AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ICAR Recruitment 2026: അഭിമുഖമില്ലാതെ കേന്ദ്രസർക്കാർ ജോലി നേടാം; ഐസിഎആറിൽ 1,393 ഒഴിവുകൾ, ശമ്പളം 1.12 ലക്ഷം

ICAR Jobs 2026 BCA and BTech Graduates Can Apply for 1,393 Vacancies: നിയമനത്തിന് അഭിമുഖമുണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,200 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ 2026 നവംബര്‍ 18ന് ആരംഭിക്കും. ഡിസംബര്‍ 17 രാത്രി 11.59 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

ICAR Recruitment 2026: അഭിമുഖമില്ലാതെ കേന്ദ്രസർക്കാർ ജോലി നേടാം; ഐസിഎആറിൽ 1,393 ഒഴിവുകൾ, ശമ്പളം 1.12 ലക്ഷം
പ്രതീകാത്മക ചിത്രം Image Credit source: Nico De Pasquale Photography/Getty Images Creative 2026
Shiji M K
Shiji M K | Published: 14 Nov 2026 | 09:16 AM

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ICAR) കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ്‌സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ASRB) 1,393 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. കാര്‍ഷിക മേഖലയിലെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മാത്രമല്ല, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ്, ലൈബ്രറി സയന്‍സ്, അനിമല്‍ സയന്‍സ്, ഫിഷറീസ് സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

നിയമനത്തിന് അഭിമുഖമുണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,200 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ 2026 നവംബര്‍ 18ന് ആരംഭിക്കും. ഡിസംബര്‍ 17 രാത്രി 11.59 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

ഐസിഎആര്‍ റിക്രൂട്ട്മെന്റ് ഒഴിവുകള്‍ എത്ര?

അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ്‌സ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ സെന്‍ട്രലൈസ്ഡ് കമ്പൈന്‍ഡ് എക്‌സാമിനേഷന്‍ 2026 വഴിയാണ് നിയമനം നടത്തുന്നത്. ആകെ 1,393 ഒഴിവുകളാണുള്ളത്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (T-3)– 1,254 ഒഴിവുകള്‍. ഐസിഎആറിന് കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളിലാണ് നിയമനം.

സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (T-4)– 139 ഒഴിവുകള്‍. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളിലാണ് നിയമനം.

യോഗ്യതയും താല്‍പര്യവും അനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് T-3, T-4 തസ്തികകളിലേക്കോ രണ്ടിലേക്കും അപേക്ഷിക്കാം. രണ്ടിനും അപേക്ഷിക്കുന്നവര്‍ ഒരേ ഫങ്ഷണല്‍ ഗ്രൂപ്പിന് കീഴിലുള്ള തസ്തികകളാണ് തിരഞ്ഞെടുക്കേണ്ടത്.

Also Read: Cochin Devaswom Jobs: ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ വൻ ഒഴിവുകൾ

എന്തെല്ലാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം?

കാര്‍ഷിക വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പുറമെ വിവിധ സാങ്കേതിക വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും അവസരമുണ്ട്. ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ്, ലൈബ്രറി സയന്‍സ്, അനിമല്‍ സയന്‍സ്, ഫിഷറീസ് സയന്‍സ് തുടങ്ങിയ മേഖലകളിലെ യോഗ്യതകള്‍ക്കും വിജ്ഞാപനത്തില്‍ പരിഗണനയുണ്ട്. ബിസിഎ, ബിടെക് തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ബന്ധപ്പെട്ട തസ്തികകളുടെ നിര്‍ദിഷ്ട യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അപേക്ഷിക്കാം. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും വിഷയവും ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിക്കണം.

തിരഞ്ഞെടുപ്പ് എങ്ങനെ?

രണ്ട് ഘട്ടങ്ങളിലായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖം ഉണ്ടായിരിക്കില്ല. പരീക്ഷയിലെ പ്രകടനവും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ മറ്റ് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ശമ്പളം എത്ര ലഭിക്കും?

തിരഞ്ഞെടുക്കപ്പെടുന്ന തസ്തികകള്‍ക്കനുസരിച്ച് വ്യത്യസ്ത ശമ്പള സ്‌കെയിലുകളാണ് ലഭിക്കുക.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (T-3)– 29,200 രൂപ മുതല്‍ 92,300 രൂപ വരെ (പേ ലെവല്‍ 5).

സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (T-4)– 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ.

English Summary

The Indian Council of Agricultural Research (ICAR) has announced 1,393 vacancies for various posts through ASRB Recruitment 2026. Eligible candidates, including BCA and BTech graduates, can apply for these central government jobs. The recruitment offers salaries of up to Rs 1.12 lakh, with selection for the advertised posts without an interview.

Follow Us