വർഷങ്ങളായി ഒരേ അടിവസ്ത്രമാണോ ഉപയോഗിക്കുന്നത്? കാലാവധി ഇതിനുമുണ്ട് | How Often Should You Replace Underwear, Here's What to Know Malayalam news - Malayalam Tv9

Lifespan of Underwear: വർഷങ്ങളായി ഒരേ അടിവസ്ത്രമാണോ ഉപയോഗിക്കുന്നത്? കാലാവധി ഇതിനുമുണ്ട്

Published: 

19 Sep 2025 11:07 AM

How Often Should You Replace Underwear: അടിവസ്ത്രങ്ങൾക്കും കാലാവധി ഉണ്ട്. ഏറെ കാലം ഒരേ അടിവസ്ത്രം ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

1 / 6വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ അടിവസ്ത്രങ്ങൾ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത്? അടിവസ്ത്രങ്ങൾ ശരീരത്തിൽ ഒട്ടികിടക്കുന്നതാണ്. അതിനാൽ തന്നെ അവയിൽ വിയർപ്പ്, ബാക്ടീരിയ, മൃതകോശങ്ങൾ തുടങ്ങിയയെല്ലാം അടിഞ്ഞുകൂടുന്നു. (Image Credits: Freepik)

വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ അടിവസ്ത്രങ്ങൾ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത്? അടിവസ്ത്രങ്ങൾ ശരീരത്തിൽ ഒട്ടികിടക്കുന്നതാണ്. അതിനാൽ തന്നെ അവയിൽ വിയർപ്പ്, ബാക്ടീരിയ, മൃതകോശങ്ങൾ തുടങ്ങിയയെല്ലാം അടിഞ്ഞുകൂടുന്നു. (Image Credits: Freepik)

2 / 6

ഏറ്റവും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കേണ്ട ഒന്നാണ് അടിവസ്ത്രങ്ങൾ. നന്നായി കഴുകിയ ശേഷം വെയിലത്തിട്ട് വേണം ഇവ ഉണക്കിയെടുക്കാൻ. ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയ, ഫംഗസ് എന്നിവയെ നശിപ്പിക്കാൻ ഇത് സഹായിക്കും. (Image Credits: Pexels)

3 / 6

അടിവസ്ത്രങ്ങൾക്കും കാലാവധി ഉണ്ട്. ഏറെ കാലം ഒരേ അടിവസ്ത്രം ഉപയോഗിക്കുന്നത് ചൊറിച്ചിൽ, അലർജി തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ, ഓരോ ആറ് മാസം കൂടുമ്പോൾ അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോഴെങ്കിലും അടിവസ്ത്രങ്ങൾ മാറ്റി വാങ്ങേണ്ടത് അത്യാവശ്യമാണ്. (Image Credits: Freepik)

4 / 6

അടിവസ്ത്രങ്ങൾ കഴുകുമ്പോൾ തുണിയുടെ നാരുകളിൽ ഉണ്ടാകുന്ന സൂക്ഷ്മ ദ്വാരങ്ങളിൽ ബാക്ടീരിയ, ഫംഗസ് എന്നിവ പറ്റിപിടിച്ചു നിൽക്കും. കഴുകുന്നതിലൂടെ ഇവയെ പൂർണമായും നശിപ്പിക്കാൻ കഴിയില്ല. (Image Credits: Freepik)

5 / 6

അടിവസ്ത്രങ്ങളുടെ ഇലാസ്തികത നഷ്ടപ്പെട്ട് അയഞ്ഞാൽ അല്ലെങ്കിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടായാലോ, തുണിയുടെ കനം കുറഞ്ഞാലോ, അത് മാറ്റേണ്ട സമയമായി എന്നാണ് സൂചിപ്പിക്കുന്നത്. (Image Credits: Pexels)

6 / 6

കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരേ അടിവസ്ത്രം തന്നെ ഒരു ദിവസത്തിൽ കൂടുതൽ ധരിക്കാതിരിക്കുക. വെള്ളം മാത്രം ഉപയോഗിക്കാതെ സോപ്പ് ഉപയോഗിച്ച് വേണം ഇവ കഴുകാൻ. (Image Credits: Pexels)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും