Health Tips: ചെമ്മീൻ കഴിച്ച ശേഷം കടുത്ത വയറുവേദനയോ? വീട്ടുവൈദ്യങ്ങളും അലർജി ലക്ഷണങ്ങളും
Cure Stomach Ache After Eating Prawns: കൊഞ്ച് കഴിച്ചതിന് ശേഷം ചിലരിൽ കടുത്ത വയറുവേദന, ദഹനക്കേട് അല്ലെങ്കിൽ അലർജി ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഇതുമൂലം ഇഷ്ടമാണെങ്കിൽ കൂടി പലരും ഇത് കഴിക്കാതിരിക്കുന്നു. മോശമായതോ കൃത്യമായി വേവിക്കാത്തതോ ആയ കൊഞ്ച് കഴിക്കുന്നത് മൂലമുള്ള ഭക്ഷ്യവിഷബാധയോ കൊഞ്ചിനോടുള്ള അലർജിയോ ആകാം ഇതിന് പ്രധാന കാരണം.

മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് കൊഞ്ച്. വില കൂടുതലും എപ്പോഴും കിട്ടാത്തതുമായ ഒരു കടൽവിഭവം കൂടിയാണിത്. എന്നാൽ കൊഞ്ച് കഴിച്ചതിന് ശേഷം ചിലരിൽ കടുത്ത വയറുവേദന, ദഹനക്കേട് അല്ലെങ്കിൽ അലർജി ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഇതുമൂലം ഇഷ്ടമാണെങ്കിൽ കൂടി പലരും ഇത് കഴിക്കാതിരിക്കുന്നു. മോശമായതോ കൃത്യമായി വേവിക്കാത്തതോ ആയ കൊഞ്ച് കഴിക്കുന്നത് മൂലമുള്ള ഭക്ഷ്യവിഷബാധയോ കൊഞ്ചിനോടുള്ള അലർജിയോ ആകാം ഇതിന് പ്രധാന കാരണം. (Image Credit Source: Getty Images)

കൊഞ്ച് കഴിച്ച ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ അത്ര നിസാരമായി കാണരുത്. അത്തരത്തിൽ കടുത്ത വയറുവേദനയോ അലർജിയോ ഉണ്ടായാൽ തടയാൻ ചെയ്യേണ്ട ആദ്യപടികളും വീട്ടുവൈദ്യങ്ങളും എന്തെല്ലാമെന്ന് നമുക്ക് നോക്കാം. വയറുവേദന തുടങ്ങുമ്പോൾ തന്നെ ഒരു ഇഞ്ചിയിട്ട ചായയോ വെള്ളമോ കുടിക്കാം. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയറ്റിലെ അസ്വസ്ഥതയും ദഹനക്കേടും മാറാൻ സഹായിക്കും.

അല്പം ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾക്ക് ആശ്വാസം നൽകും. ഛർദ്ദിയോ വയറിളക്കമോ ഉണ്ടെങ്കിൽ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ORS ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളമോ കുടിക്കുക. ഇത്തരം സന്ദർഭങ്ങളിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി നേർത്ത കഞ്ഞിയോ മോരു കൂട്ടിയോ കഴിക്കുക.

ചിലരിൽ കൊഞ്ചിലെ പ്രോട്ടീൻ കാരണം അലർജി ഉണ്ടാകാറുണ്ട്. ഇത്തരകാരിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ, വായ, ചുണ്ട്, നാക്ക് അല്ലെങ്കിൽ തൊണ്ട എന്നിവയിൽ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും. ചർമ്മത്തിൽ ചുവന്ന പാടുകൾ അല്ലെങ്കിൽ തടിപ്പുകൾ ഉണ്ടാകുക. കടുത്ത വയറുവേദന, ഛർദ്ദി, വയറിളക്കം, തലകറക്കം, ക്ഷീണം, കണ്ണുകളിൽ നിന്ന് വെള്ളം വരിക. ഇത്തരം ലക്ഷണങ്ങളുടെ കൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടോ കഴുത്ത് മുറുകുന്ന അനുഭവമോ ഉണ്ടാകുകയാണെങ്കിൽ ഡോക്ടറെ കാണുക.

24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന കടുത്ത ഛർദ്ദിയും വയറിളക്കവും, തലകറങ്ങി വീഴുന്ന സാഹചര്യം, ചുണ്ടിലും മുഖത്തും വൻതോതിൽ വീക്കമുണ്ടാകുക, തുടങ്ങിയവ അലർജി വഷളായതിൻ്റെ ലക്ഷണമാണ്. ഒരിക്കൽ ഇത്തരം കാര്യങ്ങൾ നേരിടേണ്ടി വന്നാൽ പിന്നീട് ഇത്തരം ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ കാര്യങ്ങൾ വഷളായാൽ ഒരു കാരണവശാലും വീട്ടുവൈദ്യങ്ങളെ മാത്രം ആശ്രയിക്കരുത്. ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്.