ഇത് മാത്രം മതി..!; മുടി കൊഴിച്ചിൽ തടയാൻ വീട്ടിൽ തയ്യാറാക്കാം ഹെർബൽ കണ്ടീഷണർ | How to make herbal hair conditioner to stop hair fall, here is the natural ingredients Malayalam news - Malayalam Tv9

Herbal Hair Conditioner: ഇത് മാത്രം മതി..!; മുടി കൊഴിച്ചിൽ തടയാൻ വീട്ടിൽ തയ്യാറാക്കാം ഹെർബൽ കണ്ടീഷണർ

Published: 

03 Sep 2025 20:53 PM

Herbal Hair Conditioner Making: മുടി വരണ്ടതോ എണ്ണമയമുള്ളതോ, ചുരുണ്ടതോ, നീണ്ടതോ ആയിക്കോട്ടെ ശരിയായ ഹെയർ കണ്ടീഷണർ തെരഞ്ഞെടുക്കുന്നതിലൂടെ മുടിയുടെ രൂപത്തെയും ഘടനയെയും നല്ലരീതിയിൽ സ്വാധീനിക്കുന്നു. കൂടാതെ കണ്ടീഷണർ ഉപയോ​ഗിച്ചാൽ പരിസ്ഥിതിക മലിനീകരണം, കെമിക്കൽ ട്രീറ്റ്മെന്റ്, ഹീറ്റ് സ്റ്റൈലിങ് എന്നിവയെ തുടർന്നുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാം.

1 / 5ഷാംപൂ ചെയ്തു കഴിഞ്ഞാൽ മുടിയിൽ കണ്ടീഷണർ ഉപയോ​ഗിക്കുന്നത് ശീലമാണ്. എന്നാൽ മുടിക്കനുയോജ്യമായ കണ്ടീഷണർ ഏതാണെന്ന് കണ്ടെത്തി മാത്രം ഉപയോ​ഗിക്കണം. ഇതാവട്ടെ പലർക്കും അറിയാത്ത കാര്യമാണ്. കണ്ടീഷണറുകൾ ഉപയോ​ഗിക്കുന്നതിലൂടെ മുടിക്ക് വേണ്ട അവശ്യ പോഷകങ്ങളും ഈർപ്പവും ലഭിക്കുന്നു. ഇത് മുടിയെ കൂടുതൽ മൃദുലവും ആരോഗ്യമുള്ളതുമാക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. (Image Credits: Freepik)

ഷാംപൂ ചെയ്തു കഴിഞ്ഞാൽ മുടിയിൽ കണ്ടീഷണർ ഉപയോ​ഗിക്കുന്നത് ശീലമാണ്. എന്നാൽ മുടിക്കനുയോജ്യമായ കണ്ടീഷണർ ഏതാണെന്ന് കണ്ടെത്തി മാത്രം ഉപയോ​ഗിക്കണം. ഇതാവട്ടെ പലർക്കും അറിയാത്ത കാര്യമാണ്. കണ്ടീഷണറുകൾ ഉപയോ​ഗിക്കുന്നതിലൂടെ മുടിക്ക് വേണ്ട അവശ്യ പോഷകങ്ങളും ഈർപ്പവും ലഭിക്കുന്നു. ഇത് മുടിയെ കൂടുതൽ മൃദുലവും ആരോഗ്യമുള്ളതുമാക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. (Image Credits: Freepik)

2 / 5

മുടി വരണ്ടതോ എണ്ണമയമുള്ളതോ, ചുരുണ്ടതോ, നീണ്ടതോ ആയിക്കോട്ടെ ശരിയായ ഹെയർ കണ്ടീഷണർ തെരഞ്ഞെടുക്കുന്നതിലൂടെ മുടിയുടെ രൂപത്തെയും ഘടനയെയും നല്ലരീതിയിൽ സ്വാധീനിക്കുന്നു. കൂടാതെ കണ്ടീഷണർ ഉപയോ​ഗിച്ചാൽ പരിസ്ഥിതിക മലിനീകരണം, കെമിക്കൽ ട്രീറ്റ്മെന്റ്, ഹീറ്റ് സ്റ്റൈലിങ് എന്നിവയെ തുടർന്നുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാം. (Image Credits: Freepik)

3 / 5

എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന കണ്ടീഷണറുകൾ ഒന്ന് മാറ്റിപ്പിടിച്ച് നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിലൂടെയും, തലയോട്ടിക്ക് പോഷണം നൽകുന്നതിലൂടെയും, മുടിയുടെ ഘടന സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിലൂടെയും മുടി കൊഴിച്ചിൽ തടയാൻ ഒരു ഹെർബൽ ഹെയർ കണ്ടീഷണർ ഉപയോ​ഗിക്കുന്നതിലൂടെ നിങ്ങൾക്ക് സാധിക്കുന്നു. (Image Credits: Freepik)

4 / 5

തലയോട്ടിയിൽ ജലാംശം നിലനിർത്താൻ രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ എടുക്കുക. വിറ്റാമിൻ സി, മുടിയുടെ ഫോളിക്കിളുകളുടെ ശക്തി എന്നിവയ്ക്കായി ഒരു ടേബിൾ സ്പൂൺ നെല്ലിക്കയുടെ പൊടി ചേർക്കുക. മുടിയുടെ പൊട്ടൽ കുറയ്ക്കുന്നതിനായി ഒരു ടേബിൾസ്പൂൺ ചെമ്പരത്തി പൊടിയോ അല്ലെങ്കിൽ അതിൻ്റെ പൂവെടുത്ത് പേസ്റ്റാക്കിയോ ഇതിലേക്ക് ചേർക്കുക. (Image Credits: Freepik)

5 / 5

ഇതിലേക്ക് പ്രോട്ടീൻ സമ്പുഷ്ടമായ പോഷകത്തിനായി ഒരു ടീസ്പൂൺ ഉലുവ പേസ്റ്റ് ചേർക്കുക. അധിക കണ്ടീഷനിംഗിനായി ഇതിലേക്ക് അര കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ ഈ മിശ്രിതം പുരട്ടുക. ശേഷം കുറഞ്ഞത് അരമണിക്കൂർ വയ്ക്കുക. പിന്നീട് നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ച്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. (Image Credits: Freepik)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും