AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aloe Vera Ice Cubes: വെട്ടിത്തിളങ്ങുന്ന ചർമ്മത്തിന് കറ്റാർവാഴ ഐസ് ക്യൂബ്സ്; തയ്യാറാക്കാം ഇങ്ങനെ

How To Make Aloe Vera Ice Cubes: സെൻസിറ്റീവ് ചർമ്മമുള്ള എല്ലാവർക്കും അനുയോജ്യമായ ഒരു മാർ​ഗം കൂടിയാണിത്. കൂടാതെ നേരിയ സൂര്യപ്രകാശത്തിൻ്റെ അപകടസാധ്യതകളിൽ നിന്ന് തടയാനും ഈ ഐസ് ക്യൂബുകൾക്ക് സാധിക്കും. ചർമ്മത്തിലെ കറുപ്പ് നിറം മാറ്റുകയും വീക്കം, ചൊറിച്ചിൽ എന്നിവ തടയുകയും ചെയ്യുന്നു.

neethu-vijayan
Neethu Vijayan | Published: 13 Sep 2025 20:32 PM
എക്കാലത്തും ചർമ്മത്തിനും മുടിക്കും ഒരുപോലെ ​ഗുണം ചെയ്യുന്നവയാണ് കറ്റാർവാഴ. പണ്ടുകാലം മുതൽക്കെ ഉപയോ​ഗിച്ചു വരുന്നതിനാൽ ഇവയെ വെല്ലാൻ മറ്റൊന്നില്ല എന്നതാണ് സത്യം. എന്നാൽ കറ്റാർവാഴ ഇന്നേവരെ ഉപയോ​ഗിക്കാത്ത രീതിയിൽ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ. കറ്റാർ വാഴ ഐസ് ക്യൂബുകളാക്കിയാണ് ഉപയോ​ഗിക്കേണ്ടത്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും മൃദുവാക്കുകയും ഇരട്ടി ഫലം നൽകുകയും ചെയ്യുന്നു. (​Image Credits: Gettyimages)

1 / 5
വളരെ എളുപ്പം വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഈ കറ്റാർ വാഴ ഐസ് ക്യൂബുകൾ. ആദ്യം കറ്റാർവാഴ ജെൽ എടുക്കുക. ഒരു പാത്രത്തിലേക്ക് അവ മാറ്റി അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ, വെള്ളരിക്ക നീര് എന്നിവ ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി യോജിപ്പിക്കുക. പിന്നീട് ഒരു ഒരു ഐസ് ട്രേയിലേക്ക് ഒഴിക്കുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. (​Image Credits: Gettyimages)

2 / 5
മുഖം വീർത്ത് ഇരിക്കുന്ന അവസ്ഥയിലും കണ്ണുകളിലെ ക്ഷീണത്തിനും ഈ കറ്റാർവാഴ ഐസ് ക്യൂബുകൾ വളരെ നല്ലതാണ്. കൂടാതെ, കറ്റാർ വാഴ ജെൽ ചർമ്മത്തിന് ജലാംശം നൽകുകയും ഉന്മേഷം നൽകുകയും ചെയ്യുന്നു. ത്രെഡിംഗ് അല്ലെങ്കിൽ വാക്സിംഗ് കഴിഞ്ഞാൽ മുഖത്ത് ചുവപ്പോ തടിപ്പോ കാണുകയാണെങ്കിൽ, കറ്റാർ വാഴ ഐസ് ക്യൂബുകൾക്ക് മുഖത്ത് പുരട്ടുന്നതിലൂടെ ഈ പ്രശ്നങ്ങൾ അകറ്റി നിർത്താൻ സാധിക്കും. (​Image Credits: Gettyimages)

3 / 5
സെൻസിറ്റീവ് ചർമ്മമുള്ള എല്ലാവർക്കും അനുയോജ്യമായ ഒരു മാർ​ഗം കൂടിയാണിത്. കൂടാതെ നേരിയ സൂര്യപ്രകാശത്തിൻ്റെ അപകടസാധ്യതകളിൽ നിന്ന് തടയാനും ഈ ഐസ് ക്യൂബുകൾക്ക് സാധിക്കും. ചർമ്മത്തിലെ കറുപ്പ് നിറം മാറ്റുകയും വീക്കം, ചൊറിച്ചിൽ എന്നിവ തടയുകയും ചെയ്യുന്നു. സൺസ്ക്രീൻ ഉപയോ​ഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. (​Image Credits: Gettyimages)

4 / 5
കറ്റാർ വാഴയിൽ ഒരു നുള്ള് മഞ്ഞൾ, ഒരു ടേബിൾസ്പൂൺ ഗ്ലിസറിൻ, അവശ്യ എണ്ണ എന്നിവ ചേർത്ത് യോജിപിച്ച് ഇത് ഫ്രീസ് ചെയ്യുക. ഈ മിശ്രിതം ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മൃദുവാക്കുകയും ചെയ്യാൻ വളരെ നല്ലതാണ്. കൂടാതെ മുഖക്കുരുവും വീക്കവും കുറയ്ക്കുന്നു. ഇവയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖത്തെ മാലിന്യങ്ങളും മറ്റ് അണുബാധകളിൽ നിന്നുള്ള പ്രശ്നങ്ങളും തടഞ്ഞുനിർത്തുന്നു. (​Image Credits: Gettyimages)

5 / 5