Cucumber Shot Recipe: ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗ്: 2 മിനിറ്റിൽ ഉണ്ടാക്കാം കുക്കുമ്പർ ഷോട്ട്സ്
Cucumber Shot Recipe In Malayalam: കേവലം വളരെ കുറഞ്ഞ കലോറിയും ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. ചൂടിനെ മറികടന്ന് ശരീരത്തെ തണുപ്പിക്കാൻ വെറും രണ്ട് മിനിറ്റിൽ തയ്യാറാക്കാം ഈ വൈറൽ കുക്കുമ്പർ ഷോട്ട്. കുക്കുമ്പർ അഥവ നമ്മുടെ സലാഡ് വെള്ളരി വെച്ച് ഉണ്ടാക്കുന്ന ഈ റിഫ്രഷിംഗ് ഡ്രിങ്ക് നിങ്ങളുടെ സമ്മർ വൈബുകൾക്ക് ഏറ്റവും അനുയോജ്യമാണ്. ഇവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം.

സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും തരംഗമായിരിക്കുകയാണ് കുക്കുമ്പർ ഷോട്ട്സ്. ചൂടിനെ മറികടന്ന് ശരീരത്തെ തണുപ്പിക്കാൻ വെറും രണ്ട് മിനിറ്റിൽ തയ്യാറാക്കാം ഈ വൈറൽ കുക്കുമ്പർ ഷോട്ട്. കുക്കുമ്പർ അഥവ നമ്മുടെ സലാഡ് വെള്ളരി വെച്ച് ഉണ്ടാക്കുന്ന ഈ റിഫ്രഷിംഗ് ഡ്രിങ്ക് നിങ്ങളുടെ സമ്മർ വൈബുകൾക്ക് ഏറ്റവും അനുയോജ്യമാണ്. ഇവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം.(Image Credit Source: Social Media)

ആവശ്യമായ ചേരുവകൾ: കുക്കുമ്പർ (സലാഡ് വെള്ളരി): 1 എണ്ണം, ചാട്ട് മസാല: ½ ടീസ്പൂൺ (ആവശ്യമെങ്കിൽ), മുളകുപൊടി - ½ ടീസ്പൂൺ, ചെറിയ ജീരകം പൊടിച്ചത്- കാൽ സ്പൂൺ, വാളൻപുളി പിഴിഞ്ഞത്, ഉപ്പ് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ. ആദ്യം തന്നെ ഒരു കുക്കുമ്പർ എടുത്ത് അതിനെ രണ്ടായി മുറിച്ച് തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കണം.

വൃത്തിയാക്കിയെടുത്ത കുക്കുമ്പറിൻ്റെ അകത്തെ കുരുവും മറ്റും എടുത്ത് കളയുക. അതായത് ഒരു ഗ്ലാസ് പോലെ ആക്കണം. അടിവശം എപ്പോഴും അടഞ്ഞിരിക്കണം. ശേഷം വാളൻ പുളി ആവശ്യത്തിന് എടുത്ത് വെള്ളത്തിലിട്ട് ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് അത് നന്നായി പിഴിഞ്ഞെടുക്കുക. അതിലെ വേസ്റ്റ് കളഞ്ഞ് വേണം ഉപയോഗിക്കാൻ.

വാളൻപുളി പിഴിഞ്ഞുവച്ചതിലേക്ക് ഉപ്പ്, മുളക്പൊടി, അല്പം ചെറിയ ജീരകത്തിൻ്റെ പൊടി, ആവശ്യമെങ്കിൽ ചാട്ട് മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ യോജിപ്പിച്ച മിശ്രിതം മുമ്പേ തയ്യാറാക്കി വച്ചിരിക്കുന്ന കുക്കുമ്പറിന് ഉള്ളിലേക്ക് ഒഴിച്ചുകൊടുക്കുക. ശേഷം ഇത് കഴിക്കാവുന്നതാണ്. വളരെ വ്യത്യസ്തമായ ഒരു രുചിയാകും നിങ്ങൾ ഇതിലൂടെ അനുഭവിച്ച് അറിയുക.

കുക്കുമ്പറിൽ ഏകദേശം 95 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ വേനൽക്കാലത്ത് ശരീരം വരണ്ടുപോകാതെ സൂക്ഷിക്കാനും നിർജ്ജലീകരണം തടയാനും ഇത് സഹായിക്കുന്നു. കേവലം വളരെ കുറഞ്ഞ കലോറിയും ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഭക്ഷണമാണിത്.