AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Traffic Restrictions: തിരുവനന്തപുരത്ത് ഇന്നും ഞായറാഴ്ചയും ഗതാഗത നിയന്ത്രണം; പകരം റൂട്ടുകൾ ഇതാ…

Thiruvananthapuram Traffic Restrictions: നവംബർ 14ന് രാവിലെ 8.30 മണി മുതല്‍ 11 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു. കൂടാതെ, നാളെ, ട്രിവാൻഡ്രം മാരത്തോണുമായി ബന്ധപ്പെട്ട് പുലർച്ചെ 3.00 മണി മുതൽ രാവിലെ 11 മണി വരെയും നിയന്ത്രണങ്ങളുണ്ട്.

Traffic Restrictions: തിരുവനന്തപുരത്ത് ഇന്നും ഞായറാഴ്ചയും ഗതാഗത നിയന്ത്രണം; പകരം റൂട്ടുകൾ ഇതാ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 14 Nov 2026 | 09:16 AM

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ശിശു ദിന റാലിയോടുബന്ധിച്ച് ഇന്ന്, നവംബർ 14ന് രാവിലെ 8.30 മണി മുതല്‍ 11 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു. കൂടാതെ, നാളെ, ട്രിവാൻഡ്രം മാരത്തോണുമായി ബന്ധപ്പെട്ട് പുലർച്ചെ 3.00 മണി മുതൽ രാവിലെ 11 മണി വരെയും നിയന്ത്രണങ്ങളുണ്ട്.

ശിശുദിന റാലി – ഗതാഗത നിയന്ത്രണങ്ങൾ

വെളളയമ്പലം ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വലിയ വാഹനങ്ങള്‍ വെളളയമ്പലം -ശ്രീമൂലം ക്ലബ് ജംഗ്ക്ഷന്‍ -വഴുതയ്ക്കാട് -വിമന്‍സ് കോളേജ് വഴിയും ചെറിയ വാഹനങ്ങള്‍ വെളളയമ്പലം -മ്യൂസിയം -നന്ദാവനം വഴിയും പോകേണ്ടതാണ്. എല്‍ എം എസ് ഭാഗത്ത് നിന്നും മ്യൂസിയം വഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫിസ്- നന്ദന്‍കോട് – ദേവസ്വം ബോര്‍ഡ് -ടി ടി സി വഴിയോ ജി വി രാജ- പി എം ജി- പ്ലാമൂട്-കുരുങ്ങാനൂര്‍ -മരപ്പാലം – കുറവന്‍കോണം- കവടിയാര്‍ വഴിയോ പോകേണ്ടതാണ്.

റാലിയില്‍ പങ്കെടുക്കുന്ന കുട്ടികളെയും കൊണ്ട് വരുന്ന വലിയ വാഹനങ്ങള്‍ കുട്ടികളെ നിയമാസഭാ ബില്‍ഡിംഗിന് മുന്‍വശം റോഡില്‍ ഇറക്കിയതിന് ശേഷം L M S പാര്‍ക്കിംഗ് ഗ്രൌണ്ട് , വെളളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൌണ്ട്, കേരളയൂണിവേഴ്സിറ്റി കോമ്പൌണ്ട് , കേരളയൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , കേരളസംസ്കൃത കോളേജ് ഗ്രൌണ്ട് , ജി വി രാജ മുതല്‍ നിയമസഭ വരെയുളള റോഡിന്റെ ഇടത് വശം, ജവഹര്‍ നഗര്‍ റോഡ് മുതല്‍ കവടിയാര്‍ വരെയുളള റോഡിന്റെ ഇടത് വശം , പി എം ജി മുതല്‍ ലോ കോളേജ് വരെയുളള റോഡിന്റെ ഇടത് വശവും ഗതാഗതത്തിന് തടസ്സമില്ലാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ALSO READ: കൊല്ലത്ത് 3 ദിവസം കുടിവെള്ളം കിട്ടില്ല, ഈ ഗ്രാമപഞ്ചായത്തിലുള്ളവർ ശ്രദ്ധിച്ചോണേ…

ട്രിവാൻഡ്രം മാരത്തോൺ

  1. കഴക്കൂട്ടം -കോവളം ബെെപ്പാസില്‍ മുക്കോലയ്ക്കല്‍ മുതല്‍ ചാക്ക വരെയുളള റോഡിലും , ചാക്ക-പേട്ട-ജനറല്‍ ഹോസ്പിറ്റല്‍ – ആശാന്‍ സ്ക്വയര്‍ – ചന്ദ്രശേഖരന്‍ നായര്‍ ഫ്ലൈഓവര്‍-പി എം. ജി -പട്ടം -കേശവദാസപുരം -ഉളളൂര്‍ -പുലയനാര്‍കോട്ട കോട്ട-ആക്കുളം- കുഴിവിള റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
  2. കഴക്കൂട്ടം-കോവളം ബെെപ്പാസ് റോഡിൽ ഇൻഫോസിസ് ജംഗ്ഷൻ മുതൽ ലോര്‍ഡ്സ് ജംഗ്ഷൻ വരെയുള്ള പ്രധാന റോഡിൽ ഇടതുവശത്തെ ട്രാക്കില്‍ കൂടി വാഹന ഗതാഗതം അനുവദിക്കുന്നതല്ല. ഇ
  3. ൻഫോസിസ് ജംഗ്ഷൻ മുതൽ ലോര്‍ഡ്സ് ജംഗ്ഷൻ വരെയുള്ള വലതു വശത്തെ ട്രാക്കില്‍ കൂടി ഇരു ഭാഗങ്ങളിലേക്കുമുള്ള വാഹന ഗതാഗതം അനുവദിക്കുന്നതും, കഴക്കൂട്ടം ഭാഗത്തു നിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇൻഫോസിസ് ജംഗ്ഷനിൽ നിന്ന് വലതുവശത്തുള്ള ട്രാക്കില്‍ കൂടി പോകേണ്ടതുമാണ്.
  4. മാരത്തോണ്‍ നടക്കുന്ന ഇന്‍ഫോസിസ് മുതൽ ചാക്ക വരെയുള്ള ബെെപ്പാസ് റോഡിലും ചാക്ക-പേട്ട-ജനറല്‍ ഹോസ്പിറ്റല്‍ – ആശാന്‍ സ്ക്വയര്‍ – ചന്ദ്രശേഖരന്‍ നായര്‍ ഫ്ലൈഓവര്‍-പി എം. ജി -പട്ടം -കേശവദാസപുരം -ഉളളൂര്‍ -കോട്ടമുക്ക് വരെയുളള റോഡിന്റെ ഇടത് വശവും കോട്ടമുക്ക് -ആക്കുളം- കുഴിവിള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്.
  5. പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.

English Summary:

Traffic restrictions will be in place in Thiruvananthapuram today and tomorrow due to special events. In connection with the Children’s Day rally, traffic restrictions will be imposed in the city today, November 14, from 8:30 AM to 11:00 AM, according to the police.

Follow Us