Drumsticks: മുരിങ്ങക്കായ ഗുണങ്ങൾ ഏറെ… പക്ഷേ അളവ് കൂടിയാൽ അപകടം; ഒരു ദിവസം എത്രയാകാം?
Drumsticks Safe Daily Limit: ഇത്രയേറെ ഗുണങ്ങളുള്ള മുരിങ്ങക്കായ ഒരു ദിവസം എത്രയെണ്ണം വരെ കഴിക്കാം? അമിതമായാൽ എന്തെങ്കിലും ദോഷമുണ്ടോ? ഇത്തരം സംശയങ്ങളെക്കുറിച്ച് ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ നോക്കാം.

എന്നാൽ, ഇത്രയേറെ ഗുണങ്ങളുള്ള മുരിങ്ങക്കായ ഒരു ദിവസം എത്രയെണ്ണം വരെ കഴിക്കാം? അമിതമായാൽ എന്തെങ്കിലും ദോഷമുണ്ടോ? ഇത്തരം സംശയങ്ങളെക്കുറിച്ച് ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ നോക്കാം. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസേന ഒന്നോ രണ്ടോ ഇടത്തരം മുരിങ്ങക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തികച്ചും സുരക്ഷിതമാണ്. എന്നാൽ, ഗുണമുണ്ടല്ലോ എന്ന് കരുതി അളവിൽ കൂടുതൽ കഴിക്കരുത്.

മുരിങ്ങക്കായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായാൽ ഗ്യാസ്, വയറിളക്കം, വയറുവേദന എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. ക്തസമ്മർദ്ദം കുറയ്ക്കാൻ മുരിങ്ങ സഹായിക്കും. എന്നാൽ ബിപിക്ക് മരുന്ന് കഴിക്കുന്നവർ അമിതമായി മുരിങ്ങക്കായ കഴിച്ചാൽ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ താഴാൻ സാധ്യതയുണ്ട്.

മലയാളിയുടെ ഊണുമേശയിൽ മുരിങ്ങക്കായ ഇല്ലാത്ത ഒരു സാമ്പാറിനെയോ, തേങ്ങ അരച്ച മീൻകറിയെയോ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. കേവലം ഒരു കറിക്കൂട്ടെന്നതിലുപരി, ആയുർവേദം മുതൽ ആധുനിക ശാസ്ത്രം വരെ ഒരുപോലെ പുകഴ്ത്തുന്ന ഔഷധഗുണങ്ങളുടെ കലവറയാണ് മുരിങ്ങ. ഇതിന്റെ ഇലയും പൂവും കായയും ഒരുപോലെ പോഷകസമൃദ്ധമാണ്. (Image Credits: Getty Images)

കാൽസ്യം, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളുടെയും വിറ്റാമിൻ സി, ഡി, ഇ എന്നിവയുടെയും അത്ഭുതകരമായ ഉറവിടമാണ് മുരിങ്ങ. ഇതിനു പുറമെ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, ആൽക്കലോയിഡുകൾ തുടങ്ങിയ ജൈവ ഘടകങ്ങളും ഇതിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

തൈറോയ്ഡ്, രക്തസമ്മർദ്ദം, പ്രമേഹം, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ മുരിങ്ങക്ക അമിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. മുരിങ്ങക്കായുടെ തൊലിയിൽ ചില വിഷാംശങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തൊലി കളഞ്ഞോ അല്ലെങ്കിൽ നന്നായി പാകം ചെയ്തോ മാത്രം ഉപയോഗിക്കുക.