പ്രമേഹമുണ്ടെന്ന് കരുതി ദീപാവലി മധുരം വേണ്ടെന്ന് വെക്കണോ? ഷുഗർ കൂടാതെ ആഘോഷിക്കാൻ ഇതാ ചില വഴികൾ! | How to Manage Blood Sugar During Diwali: Diet Tips for Diabetics Malayalam news - Malayalam Tv9

പ്രമേഹമുണ്ടെന്ന് കരുതി ദീപാവലി മധുരം വേണ്ടെന്ന് വെക്കണോ? ഷുഗർ കൂടാതെ ആഘോഷിക്കാൻ ഇതാ ചില വഴികൾ!

Published: 

07 Nov 2026 | 01:24 PM

Don't Let Diabetes Ruin Your Diwali: Healthy Eating and Blood Sugar Control Guide: ദീപാവലി ആഘോഷങ്ങൾ മധുരപലഹാരങ്ങൾ ഇല്ലാതെ പൂർണ്ണമാകില്ല. ലഡുവും ജിലേബിയും ഗുലാബ് ജാമൂനും അടക്കമുള്ള വിഭവങ്ങൾ ഈ ഉത്സവ സമയത്ത് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ പ്രമേഹ രോഗികൾക്ക് ഈ ആഘോഷകാലം വലിയ വെല്ലുവിളിയാണ് എപ്പോഴും സൃഷ്ടിക്കുന്നത്. കുടുംബവുമൊത്തുള്ള ഒത്തുചേരലുകളിൽ നിയന്ത്രണമില്ലാതെ മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാൻ കാരണമാകും. അതിനാൽ ഉത്സവകാലത്ത് ഭക്ഷണത്തിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടത് വളരെ അത്യാവശ്യമാണ്.

1 / 6
പ്രമേഹം ഉണ്ടെന്ന് കരുതി ദീപാവലി ആഘോഷങ്ങളിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കേണ്ട ആവശ്യമില്ല. കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കൃത്യമായി നിയന്ത്രിച്ചാൽ മതിയാകും. ഇതിനായി ഫൈബർ കൂടുതലുള്ള പച്ചക്കറികൾ, മുട്ട, പനീർ, തൈര് എന്നിവ ഭക്ഷണത്തിൽ എപ്പോഴും ധാരാളമായി ഉൾപ്പെടുത്തുക. ഇത്തരത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ നിങ്ങളെ വളരെയധികം സഹായിക്കും. (Image credit Source: Unsplash)

2 / 6
മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് പകരം ബ്രൗൺ റൈസ്, ഓട്സ്, ഗോതമ്പ് തുടങ്ങിയവ തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. കൂടാതെ പാക്കറ്റ് സ്നാക്സുകൾ പരമാവധി ഒഴിവാക്കുക. ഇതിന് പകരമായി റോസ്റ്റഡ് നട്സ്, മഖാന അല്ലെങ്കിൽ കടല കൊണ്ടുള്ള വിഭവങ്ങൾ എന്നിവ ഇടനേരങ്ങളിൽ സ്നാക്സ് ആയി കഴിക്കാവുന്നതാണ്. വീട്ടിൽ മധുരപലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ കൃത്രിമ മധുരത്തിന് പകരം ആരോഗ്യകരമായവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മധുരം പൂർണമായും ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട് എങ്കിൽ അത് പാലിക്കുന്നു എന്നും ഉറപ്പാക്കുക.

3 / 6
രക്തത്തിൽ പെട്ടെന്ന് ഷുഗർ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മധുരം ചെറിയ അളവിൽ മാത്രം പ്രധാന ഭക്ഷണത്തിന് ശേഷം കഴിക്കുക. അൻൽപ്പം മധുരം കഴിക്കാം എന്ന് ഡോക്ടറിൽ നിന്നും അനുമതി ലഭിച്ചവർ മാത്രമേ ഈ വിധം മധുരം കഴിക്കാവു. അതുപോലെ എണ്ണയിൽ വറുത്ത വിഭവങ്ങളും പാക്കറ്റ് ജ്യൂസുകളും ഡയറ്റിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക. ഇതിന് പകരമായി ധാരാളം ഫ്രഷ് ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകാൻ സഹായിക്കും.

4 / 6
കൂടുതൽ മധുരം കഴിക്കാൻ വേണ്ടി ഒരിക്കലും പ്രധാന ഭക്ഷണം ഒഴിവാക്കരുത്. ഇത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. രാത്രിയിലെ ആഘോഷങ്ങൾക്കിടയിൽ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കൃത്യസമയത്ത് തന്നെ കഴിക്കാൻ മറന്നുപോകരും. കൂടാതെ ഉത്സവ കാലയളവിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധികമുള്ള പഞ്ചസാര പുറന്തള്ളാൻ സഹായിക്കും.

5 / 6
ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹമുള്ളവർക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ ദീപാവലി ആഘോഷിക്കാം. ഉത്സവത്തിൻ്റെ സന്തോഷം പൂർണ്ണമായും ആസ്വദിക്കുകയും ചെയ്യാം.

6 / 6
പ്രമേഹമുണ്ടെന്ന് കരുതി ദീപാവലി മധുരം വേണ്ടെന്ന് വെക്കണോ? ഷുഗർ കൂടാതെ ആഘോഷിക്കാൻ ഇതാ ചില വഴികൾ!

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി