Apple: തണ്ടിന്റെ അറ്റം നോക്കണം! മധുരമുള്ള ആപ്പിളുകൾ കണ്ടെത്താൻ വഴിയിതാ…
How to Buy Sweet Apples: ആപ്പിൾ വാങ്ങുമ്പോൾ പുറമെ കാണുന്ന ഭംഗി മാത്രം നോക്കി വാങ്ങാറുണ്ടോ? കടയിൽ വെച്ച് കാണാൻ നല്ല ചുവപ്പും തിളക്കുവുമുണ്ടെങ്കിലും വീട്ടിലെത്തി കഴിച്ചുനോക്കുമ്പോൾ ചിലപ്പോൾ മധുരമില്ലാത്തതായി തോന്നാറുണ്ട്. എന്നാൽ മധുരമുള്ള ആപ്പിൾ കൃത്യമായി തിരഞ്ഞെടുക്കാൻ ചില മാർഗങ്ങളുണ്ട് .....

ആപ്പിൾ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്സ. എന്നാൽ, കടകളിൽ നിന്ന് ആപ്പിൾ വാങ്ങുമ്പോൾ പുറമെ കാണുന്ന ഭംഗി മാത്രം നോക്കി വാങ്ങാറുണ്ടോ? കടയിൽ വെച്ച് കാണാൻ നല്ല ചുവപ്പും തിളക്കുവുമുണ്ടെങ്കിലും വീട്ടിലെത്തി കഴിച്ചുനോക്കുമ്പോൾ ചിലപ്പോൾ മധുരമില്ലാത്തതായി തോന്നാറുണ്ട്. ആപ്പിളിന്റെ നിറം നോക്കി മാത്രം അതിന് മധുരം ഉണ്ടോയെന്ന് കണ്ടെത്താൻ സാധിക്കില്ല. എന്നാൽ മധുരമുള്ള ആപ്പിൾ കൃത്യമായി തിരഞ്ഞെടുക്കാൻ ചില മാർഗങ്ങളുണ്ട് ..... (Image Credit source: Getty Images)

വലിപ്പം മാത്രം നോക്കി ആപ്പിൾ വാങ്ങിക്കരുത്. വലിപ്പമല്ല, ആപ്പിളിന്റെ ഭാരമാണ് പ്രധാനം. കൈയിലെടുക്കുമ്പോൾ അതിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള ഭാരം ഉണ്ടോ എന്ന് നോക്കുക. ഉള്ളിൽ ജലാംശം നഷ്ടപ്പെടാത്ത നല്ല പുതിയ ആപ്പിളിന് ഭാര കൂടുതൽ ഉണ്ടായിരിക്കും. ഭാരം കുറഞ്ഞവയ്ക്ക് മധുരം കുറവായിരിക്കും.

അതുപോലെ മണം നോക്കി വാങ്ങുക. നല്ലതുപോലെ പഴുത്ത മധുരമുള്ള ആപ്പിലുകൾക്ക് അതിന്റെ ഞെട്ടിന്റെ ഭാഗത്ത്നിന്ന് നേരിയൊരു സുഗന്ധം ഉണ്ടാകും. ആപ്പിൾ മൂക്കോട് അടുപ്പിച്ച് പിടിച്ച് മണത്തുനോക്കുമ്പോൾ യാതൊരു മണവും അനുഭവപ്പെടുന്നില്ലെങ്കിൽ അത് പാകമാകുന്നതിന് മുമ്പ് പറിച്ചതോ അല്ലെങ്കിൽ വളരെ നാളുകളായി കടയിൽ കിടക്കുന്നതോ ആയിരിക്കും.

ആപ്പിളിന്റെ നിറം കണ്ട് പറ്റിക്കപ്പെടരുത്. നിറത്തേക്കാൾ പ്രധാനം തൊലിയുടെ ദൃഢതയാണ്. തള്ളവിരൽ കൊണ്ട് ചെറുതായി അമർത്തുമ്പോൾ ആപ്പിളിന്റെ തൊലി അയഞ്ഞുപോകുന്നില്ലെങ്കിൽ അത് വാങ്ങാം. അതുപോലെ, പുതിയ ആപ്പിളിന്റെ ഞെട്ട് ചെറുതായി പച്ചനിറത്തിലും പാത്രത്തോട് ദൃഢമായി പറ്റിനിൽക്കുന്നതുമായിരിക്കും. ഞെട്ടിന്റെ ഭാഗം ഉണങ്ങി ചുളിവ് വീണിരിക്കുകയോ അല്ലെങ്കിൽ ഞെട്ട് നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും വാങ്ങരുത്.

വിരൽ കൊണ്ട് ആപ്പിളിൽ ചെറുതായി തട്ടിനോക്കുക. പൊള്ളയായ ശബ്ദത്തിന് പകരം അല്പം കനത്ത ശബ്ദമാണ് കേൾക്കുന്നതെങ്കിൽ ഉള്ളിലെ കാമ്പ് ദൃഢവും ജലാംശം നിറഞ്ഞതുമാണെന്ന് മനസ്സിലാക്കാം. പൊള്ളയായ ശബ്ദമാണ് വരുന്നതെങ്കിൽ ഉള്ളിൽ ഉണങ്ങിത്തുടങ്ങിയിട്ടുണ്ടാകാം. ഇനി ആപ്പിൾ വാങ്ങാൻ പോകുമ്പോൾ ഈ വിദ്യയും പ്രയോഗിക്കാം.