AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diabetes in monsoon: പ്രമേഹ രോ​ഗികൾക്ക് മഴക്കാലം പ്രശ്നമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

Diabetes in the Monsoon: മഴക്കാലം പ്രമേഹ രോ​ഗികൾക്ക് അത്ര നല്ല സമയമല്ല, ഈ സമയത്ത് പ്രമേഹ രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം

Aswathy Balachandran
Aswathy Balachandran | Published: 19 Aug 2025 | 07:34 PM
മഴക്കാലത്തെ ഈര്‍പ്പമുള്ള കാലാവസ്ഥ കാരണം പ്രമേഹ രോഗികള്‍ക്ക് പെട്ടെന്ന് നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ദാഹമില്ലെങ്കില്‍ പോലും ദിവസവും 3-4 ലിറ്റര്‍ വെള്ളം കുടിച്ച് ശരീരം ജലാംശമുള്ളതാക്കി നിലനിര്‍ത്തുക.

1 / 5
മഴ കാരണം പുറത്തു പോകാന്‍ കഴിഞ്ഞില്ലെങ്കിലും വ്യായാമം മുടക്കാതിരിക്കുക. ഇന്‍ഡോര്‍ വര്‍ക്ക്ഔട്ടുകളായ യോഗ, ചെറിയ നടത്തം എന്നിവ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

2 / 5
മഴക്കാലത്ത് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ജങ്ക് ഫുഡും കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഉയര്‍ന്ന കലോറിയുള്ളതും നിലവാരമില്ലാത്തതുമാണ്, ഇത് പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ അപകടകരമാണ്.

3 / 5
മഴക്കാലത്തെ ഈര്‍പ്പം ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. ഇടയ്ക്കിടെ വിയര്‍ക്കാത്ത അവസ്ഥയും പെട്ടെന്ന് ഉഷ്ണം തോന്നുന്നതും പ്രമേഹം കാരണമാകാം. ഇത് തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുക.

4 / 5
മഴക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. സീസണല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മില്ലറ്റുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

5 / 5