Kariveppila Chicken curry : മണവും രുചിയും അസാധ്യം! കറിവേപ്പില ചിക്കൻ കറി കുറഞ്ഞ ചേരുവകളിൽ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കാം
Kariveppila Chicken curry Recipe:എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തിട്ടുണ്ടെങ്കിൽ ഇനി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിലെ പ്രധാന ചേരുവ കറിവേപ്പിലയാണ്. അസാധ്യമായ രുചിയിലും മണത്തിലും ആരോഗ്യകരവും രുചികരവുമായ കറിവേപ്പില ചിക്കൻ കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.ഇതിന് പ്രധാനമായി ആവശ്യമുള്ള ചേരുവകൾ ചിക്കൻ അരക്കിലോ, ആ മുഴുവൻ മല്ലി രണ്ടര ടേബിൾ സ്പൂൺ, പെരുംജീരകം, ജീരകം, പട്ട, ഏലക്കായ, ഗ്രാമ്പൂ, കുരുമുളക്, കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ്, വെളിച്ചെണ്ണ, വെളുത്തുള്ളി, ഉണക്കമുളക്, അണ്ടിപ്പരിപ്പ്, തേങ്ങാപ്പാൽ......

ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തിട്ടുണ്ടെങ്കിൽ ഇനി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിലെ പ്രധാന ചേരുവ കറിവേപ്പിലയാണ്. അസാധ്യമായ രുചിയിലും മണത്തിലും ആരോഗ്യകരവും രുചികരവുമായ കറിവേപ്പില ചിക്കൻ കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

ഇതിന് പ്രധാനമായി ആവശ്യമുള്ള ചേരുവകൾ ചിക്കൻ അരക്കിലോ, ആ മുഴുവൻ മല്ലി രണ്ടര ടേബിൾ സ്പൂൺ, പെരുംജീരകം, ജീരകം, പട്ട, ഏലക്കായ, ഗ്രാമ്പൂ, കുരുമുളക്, കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ്, വെളിച്ചെണ്ണ, വെളുത്തുള്ളി, ഉണക്കമുളക്, അണ്ടിപ്പരിപ്പ്, തേങ്ങാപ്പാൽ. ആദ്യം ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് മല്ലി, കുരുമുളക്, ഗ്രാമ്പു, പട്ട, ഏലക്ക തുടങ്ങിയവ ചേർത്ത് നന്നായി ചൂടാക്കുക.

ശേഷം അതിലേക്ക് നാലഞ്ച് അല്ലി വെളുത്തുള്ളി, ഉണക്കമുളക് അണ്ടിപ്പരിപ്പ് എന്നിവയും ചേർത്ത് നന്നായി ചൂടാക്കി എടുക്കുക, ശേഷം അതിലേക്ക് ഒരു പിടി കറിവേപ്പില ഇട്ട് കുറച്ച് വെച്ച് നന്നായിട്ട് ചൂടാക്കി എടുക്കുക.കറിവേപ്പില ഇട്ടു കഴിഞ്ഞാൽ തീ കുറയ്ക്കാൻ പറയുന്നതിനു കാരണം അതിന്റെ പച്ചനിറം നഷ്ടപ്പെടാതിരിക്കാൻ ആണ്. ഇവ നന്നായി ചൂടായി വറുത്തതിനുശേഷം അത് മാറ്റിവയ്ക്കുക. അല്പം തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കുക

ശേഷം മറ്റൊരു പാൻ എടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഉള്ളി ചേർത്ത് ഇളക്കുക. ഉള്ളി നന്നായി ഒരു സ്വർണ നിറമായി വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടിയും അല്പം മുഴുവനായിട്ടുള്ള കറിവേപ്പിലയും ചേർത്ത് ഇളക്കുക ശേഷം അതിലേക്ക് ചിക്കൻ ഇട്ട് ഉപ്പും ഇടുക. അല്പം വെന്ത് കഴിഞ്ഞാൽ അതിലേക്ക് അല്പം തേങ്ങാപ്പാല് ചേർത്ത് കൊടുക്കുക.

അത് നന്നായി വഴറ്റിയ ശേഷം അതിലേക്ക് പൊടിച്ചു വച്ച കറിവേപ്പി മിശ്രിതം ചേർത്ത് നൽകുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം മൂടിവെച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക. രുചികരമായ കറിവേപ്പില ചിക്കൻ കറി തയ്യാർ. അപ്പം, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം ആണ് ഇത് കഴിക്കാൻ ഏറ്റവും ബെസ്റ്റ്.