പോള്‍ മോതിരമോ വളയോ ഊരിതെറിക്കും. ഇതെടുക്കാന്‍ ചിലരെ പ്രത്യേകം ചുമതലപ്പെടുത്തിരുന്നു.

7 / 7
എല്ലാം കൂടി അമ്പത് പവന്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ഏപ്രില്‍ 9 മുതല്‍ ആവേശം ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിനെത്തും.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്