AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Agniveer Salary: അഗ്നിവീർ ശമ്പളം കൂടും; 4 വർഷത്തിന് ശേഷം 2 വർഷം കൂടി ജോലി ചെയ്താൽ എത്ര കിട്ടും?

Agniveer Pay Increase: How Much Will You Get for 2 More Years in Service? നവംബര്‍ 4ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ എന്‍എസ് രാജ സുബ്രഹ്‌മണിയാണ് അഗ്‌നിവീര്‍മാരുടെ സേവനകാലം രണ്ട് വര്‍ഷം കൂടി നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2022ല്‍ ആദ്യമായി അഗ്‌നിപഥ് പദ്ധതിയിലൂടെ സായുധസേനയില്‍ ചേര്‍ന്ന ഏകദേശം 24,400 പേരുടെ നാല് വര്‍ഷത്തെ സേവനം ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

Agniveer Salary: അഗ്നിവീർ ശമ്പളം കൂടും; 4 വർഷത്തിന് ശേഷം 2 വർഷം കൂടി ജോലി ചെയ്താൽ എത്ര കിട്ടും?
അഗ്‌നിവീര്‍Image Credit source: PTI
Shiji M K
Shiji M K | Published: 07 Nov 2026 | 12:45 PM

അഗ്‌നിപഥ് പദ്ധതിയില്‍ സൈനിക സേവനം ചെയ്യുന്ന അഗ്‌നിവീര്‍മാരുടെ സേവനകാലം രണ്ട് വര്‍ഷം കൂടി നീട്ടാനുള്ള തീരുമാനത്തോടെ ശമ്പളവും സേവാനിധി ആനുകൂല്യങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം രണ്ട് വര്‍ഷം കൂടി തുടരാന്‍ അവസരം ലഭിക്കുന്നതോടെ ആറ് വര്‍ഷത്തെ സേവനകാലവും അതിനിടയിലെ വരുമാനവും അറിയാന്‍ പലര്‍ക്കും താല്‍പര്യമുണ്ട്.

നവംബര്‍ 4ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ എന്‍എസ് രാജ സുബ്രഹ്‌മണിയാണ് അഗ്‌നിവീര്‍മാരുടെ സേവനകാലം രണ്ട് വര്‍ഷം കൂടി നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2022ല്‍ ആദ്യമായി അഗ്‌നിപഥ് പദ്ധതിയിലൂടെ സായുധസേനയില്‍ ചേര്‍ന്ന ഏകദേശം 24,400 പേരുടെ നാല് വര്‍ഷത്തെ സേവനം ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

നിലവിലെ വ്യവസ്ഥ പ്രകാരം 25 ശതമാനം പേരെ സ്ഥിരം സൈനിക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കും. ബാക്കിയുള്ള 75 ശതമാനം പേര്‍ക്ക് രണ്ട് വര്‍ഷം കൂടി സേവനം തുടരാനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ ലഭിക്കുന്നത്. ഇതോടെ ആകെ സേവനകാലം ആറ് വര്‍ഷമാകും.

നാല് വര്‍ഷത്തെ അഗ്‌നിവീര്‍ ശമ്പളം എത്ര?

അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍മാര്‍ക്ക് വര്‍ഷംതോറും വര്‍ധിക്കുന്ന ശമ്പള പാക്കേജാണ് ലഭിക്കുന്നത്. ഇതില്‍ 70 ശതമാനം തുക കൈയില്‍ ലഭിക്കുകയും 30 ശതമാനം സേവാനിധിയിലേക്ക് മാറ്റുകയും ചെയ്യും.

Also Read: SBI Recruitment 2026: എസ്ബിഐയിൽ വീണ്ടും ഒഴിവുകൾ; എവിടെ എങ്ങനെ അപേക്ഷിക്കാം?

സേവന വർഷം പ്രതിമാസ പാക്കേജ് കൈയിൽ ലഭിക്കുന്ന തുക
ഒന്നാം വര്‍ഷം 30,000 21,000
രണ്ടാം വര്‍ഷം 33,000 23,100
മൂന്നാം വര്‍ഷം 36,500 25,550
നാലാം വര്‍ഷം 40,000 28,000

സേവാനിധിയായി എത്ര ലഭിക്കും?

നാല് വര്‍ഷത്തെ സേവനത്തിനിടെ അഗ്‌നിവീര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് ഏകദേശം 5.02 ലക്ഷം രൂപ സേവാനിധിയിലേക്ക് സംഭാവന ചെയ്യുന്നു. ഇതിന് തുല്യമായ തുക കേന്ദ്ര സര്‍ക്കാരും നല്‍കും. ഇതോടെ പലിശ ഉള്‍പ്പെടാതെ തന്നെ സേവാനിധിയിലെ ആകെ തുക ഏകദേശം 10.04 ലക്ഷം രൂപയാകും. പലിശ കൂടി കണക്കാക്കുമ്പോള്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന അഗ്‌നിവീറിന് ഏകദേശം 11.71 ലക്ഷം രൂപയുടെ നികുതിരഹിത സേവാനിധി പാക്കേജ് ലഭിക്കും.

രണ്ട് വര്‍ഷം കൂടി ജോലി ചെയ്താല്‍…

രണ്ട് വര്‍ഷം കൂടി സേവനം തുടരുന്ന അഗ്‌നിവീര്‍മാര്‍ക്ക് അഞ്ചാം വര്‍ഷത്തിലും ആറാം വര്‍ഷത്തിലും ഉയര്‍ന്ന ശമ്പള പാക്കേജ് ലഭിക്കുമെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.

  • അഞ്ചാം വര്‍ഷം- 43,500
  • ആറാം വര്‍ഷം- 47,500

English Summary

Agniveers may get an opportunity to extend their service by two additional years after completing the initial four-year term. Here is how the extended tenure could affect their salary and total earnings.

Follow Us