ചായ കുടിച്ചാലും മായില്ല, ലോങ് ലാസ്റ്റിംഗ് ലിപ്സ്റ്റിക് വേണോ? ട്രിക്കുകൾ ഇതാ | How to Keep Your Lipstick From Fading, Easy Makeup Tricks Every Beauty Lover Needs Malayalam news - Malayalam Tv9

Lipstick: ചായ കുടിച്ചാലും മായില്ല, ലോങ് ലാസ്റ്റിംഗ് ലിപ്സ്റ്റിക് വേണോ? ട്രിക്കുകൾ ഇതാ

Updated On: 

20 Aug 2026 | 01:08 PM

How to Keep Your Lipstick From Fading: ചുണ്ടിലെ ലിപ്സ്റ്റിക് പെട്ടെന്ന് മങ്ങിപ്പോകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ രാവിലെയിടുന്ന ലിപ്സ്റ്റിക് വൈകുന്നേരം വരെ യാതൊരു കുഴപ്പവുമില്ലാതെ ചുണ്ടുകളിൽ നിലനിർത്താൻ സാധിക്കും. അവ വഴികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ....

1 / 5
കാപ്പി കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ചുണ്ടിലെ ലിപ്സ്റ്റിക് പെട്ടെന്ന് മങ്ങിപ്പോകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ചില ലളിതമായ മേക്കപ്പ് പൊടിക്കൈകൾ ഉപയോഗിച്ചാൽ രാവിലെയിടുന്ന ലിപ്സ്റ്റിക് വൈകുന്നേരം വരെ യാതൊരു കുഴപ്പവുമില്ലാതെ ചുണ്ടുകളിൽ നിലനിർത്താൻ സാധിക്കും. അവ വഴികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.... (Image Credit source: Getty Images)

2 / 5
ലിപ്സ്റ്റിക് ഇടുന്നതിന് മുൻപ് ചുണ്ടുകളിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ ചെറിയൊരു സ്‌ക്രബ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചുണ്ടുകൾ മിനുസമുള്ളതാക്കാനും ലിപ്സ്റ്റിക് വിണ്ടുകീറുന്നത് തടയാനും സഹായിക്കും. ലിപ്ബാം പുരട്ടിയ ശേഷം അത് ചുണ്ടുകളിൽ നന്നായി പിടിക്കാനായി അധികമുള്ള ഭാഗം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് പതുക്കെ ഒപ്പിയെടുക്കുക.

3 / 5
ലിപ്ലൈനർ ഉപയോഗിക്കുന്നതാണ് അടുത്ത സ്റ്റെപ്പ്. ചുണ്ടിന്റെ അതിരുകൾ വരയ്ക്കാൻ മാത്രമല്ല, ലിപ്സ്റ്റിക് ഇടുന്നതിന് മുൻപ് ലിപ്ലൈനർ കൊണ്ട് ചുണ്ടുകൾ മുഴുവൻ ഷേഡ് ചെയ്യുക. ഇത് ലിപ്സ്റ്റിക്കിന് മികച്ചൊരു അടിത്തറ നൽകുകയും നിറം പെട്ടെന്ന് മാഞ്ഞുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

4 / 5
ഒരിക്കൽ മാത്രം കട്ടിയിൽ ലിപ്സ്റ്റിക് പൂശുന്നതിന് പകരം, ആദ്യം ഒരു നേർത്ത ലെയർ ലിപ്സ്റ്റിക് ഇട്ട് ടിഷ്യൂ പേപ്പർ വെച്ച് പതുക്കെ അമർത്തി അധികമുള്ളത് കളയുക. അതിനുശേഷം രണ്ടാമതൊരു നേർത്ത ലെയർ കൂടി നൽകുക. ഇത് ലിപ്സ്റ്റിക് കൂടുതൽ സമയം നീണ്ടുനിൽക്കാൻ സഹായിക്കും.

5 / 5
ആദ്യ ലെയർ ലിപ്സ്റ്റിക് ഇട്ട ശേഷം ചുണ്ടുകൾക്ക് മുകളിലായി ഒരു കനംകുറഞ്ഞ ടിഷ്യൂ പേപ്പർ വെച്ച് അതിലൂടെ അൽപ്പം ട്രാൻസ്‌ലൂസന്റ് പൗഡർ ഡസ്റ്റ് ചെയ്യുക. ഇത് നിറം ചുണ്ടുകളിൽ ഭംഗിയായി ലോക്ക് ചെയ്യാൻ സഹായിക്കും. ഈ എളുപ്പത്തിലുള്ള മേക്കപ്പ് ശീലമാക്കിയാൽ ഭക്ഷണം കഴിക്കുമ്പോഴും കാപ്പി കുടിക്കുമ്പോഴും നിങ്ങളുടെ ലിപ്സ്റ്റിക് മങ്ങിപ്പോകുമെന്ന ടെൻഷൻ ഒഴിവാക്കാം.

Loading...
Unable to load recommendations.
Follow Us
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്