AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദാവൂദിൻ്റെ ഡി കമ്പനിയുമായി ബന്ധം, ഛോട്ടാ രാജനെ വധിക്കാൻ ദൗത്യം; കൊടുംകുറ്റവാളി നസീം ദുറാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Naseem Durrani Encounter: ബുലന്ദ്‌ഷഹർ സ്വദേശിയായ നസീം ദുറാനിയെ പിടികൂടാൻ പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിൻ്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. 2016-ൽ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ഛോട്ടാ രാജനെ വധിക്കാനുള്ള ദൗത്യം ഷക്കീൽ ഏൽപ്പിച്ചത് ദുറാനിയെയായിരുന്നു.

ദാവൂദിൻ്റെ ഡി കമ്പനിയുമായി ബന്ധം, ഛോട്ടാ രാജനെ വധിക്കാൻ ദൗത്യം; കൊടുംകുറ്റവാളി നസീം ദുറാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 20 Nov 2026 | 09:02 AM

ന്യൂഡൽഹി: ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് നസീം ദുറാനി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നസീം ദുറാനി വെടിയേറ്റ് മരിച്ചത്. ദാവൂദ് ഇബ്രാഹിം നയിക്കുന്ന ഡി-കമ്പനിയുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ട നസീം ദുറാനി.

നവംബർ 16-ന് ഡൽഹിയിലെ ഖജൂരി ഖാസിൽ വെച്ച് മുസ്തഫാബാദ് സ്വദേശിയായ സമീർ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഏറ്റുമുട്ടലിൽ നസീം ദുറാനി കൊല്ലപ്പെട്ടത്. മന്ത്രിയുടെ ഓഫീസിന് സമീപം വെച്ച് സമീറിന് നേരെ ദുറാനി ഇരുപത് റൗണ്ടോളം വെടിയുതിർത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നസീം ദുറാനിയും ഹാറൂൺ സെയ്ഫിയും നയിക്കുന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ നിഗമനം. കൊല്ലപ്പെട്ട സമീറിനും ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജില്ലാ പോലീസ് അടുത്തിടെ സമീറിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

Also Read: ഭർത്താവുമായുള്ള ബന്ധം പകയായി; യുവതിയെ കൊലപ്പെടുത്താൻ ഭാര്യ നൽകിയത് 13 ലക്ഷത്തിൻ്റെ ക്വട്ടേഷൻ

ബുലന്ദ്‌ഷഹർ സ്വദേശിയായ നസീം ദുറാനിയെ പിടികൂടാൻ പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിൻ്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. 2016-ൽ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ഛോട്ടാ രാജനെ വധിക്കാനുള്ള ദൗത്യം ഷക്കീൽ ഏൽപ്പിച്ചത് ദുറാനിയെയായിരുന്നു. ഇതിനുപുറമെ പാകിസ്താനി-കനേഡിയൻ മാധ്യമപ്രവർത്തകനായ താരിഖ് ഫത്തയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്. കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി 25-ലധികം ക്രിമിനൽ കേസുകളാണ് ദുറാനിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വടക്കുകിഴക്കൻ ഡൽഹിയിൽ തൻ്റെ ആധിപത്യം ഉറപ്പിക്കാനായിരുന്നു നസീം ദുറാനിയുടെ ശ്രമമെന്ന് പോലീസ് പറയുന്നു. ഇതിൻ്റെ ഭാഗമായി കിഴക്കൻ ഡൽഹിയിലും വടക്കുകിഴക്കൻ ഡൽഹിയിലും സജീവമായ രാജ മേവാതി എന്ന ‘അക്കി ഡോൺ’ നയിക്കുന്ന സംഘവുമായി ദുറാനിയുടെ സംഘം നിരന്തരം ഏറ്റുമുട്ടിയിരുന്നു. വാതുവെപ്പ്, പ്രദേശത്തിൻ്റെ ആധിപത്യം ലഹരിമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച് ഇരുസംഘങ്ങളും തമ്മിൽ ഏറെക്കാലമായി കടുത്ത ശത്രുത നിലനിന്നിരുന്നതായാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം

English Summary

D-Company linked gangster Naseem Durrani, accused of fatally shooting a man near Delhi Minister Kapil Mishra’s office, was killed in a joint Delhi Police-Noida STF encounter in Bulandshahr.

Follow Us