മുരിങ്ങയിലകൊണ്ട് ഇഡ്ഡലിയോ... ആരും കഴിച്ചുപോകും ഈ പച്ച ഇഡ്ഡലി: കിടിലൻ റെസിപ്പി | How to Make Healthy Moringa Idli For Breakfast, Know the easy Recipe ​In Malayalam Malayalam news - Malayalam Tv9

Moringa Idli Recipe: മുരിങ്ങയിലകൊണ്ട് ഇഡ്ഡലിയോ… ആരും കഴിച്ചുപോകും ഈ പച്ച ഇഡ്ഡലി: കിടിലൻ റെസിപ്പി

Published: 

03 Oct 2026 | 04:48 PM

Healthy Moringa Idli Recipe: പതിവായി ഇഡ്ഡലിയും ദോശയും പുട്ടുമൊക്കെയാണ് നമ്മൾ കഴിക്കുന്നത്. വെള്ള നിറത്തിലുള്ള സാധാരണ ഇഡ്ഡലിയും ദോശയുമൊക്കെ കഴിച്ച് മടുത്തവർക്ക് പ്രഭാതഭക്ഷണം കൂടുതൽ കളർഫുള്ളാക്കാനും ആരോഗ്യകരമാക്കാനും ഒരു കിടിലൻ വഴിയുണ്ട്. അതാണ് മുരിങ്ങിയല ഇഡ്ഡലി. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. മുരിങ്ങയില കഴിക്കാന മടിയുള്ള കുട്ടികൾ പോലും വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവമാണിത്. മുരിങ്ങയിലയുടെ ഗുണങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഒന്നാണ് മുരിങ്ങയില ഇഡ്ഡലി.

1 / 5
ദിവസവും രാവിലെയുള്ള വിഭവങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കുന്നവരാണ് വീട്ടമ്മമാർ. പതിവായി ഇഡ്ഡലിയും ദോശയും പുട്ടുമൊക്കെയാണ് നമ്മൾ കഴിക്കുന്നത്. വെള്ള നിറത്തിലുള്ള സാധാരണ ഇഡ്ഡലിയും ദോശയുമൊക്കെ കഴിച്ച് മടുത്തവർക്ക് പ്രഭാതഭക്ഷണം കൂടുതൽ കളർഫുള്ളാക്കാനും ആരോഗ്യകരമാക്കാനും ഒരു കിടിലൻ വഴിയുണ്ട്. അതാണ് മുരിങ്ങിയല ഇഡ്ഡലി. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. (Image Credit Source: Social Media)

2 / 5
എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാനാകുന്ന ഈ ബ്രേക്ക് ഫാസ്റ്റ് വളരെ ആരോ​ഗ്യകരമാണ്. മുരിങ്ങയില കഴിക്കാന മടിയുള്ള കുട്ടികൾ പോലും വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവമാണിത്. മുരിങ്ങയിലയുടെ ഗുണങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഒന്നാണ് മുരിങ്ങയില ഇഡ്ഡലി. കാണാൻ മനോഹരമായ പച്ചനിറം മാത്രമല്ല, പഞ്ഞി പോലുള്ള രൂപവും മികച്ച സ്വാദും ഇതിന്റെ പ്രത്യേകതയാണ്.

3 / 5
ആവശ്യമായ ചേരുവകൾ: രണ്ട് കപ്പ് ഇഡ്ഡലി മാവ്, ഒരു കപ്പ് ഫ്രഷ് മുരിങ്ങയില, ഒരു ചെറിയ പച്ചമുളക്, ചെറിയൊരു കഷ്ണം ഇഞ്ചി, 1-2 ടേബിൾസ്പൂൺ വെള്ളം, ആവശ്യത്തിന് ഉപ്പ്, ഇഡ്ഡലി തട്ടിൽ പുരട്ടാൻ എണ്ണയോ നെയ്യോ. കുട്ടികൾക്ക് പച്ചക്കറികളുടെ പോഷകങ്ങൾ നൽകാനും പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ വിഭവം വളരെയേറെ സഹായിക്കും.

4 / 5
തയ്യാറാക്കുന്ന വിധം: മുരിങ്ങയില നന്നായി കഴുകി തണ്ടുകൾ നീക്കം ചെയ്യുക. ഇലകളിലെ വെള്ളം പൂർണ്ണമായും വാർന്നുപോകണം. ഇളം ഇലകൾ മാത്രം ഉപയോഗിക്കുന്നത് ഇഡ്ഡലി സോഫ്റ്റാകാൻ ലഭിക്കാൻ സഹായിക്കും. ശേഷം മിക്സിയുടെ ജാറിലേക്ക് മുരിങ്ങയില, പച്ചമുളക്, ഇഞ്ചി, അല്പം വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.  അധികം വെള്ളം ചേർക്കുന്നത് ഒഴിവാക്കുക.  കാരണം, വെള്ളം കൂടിയാൽ മാവ് വല്ലാതെ നേർത്തുപോകാൻ സാധ്യതയുണ്ട്.

5 / 5
ഒരു പാത്രത്തിൽ ഇഡ്ഡലി മാവ് എടുത്ത് അതിലേക്ക് മുരിങ്ങയില അരച്ചത് ചേർക്കുക. അരിച്ച് ചേർത്താലും മതിയാകും. എല്ലാം നന്നായി യോജിക്കുന്നതിന് സാവധാനം ഇളക്കുക. ഈ മിശ്രിതം ഏകദേശം 10 മിനിറ്റ് നേരം അങ്ങനെതന്നെ വയ്ക്കുക. പിന്നീട് ഇഡ്ഡലിത്തട്ടുകളിൽ അല്പം എണ്ണ പുരട്ടി അതിലേക്ക് പച്ച നിറത്തിലുള്ള മാവ് കോരിയൊഴിക്കുക. ആവിയിൽ വേവിച്ചെടുത്താൽ നല്ല പതുപതുത്ത ഇഡ്ഡലി റെഡിയായി കിട്ടും.

Loading...
Unable to load recommendations.
Follow Us
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ