Iffa Chicken Recipe: റെസ്‌റ്റോറൻ്റുകള്‍ തെരഞ്ഞ് പിടിച്ച് നടക്കേണ്ട… ഈ ട്രെൻഡിങ് വിഭവം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി ഇതാ…
Easy and Flavorful Iffa Chicken at Home: നല്ല ജ്യൂസി ആയിട്ടുള്ള ഈ ചിക്കൻ വിഭവം കഴിക്കാനുള്ള ഓട്ടത്തിലാണ് പലരും. ഇത് കഴിക്കാൻ വേണ്ടി മാത്രം റെസ്‌റ്റോറൻ്റുകള്‍ തെരഞ്ഞ് പിടിച്ച് നടക്കുന്നവരും ഉണ്ട്. എന്നാൽ ഇനി നടക്കേണ്ട. ഈ ട്രെൻഡിങ് വിഭവം വീട്ടില്‍ തയ്യാറാക്കാം.

സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിഭവമാണ് ഇഫ ചിക്കൻ. നല്ല ജ്യൂസി ആയിട്ടുള്ള ഈ ചിക്കൻ വിഭവം കഴിക്കാനുള്ള ഓട്ടത്തിലാണ് പലരും. ഇത് കഴിക്കാൻ വേണ്ടി മാത്രം റെസ്‌റ്റോറൻ്റുകള്‍ തെരഞ്ഞ് പിടിച്ച് നടക്കുന്നവരും ഉണ്ട്. എന്നാൽ ഇനി നടക്കേണ്ട. ഈ ട്രെൻഡിങ് വിഭവം വീട്ടില്‍ തയ്യാറാക്കാം. (Image Credits: Getty Images)

വളരെ സിമ്പിളായി കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഇഫ ചിക്കൻ തയ്യാറാക്കാം. ഇഫ ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ: ചിക്കൻ ബോണ്‍ലെസ്, സോയ സോസ്, മയോണൈസ്, തേൻ, വെളിച്ചെണ്ണ, ലെമൺ ജ്യൂസ് ,വെളുത്തുള്ളി,ഇഞ്ചി ,കടുക് ,മുളക് പൊടി, ജീരകം.

തയ്യാറാക്കാനായി എല്ലിലാത്ത ചിക്കൻ നന്നായി കഴുകി കഷണങ്ങളാക്കി എടുക്കുക. ശേഷം ചിക്കൻ്റെ രണ്ട് സൈഡും അടുപ്പിച്ച് വരഞ്ഞതിനു ശേഷം മസാല പുരട്ടുക. മസാലയ്ക്കായി മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ലെമൺ ജ്യൂസ്, തേൻ എന്നിവ ഒരു പാത്രത്തിൽ നന്നായി മിക്‌സ് ചെയ്യുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം.

ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ജീരകം, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കാം. തുടർന്ന് നന്നായി വഴറ്റി എടുക്കുക. ഒരു ബ്രൗൺ നിറം ആകുമ്പോൾ മസാലകൾ പുരട്ടിയ ചിക്കൻ കഷണങ്ങൾ ഇതിലേയ്ക്ക് ഇട്ട് കൊടുക്കാം.

ശേഷം അടച്ചു വയ്‌ക്കുക. ചിക്കൻ തിരിച്ചും മറിച്ചും ഇട്ടുകൊടുത്തു അടച്ചുവച്ച് വേണം വേവിച്ചെടുക്കാൻ. വെന്തുവരുന്ന ചിക്കൻ്റെ മുകളിലേക്ക് മയോണൈസ്/ സോസ് ചേർത്ത് കൊടുത്ത് 5 മിനിറ്റ് വീണ്ടും അടച്ചുവയ്‌ക്കുക. ഇത് ചൂടായി വരുന്നതോടെ ഇഫ ചിക്കൻ റെഡിയായി.