മഴക്കാലത്ത് കൊതുക് ശല്യം അകറ്റാം, എളുപ്പ വഴികളിതാ.. | How to Get Rid of Mosquitoes in Monsoon, Everything You need to know Malayalam news - Malayalam Tv9

Mosquitoes: മഴക്കാലത്ത് കൊതുക് ശല്യം അകറ്റാം, എളുപ്പ വഴികളിതാ..

Updated On: 

19 May 2026 | 02:46 PM

How to Get Rid of Mosquitoes in Monsoon: ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന കൊതുകുകളെ വീട്ടിൽ നിന്ന് തുരത്താൻ രാസവസ്തുക്കൾ അടങ്ങിയ കോയിലുകളെയോ ലിക്വിഡുകളെയോ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, പിന്നെ എന്താണ് വഴി?

1 / 5
മഴക്കാലമെത്തിയതോടെ കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണ്. ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന കൊതുകുകളെ വീട്ടിൽ നിന്ന് തുരത്താൻ രാസവസ്തുക്കൾ അടങ്ങിയ കോയിലുകളെയോ ലിക്വിഡുകളെയോ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, പിന്നെ എന്താണ് വഴി? ( Image Credit source: Getty Images )

2 / 5
വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായി കൊതുകുകളെ തുരത്താൻ സാധിക്കും. ഇ‌ഞ്ചിപ്പുല്ല് അഥവാ ലെമൺ ഗ്രാസ് കൊതുകിനെ അകറ്റാൻ സഹായിക്കുന്നവയാണ്. ഇവയുടെ നീര് വീട്ടിൽ തളിക്കാവുന്നത്. വീട്ടിൽ വളർത്തുന്നതും ഗുണം ചെയ്യും.

3 / 5
വെളുത്തുള്ളിയാണ് മറ്റൊരു മാർഗം. വെളുത്തുള്ളി സത്തിൽ അടങ്ങിയിരിക്കുന്ന സൾഫറുകൾ കൊതുകുകൾ ഉൾപ്പെടെയുള്ള വിവിധ പ്രാണികൾക്കെതിരെ ഫലപ്രദമാണ്. അതിനാൽ, വെളുത്തുള്ളി അല്ലികൾ ചതച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി തളിക്കാം.

4 / 5
തുളസിയും നല്ലൊരു ഓപ്ഷനാണ്, തുളസിയില ചതച്ചെടുത്ത വെള്ളം വീടിന് പുറത്തും അകത്തും തളിക്കുന്നത് കൊതുക് ശല്യം അകറ്റും. കൂടാതെ, . സാമ്പ്രാണി കത്തിച്ച് പുക വീടിന്റെ എല്ലായിടത്തേക്കും എത്തിക്കുന്നതും വളരെ നല്ലതാണ്.

5 / 5
അതുപോലെ കൊതുകുകൾ പെറ്റുപെരുകുന്നത് തടയേണ്ടതും അനിവാര്യമാണ്. വീടിന്റെ പരിസരത്തോ ടെറസിലോ ഉള്ള ചിരട്ടകൾ, പഴയ ടയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, പൂച്ചട്ടികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇൻഡോർ ചെടികളുടെ ചട്ടികളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റേണ്ടതാണ്.

Follow Us
ഒരു ദിവസം എത്ര ബിസ്ക്കറ്റ് കഴിക്കാം?
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്