Kitchen Tips: എണ്ണ കുടിക്കില്ല, ക്രിസ്പി പൂരി വീട്ടിൽ തയ്യാറാക്കാം; ഇതാ എളുപ്പവഴി
How to Make Crispy Fluffy Puri: പൂരി തയ്യാറാക്കുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കൂടുതൽ എണ്ണ കുടിക്കുന്നതും, വറുത്തുകോരി കുറച്ചു കഴിയുമ്പോൾ തന്നെ തണുത്ത് കുഴഞ്ഞുപോകുന്നതും. എന്നാൽ ഇനി ആ പ്രശ്നമില്ല. നല്ല ക്രിസ്പി പൂരി വീട്ടിൽ തയ്യാറാക്കാനുള്ള ടിപ്സിതാ...

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് പൂരി. എന്നാൽ വീട്ടിൽ പൂരി തയ്യാറാക്കുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് പൂരി കൂടുതൽ എണ്ണ കുടിക്കുന്നതും, വറുത്തുകോരി കുറച്ചു കഴിയുമ്പോൾ തന്നെ തണുത്ത് കുഴഞ്ഞുപോകുന്നതും. എന്നാൽ ഇനി ആ പ്രശ്നമില്ല. (Image Credit source: Unsplash)

നല്ല ക്രിസ്പി പൂരി വീട്ടിൽ തയ്യാറാക്കാനുള്ള ടിപ്സിതാ... മാവ് കുഴയ്ക്കുമ്പോൾ അടുക്കളയിലുള്ള ചില ലളിതമായ ചേരുവകൾ കൂടി ഉൾപ്പെടുത്തിയാൽ, കുറഞ്ഞ എണ്ണയിൽ നല്ല രുചിയോടെയും മൊരിവോടെയും പൂരി തയ്യാറാക്കിയെടുക്കാം.

ആദ്യമായി ഒരു കപ്പ് വേവിച്ച ചോറിലേക്ക് രണ്ട് പച്ചമുളകും ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അല്ലെങ്കിൽ നന്നായി ഉടച്ച് യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾസ്പൂൺ റവയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

റവ ചേർക്കുന്നത് പൂരിക്ക് നല്ല ക്രിസ്പിനെസ് ലഭിക്കാനും അധികം എണ്ണ കുടിക്കാതിരിക്കാനും സഹായിക്കും. നന്നായി മയപ്പെടുത്തിയെടുത്ത മാവ് ചെറിയ ഉരുളകളാക്കി മാറ്റുക. ശേഷം ഇവ അധികം കനം കുറയാതെ വട്ടത്തിൽ പരത്തിയെടുക്കാം.

അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലോ പാത്രത്തിലോ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ നന്നായി ചൂടായ ശേഷം പരത്തിവെച്ചിരിക്കുന്ന മാവ് ഓരോന്നായി ഇട്ട് പൊള്ളിച്ചെടുക്കാം. ഒട്ടും എണ്ണ മയമില്ലാത്ത, നല്ല മൊരിഞ്ഞ പൂരി തയ്യാർ. ചൂടോടെ തന്നെ ഇഷ്ടമുള്ള കറിക്കൊപ്പം ഇത് വിളമ്പാവുന്നതാണ്.