Cleaning Hacks: കരിയും തുരുമ്പും പിടിച്ച ദോശക്കല്ല് പുതുപുത്തനാക്കാം; ടിപ്സിതാ
How to Clean Dosa Tawa at Home: കരിയും എണ്ണക്കറയും തുരുമ്പും അടിഞ്ഞുകൂടിയാൽ ദോശക്കല്ല് ഉപയോഗിക്കാൻ പ്രയാസമാകും. മികച്ച ദോശ ചുട്ടെടുക്കാൻ നല്ല മാവ് മാത്രം പോരാ, പാത്രം വൃത്തിയായും കൃത്യമായും പരിപാലിക്കേണ്ടതും അത്യാവശ്യമാണ്. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ദോശക്കല്ല് വൃത്തിയാക്കാനും ദോശ നന്നായി കിട്ടാനും സഹായിക്കുന്ന മാർഗ്ഗങ്ങൾ ഇതാ അറിഞ്ഞാളൂ...

ദോശ ചുടുമ്പോൾ മാവ് കല്ലിൽ ഒട്ടിപ്പിടിക്കുകയോ കരിഞ്ഞുപോകുകയോ ചെയ്യുന്നുണ്ടോ? സ്ഥിരമായി ഉപയോഗിക്കുന്ന ദോശക്കല്ല് ശരിയായി വൃത്തിയാക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കരിയും എണ്ണക്കറയും തുരുമ്പും അടിഞ്ഞുകൂടിയാൽ ദോശക്കല്ല് ഉപയോഗിക്കാൻ പ്രയാസമാകും. (Image Credit source: Getty Images, Social Media)

മികച്ച ദോശ ചുട്ടെടുക്കാൻ നല്ല മാവ് മാത്രം പോരാ, പാത്രം വൃത്തിയായും കൃത്യമായും പരിപാലിക്കേണ്ടതും അത്യാവശ്യമാണ്. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ദോശക്കല്ല് വൃത്തിയാക്കാനും ദോശ നന്നായി കിട്ടാനും സഹായിക്കുന്ന മാർഗ്ഗങ്ങൾ ഇതാ അറിഞ്ഞാളൂ...

ദോശക്കല്ല് അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യുക. കത്തി ഉപയോഗിച്ച് കരിഞ്ഞ ഭാഗങ്ങൾ പതുക്കെ ചുരണ്ടി നീക്കി, തുടർന്ന് സ്ക്രബ് ചെയ്ത് വൃത്തിയാക്കുക. അല്ലെങ്കിൽ, കുറച്ച് വെള്ളത്തിൽ ബേക്കിങ് സോഡ ചേർത്ത് ചൂടായ കല്ലിലേക്ക് ഒഴിക്കുക. അൽപസമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിയും വൃത്തിയാക്കാം.

പകുതി നാരങ്ങ കൊണ്ട് ദോശക്കല്ലിൽ മൃദുവായി തടവുക. പിന്നീട് ഉപയോഗിക്കുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ പുരട്ടി, മുറിച്ച ഉള്ളി ഉപയോഗിച്ച് നന്നായി സ്ക്രബ് ചെയ്യുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ദോശക്കല്ല് നന്നായി കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നത് കറയും തുരുമ്പും പിടിക്കുന്നത് തടയാൻ സഹായിക്കും.

ദോശക്കല്ല് അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. കുറച്ച് വെള്ളത്തിൽ അൽപം എണ്ണ ചേർത്ത് യോജിപ്പിച്ച് ചൂടായ കല്ലിൽ തളിക്കുക. തുടർന്ന് തീ ഇടത്തരമാക്കുക. ഒരു കോട്ടൺ തുണിയിൽ വാളൻപുളി പൊതിഞ്ഞെടുത്ത് അതുകൊണ്ട് ദോശക്കല്ല് തുടയ്ക്കാം. ശേഷം മാവ് ഒഴിച്ച് പരത്തി, ഇരുവശങ്ങളും ഇടത്തരം തീയിൽ വേവിച്ചെടുക്കാം.