വാഴപ്പഴം പെട്ടെന്ന് കറുത്തുപോകുന്നുണ്ടോ? ഫ്രഷായി സൂക്ഷിക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ... | How to Keep Bananas Fresh for Longer and Prevent Them from Turning Black Malayalam news - Malayalam Tv9

Kitchen Tips: വാഴപ്പഴം പെട്ടെന്ന് കറുത്തുപോകുന്നുണ്ടോ? ഫ്രഷായി സൂക്ഷിക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ…

Published: 

18 Nov 2026 | 10:27 AM

How to Keep Bananas Fresh for Longer: വാഴപ്പഴം വാങ്ങി വെച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ തൊലി കറുത്ത് കുഴഞ്ഞു പോകുന്നത് പലരുടെയും വീട്ടിൽ കാണുന്ന ഒരു പ്രശ്നമാണ്. പഴങ്ങൾ പെട്ടെന്ന് കറുത്തുപോകുന്നത് തടയാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ...

1 / 5
വാഴപ്പഴം വാങ്ങി വെച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ തൊലി കറുത്ത് കുഴഞ്ഞുപോകുന്നത് പലരുടെയും വീട്ടിൽ കാണുന്ന ഒരു പ്രശ്നമാണ്. എന്നാൽ ചില ചെറിയ അടുക്കള ടിപ്സുകൾ ഫോളോ ചെയ്താൽ വാഴപ്പഴം ദിവസങ്ങളോളം കേടുകൂടാതെ ഫ്രെഷായി സൂക്ഷിക്കാൻ സാധിക്കും. പഴങ്ങൾ പെട്ടെന്ന് കറുത്തുപോകുന്നത് തടയാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ... (Image Credit source: Getty Images)

2 / 5
വാഴപ്പഴം വേഗത്തിൽ പഴുക്കുന്നതിനും കറുക്കുന്നതിനും കാരണം അതിൽ നിന്നു പുറന്തള്ളപ്പെടുന്ന 'എഥിലീൻ'  എന്ന വാതകമാണ്. തണ്ടിന്റെ ഭാഗത്തുനിന്നാണ് ഈ വാതകം കൂടുതൽ പുറത്തേക്ക് വരുന്നത്. അതിനാൽ പഴങ്ങളുടെ തണ്ടുഭാഗം പ്ലാസ്റ്റിക് റാപ്പോ അലുമിനിയം ഫോയിലോ ഉപയോഗിച്ച് നന്നായി പൊതിഞ്ഞു സൂക്ഷിക്കുക. ഇത് പഴം പഴുക്കുന്നതിന്റെ വേഗത ഗണ്യമായി കുറയ്ക്കും.

3 / 5
പഴങ്ങൾ പരന്ന പ്രതലത്തിൽ വെക്കുമ്പോൾ ഭാരം കാരണം അടിവശം ചതഞ്ഞ് വേഗം കേടാകാൻ സാധ്യതയുണ്ട്. ഇതിനു പകരം ഒരു ഫ്രൂട്ട് ഹാംഗറിലോ കൊളുത്തിലോ പഴങ്ങൾ തൂക്കിയിട്ടു നോക്കൂ. ഇത് പഴങ്ങൾക്ക് ചുറ്റും വായു സഞ്ചാരം ലഭിക്കാനും ഒരേപോലെ ഇരിക്കാനും സഹായിക്കും.

4 / 5
ആപ്പിൾ, തക്കാളി, അവോക്കാഡോ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും അമിതമായി എഥിലീൻ വാതകം പുറത്തുവിടുന്നവയാണ്. ഇവയുടെ സമീപത്ത് വാഴപ്പഴം വെച്ചാൽ അവ വളരെ പെട്ടെന്ന് പഴുത്ത് കറുത്തുപോകും. അതിനാൽ വാഴപ്പഴം മറ്റ് ഫ്രൂട്ട്‌സിൽ നിന്ന് മാറ്റി സൂക്ഷിക്കുന്നതാണ് നല്ലത്.

5 / 5
വാങ്ങിക്കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിലോ അടഞ്ഞ പാത്രങ്ങളിലോ വാഴപ്പഴം സൂക്ഷിക്കരുത്. ഇത് ഈർപ്പം തങ്ങിനിൽക്കാനും ഫംഗസ് ബാധിക്കാനും പെട്ടെന്ന് കറുത്തുപോകാനും കാരണമാകും. പകരം വായുസഞ്ചാരമുള്ള തുറന്ന സ്ഥലത്ത് വെക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ