AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ramayana Movie Leak: രാമായണ ഫേസ്ബുക്കിൽ ലീക്കായി, 2.3 ലക്ഷം പേർ മണിക്കൂറുകൾക്കുള്ളിൽ കണ്ടു

ഇന്ത്യയിൽ സിനിമാ പൈറസി ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഒപ്പം തന്നെ ഓൺലൈനിൽ ഇത്തരം വ്യാജ സിനിമകൾ കാണുകയോ പങ്കിടുകയോ ചെയ്യുന്നതും കുറ്റകരമാണ്. 1957-ലെ പകർപ്പവകാശ നിയമവും 2023-ലെ സിനിമാട്ടോഗ്രാഫ് (ഭേദഗതി) നിയമവുമാണ്. അനധികൃത സിനിമകളുടെ റെക്കോർഡിംഗും വിതരണവും തടയുന്നതിന് കർശനമായ വ്യവസ്ഥകൾ ഈ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Ramayana Movie Leak: രാമായണ ഫേസ്ബുക്കിൽ ലീക്കായി, 2.3 ലക്ഷം പേർ മണിക്കൂറുകൾക്കുള്ളിൽ കണ്ടു
Ramayana Movie UpdatesImage Credit source: Screen Grab
Arun Nair
Arun Nair | Published: 11 Nov 2026 | 05:02 PM

രൺബീർ കപൂർ നായകനായെത്തിയ ചിത്രം രാമായണയുടെ വ്യാജ പ്രിൻ്റ് ഫേസ്ബുക്ക് വഴി ചോർന്നതായി റിപ്പോർട്ട്. നവംബർ 5-നാണ് ചിത്രം റിലീസ് ചെയ്തത്. നരേന്ദ്ര ഭാരതി എന്ന പേരിലുള്ള അക്കൌണ്ടിൽ നിന്നുമാണ് ചിത്രം ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ജോധ്പൂരിൽ നിന്നുള്ള ഒരു ‘ഡിജിറ്റൽ ക്രിയേറ്റർ’ എന്നാണ് ഇയാളുടെ അക്കൌണ്ടിൽ നൽകിയിരിക്കുന്നത്. പ്രൊഫൈൽ വ്യാജമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച് എബിപി റിപ്പോർട്ട് ചെയ്യുന്നു. യഥാർത്ഥത്തിൽ ചിത്രത്തിൻ്റെ ദൈർഘ്യം 3 മണിക്കൂർ 15 മിനിറ്റാണ് എന്നാൽ ഫേസ്ബുക്കിൽ ചോർന്ന പതിപ്പിന് ഏകദേശം 3 മണിക്കൂർ 3 മിനിറ്റാണ്. ചിത്രം അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 231,000 വ്യൂസാണ് നേടിയത്. അതേസമയം ചിത്രത്തിൻ്റെ വീഡിയോ ക്വാളിറ്റി വളരെ മോശമാണ്. എങ്കിലും പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ വ്യക്തമാണ്.

ഇന്ത്യയിൽ സിനിമാ പൈറസി ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഒപ്പം തന്നെ ഓൺലൈനിൽ ഇത്തരം വ്യാജ സിനിമകൾ കാണുകയോ പങ്കിടുകയോ ചെയ്യുന്നതും കുറ്റകരമാണ്. 1957-ലെ പകർപ്പവകാശ നിയമവും 2023-ലെ സിനിമാട്ടോഗ്രാഫ് (ഭേദഗതി) നിയമവുമാണ്. അനധികൃത സിനിമകളുടെ റെക്കോർഡിംഗും വിതരണവും തടയുന്നതിന് കർശനമായ വ്യവസ്ഥകൾ ഈ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: Naslen: സൂര്യയെ ആദ്യമായി കാണുന്നത് അപ്പോൾ, ‘സീൻ’ഷൂട്ടിം​ഗ് ഇങ്ങനെയായിരുന്നു; അനുഭവം പറഞ്ഞ് നസ്ലെൻ

സിനിമാ ഹാളുകൾക്കുള്ളിൽ സിനിമകൾ റെക്കോർഡുചെയ്യുന്നത് മുതൽ വെബ്‌സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വ്യാജ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുന്നത് വരെയുള്ള നിരവധി പ്രവർത്തനങ്ങൾ ക്രിമിനൽ നടപടിക്ക് വിധേയമാകാം. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് കേസിൽ ഉൾപ്പെടുന്നവർക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കപ്പെടാം.50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

തിയേറ്റർ പ്രദർശനത്തിനിടെ സിനിമകൾ ക്യാമറയിൽ പകർത്തുന്നതും തുടർന്ന് ആ റെക്കോർഡിംഗുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതും തടയുക എന്നതാണ് ഈ വ്യവസ്ഥകളുടെ ലക്ഷ്യം. അത്തരം പകർപ്പുകൾ ചലച്ചിത്ര നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കാര്യമായ വാണിജ്യ നഷ്ടം വരുത്തിവയ്ക്കും, പ്രത്യേകിച്ചും ഒരു സിനിമയുടെ തിയേറ്റർ റിലീസിന് തൊട്ടുപിന്നാലെ അവ പുറത്തുവരുമ്പോൾ.

 

Follow Us