ഐപിഎൽ ട്രേഡ്: 18 കോടിക്ക് ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലെത്തി, അർഷ്ദീപ് മുംബൈ ഇന്ത്യൻസിൽ
Hardik Pandya Moves To PBKS: 18 കോടി രൂപയ്ക്ക് ഹർദ്ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്‌സിൽ ചേർന്നതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. ഒഫീഷ്യൽ പേജിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കൈമാറ്റ വിവരം ഐപിഎൽ സ്ഥിരീകരിക്കുകയായിരുന്നു. പാണ്ഡ്യയ്ക്ക് പകരം പകരം ഇടംകൈ പേസർ അർഷ്ദീപ് സിങ് പഞ്ചാബിൽനിന്ന് മുംബൈയിൽ എത്തിയിട്ടുമുണ്ട്.
ഐപിഎൽ 2027 സീസണ് മുന്നോടിയായി താര കൈമാറ്റം സജീവമായിരിക്കെ, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ എങ്ങോട്ട് എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായിരിക്കുന്നു. 18 കോടി രൂപയ്ക്ക് ഹർദ്ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്‌സിൽ ചേർന്നതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. ഒഫീഷ്യൽ പേജിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കൈമാറ്റ വിവരം ഐപിഎൽ സ്ഥിരീകരിക്കുകയായിരുന്നു. പാണ്ഡ്യയ്ക്ക് പകരം പകരം ഇടംകൈ പേസർ അർഷ്ദീപ് സിങ് പഞ്ചാബിൽനിന്ന് മുംബൈയിൽ എത്തിയിട്ടുമുണ്ട്. അർഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദും മുംബൈയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ഐപിഎല്ലിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്നാണ് ഹാർദിക് പാണ്ഡ്യയുടെ ടീം മാറ്റത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഹാർദിക് മുംബൈയുടെ ക്യാപ്റ്റനായിരുന്നെങ്കിലും പഞ്ചാബ് കിങ്സിൽ സാധാരണ കളിക്കാരനായിട്ടാകും പ്രവർത്തിക്കുക. ശ്രേയസ് അയ്യർ പഞ്ചാബിന്റെ നായക സ്ഥാനത്ത് തുടരും. മറുഭാഗത്ത് ഹാർദിക് പോയതോടെ മുംബൈ അടുത്ത ഐപിഎല്ലിൽ പുതിയ നായകന് കീഴിലാകും കിരീടം തേടി ഇറങ്ങുക.
Also Read: Sanju Samson: കേരളത്തിന്റെ പട നയിക്കാൻ സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്ത് കാണാം
കഴിഞ്ഞ വർഷം മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയതും 18 കോടി രൂപയ്ക്കായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മുംബൈ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ടീമിന് ഉയരാനായില്ല, അതോടെ പഴി നായകന് കേൾക്കേണ്ടിവന്നു. ഇപ്പോൾ ട്രേഡിലൂടെ പഞ്ചാബിന്റെ സന്തോഷമായി മാറിയിരിക്കുകയാണ് പാണ്ഡ്യ.
നിലവിലെ 18 കോടി രൂപയുടെ കരാറിൽ തന്നെയാണ് അർഷ്ദീപ് മുംബൈയിൽ എത്തിയിരിക്കുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ജസ്പ്രീത് ബുമ്ര കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന പേസറാണ അർഷ്ദീപ്, താരത്തിന്റെ വരവ് മുംബൈയുടെ ബോളിങ് നിരയ്ക്ക് കരുത്ത് പകരും എന്ന് പ്രതീക്ഷിക്കുന്നു. 96 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയ അർഷ്ദീപ് സിങ് പഞ്ചാബ് കിങ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബോളറെന്ന റെക്കോർഡിന് ഉടമകൂടിയാണ്.
2019-ൽ ഐ.പി.എൽ അരങ്ങേറ്റം കുറിച്ച ശേഷം ഇതാദ്യമായാണ് അർഷ്ദീപ് പഞ്ചാബ് ഒഴികെയുള്ള മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങൾക്കൊപ്പം തന്റെ മകൻ കളിക്കാൻ പോകുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് അർഷ്ദീപിന്റെ പിതാവ് പ്രതികരിച്ചു.
‘സത് ശ്രീ അകാൽ, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്’
ടീം മാറ്റം ഉറപ്പിച്ചതിന് പിന്നാലെ പുതിയ ടീമിലേക്കുള്ള മാറ്റത്തിൽ പ്രതികരണവുമായി ഹാർദിക് പാണ്ഡ്യയും രംഗത്തെത്തി. ‘സത് ശ്രീ അകാൽ, എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ കോച്ച് റിക്കി, എന്റെ ടീം, മുഴുവൻ പഞ്ചാബ്, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്’ – എന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഹാർദിക് കുറിച്ചു.
English Summary
As player transfers gain momentum ahead of the 2027 IPL season, the question of where Mumbai Indians captain Hardik Pandya would head has finally been answered. It has been officially confirmed that Hardik Pandya has joined the Punjab Kings for Rs 18 crore. The IPL confirmed the transfer through a post on its official page. In exchange for Pandya, left-arm pacer Arshdeep Singh has moved from Punjab to Mumbai.