മുടി കളറാക്കാൻ പാർലറിൽ പോകണ്ട; ചായയും കാപ്പിയും മതി, പരീക്ഷിച്ച് നോക്കൂ | How to make natural and chemical free hair colour using tea and coffee at your home Malayalam news - Malayalam Tv9

Natural Hair Colour: മുടി കളറാക്കാൻ പാർലറിൽ പോകണ്ട; ചായയും കാപ്പിയും മതി, പരീക്ഷിച്ച് നോക്കൂ

Published: 

15 Aug 2025 20:44 PM

Natural Hair Colour At Home: ഇടയ്ക്ക് മുടിയുടെ സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിക്കാൻ നോക്കുന്നതും നല്ലതാണ്. മുടി കളർ ചെയ്യുന്നത് ഇഷ്ട്ടമുള്ളവരാണ് നിങ്ങളെങ്കിൽ, ഇനി ബ്യൂട്ടി പാർലറിൽ പോയി വലിയ തുക കളയാതെ തന്നെ തിളങ്ങുന്ന മുടി സ്വന്തമാക്കാം. വീട്ടിൽ തന്നെ ഏറ്റവും എളുപ്പത്തിൽ പ്രകൃതിദത്തമായ രീതിയിൽ തന്നെ മുടി കളർ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.

1 / 5നല്ല നീളത്തിലും കറുപ്പ് നിറത്തിലും ഉള്ളോടെയുമുള്ള തലമുടി മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ഇടയ്ക്ക് മുടിയുടെ സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിക്കാൻ നോക്കുന്നതും നല്ലതാണ്. മുടി കളർ ചെയ്യുന്നത് ഇഷ്ട്ടമുള്ളവരാണ് നിങ്ങളെങ്കിൽ, ഇനി ബ്യൂട്ടി പാർലറിൽ പോയി വലിയ തുക കളയാതെ തന്നെ തിളങ്ങുന്ന മുടി സ്വന്തമാക്കാം.  (Image Credits: Unsplash)

നല്ല നീളത്തിലും കറുപ്പ് നിറത്തിലും ഉള്ളോടെയുമുള്ള തലമുടി മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ഇടയ്ക്ക് മുടിയുടെ സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിക്കാൻ നോക്കുന്നതും നല്ലതാണ്. മുടി കളർ ചെയ്യുന്നത് ഇഷ്ട്ടമുള്ളവരാണ് നിങ്ങളെങ്കിൽ, ഇനി ബ്യൂട്ടി പാർലറിൽ പോയി വലിയ തുക കളയാതെ തന്നെ തിളങ്ങുന്ന മുടി സ്വന്തമാക്കാം. (Image Credits: Unsplash)

2 / 5

വീട്ടിൽ തന്നെ ഏറ്റവും എളുപ്പത്തിൽ പ്രകൃതിദത്തമായ രീതിയിൽ തന്നെ മുടി കളർ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. ചായയും കാപ്പിയും ഉപയോ​ഗിച്ച് മുടിക്ക് രാസവസ്തുക്കൾ ഇല്ലാതെ തന്നെ നിറം നൽകാൻ കഴിയും. കാരണം മുടിക്ക് കളർ നൽകാൻ കഴിയുന്ന ഏറ്റവും മികച്ച രണ്ട് പ്രകൃതിദത്ത ചേരുവകളാണ് ഇവ.(Image Credits: Unsplash)

3 / 5

ഒരു കപ്പ് ബ്ലാക്ക് ടീ അല്ലെങ്കിൽ കടുപ്പത്തിൽ കട്ടൻ ചായ തയ്യാറാക്കുക. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും നന്നായി തിളപ്പിക്കണം. എങ്കിൽ മാത്രമെ അത്രയും കടുപ്പത്തിലേക്ക് എവ കിട്ടുകയുള്ളൂ. ശേഷം ഇത് പൂർണമായും തണുപ്പിക്കാൻ അനുവദിക്കുക. തലമുടിയിൽ പുരട്ടുന്നതിനുമുമ്പ് ഇത് പ്രത്യേകം ശ്രദ്ധിക്കണം. (Image Credits: Unsplash)

4 / 5

ആദ്യം നിങ്ങളുടെ മുടി ഷാംപൂ ചെയ്യുക. അങ്ങനെ ചെയ്താൽ മുടിക്ക് നൽകുന്ന നിറം ഇഴകളിൽ പിടിച്ച് നിൽക്കാൻ സഹായിക്കുന്നു. ശേഷം ചായയോ കാപ്പിയോ മുടിയിൽ ഒഴിക്കുക. അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോ​ഗിച്ച് പുരട്ടിയാലും മതിയാകും. എന്നിട്ട് ഒരു ഷവർ ക്യാപ്പ് ഉപയോ​ഗിച്ച് തല മൂടുക. 30-60 മിനിറ്റ് നേരം എങ്കിലും വയ്ക്കുക. (Image Credits: Unsplash)

5 / 5

മുടിക്ക് നിറം നല്ല രീതിയിൽ കിട്ടണമെങ്കിൽ ആഴ്ചയിൽ രണ്ട് മൂന്ന് തവണ എങ്കിലും ഇങ്ങനെ ചെയ്യുക. മുടിക്ക് നല്ല നിറം നൽകുകയും കൂടുതൽ തുളക്കത്തോടെ കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. (Image Credits: Unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും