ഫാനിൽ പൊടിപിടിച്ചോ? മിനിറ്റുകൾക്കുള്ളിൽ ഫാൻ വെട്ടിത്തിളങ്ങാൻ ഈ വിദ്യ മതി! | How to Clean Ceiling Fans Easily at Home, Simple and Effective Cleaning Tips Malayalam news - Malayalam Tv9

Cleaning Tips: ഫാനിൽ പൊടിപിടിച്ചോ? മിനിറ്റുകൾക്കുള്ളിൽ ഫാൻ വെട്ടിത്തിളങ്ങാൻ ഈ വിദ്യ മതി!

Published: 

17 Nov 2026 | 11:56 AM

How to Clean Ceiling Fans: ഫാൻ കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ കാഴ്ചയിലെ ഭംഗികുറവ് മാത്രമല്ല, പൊടിപടലങ്ങൾ കാരണം അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. എന്നാൽ ഇനി അക്കാര്യത്തിൽ ടെൻഷൻ വേണ്ട, വീട്ടിൽ തന്നെയുള്ള ചില പെട്ടെന്ന് ചെയ്യാവുന്ന വിദ്യകൾ ഉപയോഗിച്ച് ഫാൻ എങ്ങനെ പുതുപുത്തനായി സൂക്ഷിക്കാമെന്ന് നോക്കിയാലോ...

1 / 5
വീട് വൃത്തിയാക്കുമ്പോൾ എല്ലാവർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഉയരത്തിലുള്ള സീലിങ് ഫാൻ ക്ലീൻ ചെയ്യുക എന്നത്. ഫാൻ കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ കാഴ്ചയിലെ ഭംഗികുറവ് മാത്രമല്ല, പൊടിപടലങ്ങൾ കാരണം അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. ഇതിന് പരിഹാരമായി ചില വഴികളുണ്ട്.  (Image Credit source: Getty Images)

2 / 5
ഫാൻ തുടയ്ക്കുമ്പോൾ അതിലെ പൊടി മുഴുവൻ മുറിയിലും കട്ടിലിലും വന്ന് വീഴുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കാൻ ഫാൻ ബ്ലേഡിന്റെ വലിപ്പമുള്ള പഴയ തലയിണക്കവറോ തുണികവറോ എടുക്കുക. ഓരോ ബ്ലേഡും ഈ കവറിനുള്ളിലേക്ക് കയറ്റി, കവർ പതുക്കെ പുറത്തേക്ക് ഊരിയെടുക്കുക. ഫാനിലെ ഭൂരിഭാഗം പൊടിയും കവറിനുള്ളിൽ തന്നെ ഒതുങ്ങിക്കോളും, തറയിൽ അഴുക്ക് വീഴുകയുമില്ല.

3 / 5
ഒരു പാത്രത്തിൽ 1:2 അനുപാതത്തിൽ ബേക്കിങ് സോഡയും വിനാഗിരിയും എടുത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ഫാൻ ബ്ലേഡുകൾക്ക് മുകളിൽ തേച്ച് അൽപസമയം വെക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ അഴുക്കുകളെല്ലാം എളുപ്പത്തിൽ ഇളകിപ്പോരും. ശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ച് ഫാൻ വൃത്തിയാക്കാം.

4 / 5
ഒരു സ്പ്രേ ബോട്ടിലിൽ സമം അളവിൽ വിനാഗിരിയും വെള്ളവും എടുക്കുക. ഇതിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്ത് നന്നായി കുലുക്കുക. ഫാനിലെ പൊടി ആദ്യം ഒരു ഡസ്റ്റർ വെച്ച് തട്ടിക്കളയുക. അതിനുശേഷം ഈ മിശ്രിതം ബ്ലേഡുകളിലേക്ക് സ്പ്രേ ചെയ്ത് അൽപസമയത്തിന് ശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ചു മാറ്റുക.

5 / 5
അതുപോലെ, ഡിഷ് വാഷോ ബേക്കിങ് സോഡയോ കയ്യിൽ ഇല്ലെങ്കിൽ, സമം അളവിൽ വിനാഗിരിയും പച്ചവെള്ളവും ചേർത്ത് സ്പ്രേ ബോട്ടിലിലാക്കി ഫാനിൽ സ്പ്രേ ചെയ്ത ശേഷം തുടച്ചു മാറ്റിയാലും ഫാൻ വൃത്തിയായി കിട്ടും.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?