രുചിയിലും ഗുണത്തിലും കേമൻ: കറിവേപ്പിലക്കൊപ്പം ഈ ഇലയും ചേർത്ത് വേപ്പിലക്കട്ടി ഇങ്ങനെ തയ്യാറാക്കു | how to prepare healthy and tasty Veppilakatti by combining kariveppila with this specific leaf Malayalam news - Malayalam Tv9

veppilakkatti Recipe: രുചിയിലും ഗുണത്തിലും കേമൻ: കറിവേപ്പിലക്കൊപ്പം ഈ ഇലയും ചേർത്ത് വേപ്പിലക്കട്ടി ഇങ്ങനെ തയ്യാറാക്കു

Published: 

03 Oct 2026 | 10:48 AM

veppilakkatti Recipe: . കറിവേപ്പില ഉപയോഗിച്ച് നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട് അതിൽ പഴമയുടെ രുചിക്കൂട്ടിൽ ഉള്ള മറ്റൊരു വിഭവമാണ് വേപ്പിലക്കട്ടി. കറിവേപ്പിലക്കൊപ്പം മറ്റൊരു ഇലയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിന് ആവശ്യമായ ചേരുവകൾ നാരകത്തിന്റെ ഇല, കറിവേപ്പില, ചുവന്ന മുളക്, പുളി, ഉപ്പ്, നല്ലെണ്ണ എന്നിവയാണ്. ഇത് തയ്യാറാക്കാൻ ആദ്യമായി ചെയ്യേണ്ടത് ഈ രണ്ട് ഇലകളും നന്നായി ഉണക്കിയെടുക്കുകയാണ്.അതായത് നാരകത്തിന്റെ ഇലയും കറിവേപ്പിലയും നന്നായി.........

1 / 5
ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിച്ച് നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട് അതിൽ പഴമയുടെ രുചിക്കൂട്ടിൽ ഉള്ള മറ്റൊരു വിഭവമാണ് വേപ്പിലക്കട്ടി.  കറിവേപ്പിലക്കൊപ്പം മറ്റൊരു ഇലയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
ഇതിന് ആവശ്യമായ ചേരുവകൾ നാരകത്തിന്റെ ഇല, കറിവേപ്പില, ചുവന്ന മുളക്, പുളി, ഉപ്പ്, നല്ലെണ്ണ എന്നിവയാണ്. (IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിച്ച് നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട് അതിൽ പഴമയുടെ രുചിക്കൂട്ടിൽ ഉള്ള മറ്റൊരു വിഭവമാണ് വേപ്പിലക്കട്ടി. കറിവേപ്പിലക്കൊപ്പം മറ്റൊരു ഇലയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിന് ആവശ്യമായ ചേരുവകൾ നാരകത്തിന്റെ ഇല, കറിവേപ്പില, ചുവന്ന മുളക്, പുളി, ഉപ്പ്, നല്ലെണ്ണ എന്നിവയാണ്. (IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
ഇത് തയ്യാറാക്കാൻ ആദ്യമായി ചെയ്യേണ്ടത് ഈ രണ്ട് ഇലകളും നന്നായി ഉണക്കിയെടുക്കുകയാണ്.അതായത് നാരകത്തിന്റെ ഇലയും കറിവേപ്പിലയും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒട്ടും ഈർപ്പമില്ലാതെ തുടച്ച് ഉണക്കിയെടുക്കുക. തുടർന്ന് ഇത് രണ്ടും പൊടിച്ചെടുക്കണം.

3 / 5
പൊടിക്കാനായി ഈർപ്പമില്ലാത്ത നല്ല ഉണങ്ങിയ ഒരു മിക്സി ജാറിലിട്ട് ഈ ഇലകൾ പൊടിച്ചു മാറ്റിവയ്ക്കുക. ശേഷം മുളകും പുളിയും വറുത്ത് ചേർക്കുകയാണ് വേണ്ടത്. അതിനായി ഒരു പാൻ എടുക്കുക.

പൊടിക്കാനായി ഈർപ്പമില്ലാത്ത നല്ല ഉണങ്ങിയ ഒരു മിക്സി ജാറിലിട്ട് ഈ ഇലകൾ പൊടിച്ചു മാറ്റിവയ്ക്കുക. ശേഷം മുളകും പുളിയും വറുത്ത് ചേർക്കുകയാണ് വേണ്ടത്. അതിനായി ഒരു പാൻ എടുക്കുക.

4 / 5
പാനിൽ നല്ലെണ്ണ ചൂടാക്കി ചുവന്ന മുളകും അതിലേക്ക് പുളിയും ചേർത്ത് ചെറുതായി ചൂടാക്കി തീ അണയ്ക്കുക. അത് തണുത്ത ശേഷം മിക്സിയിലിട്ട് ഉപ്പും കായപ്പൊടിയും ചേർത്ത് പൊടിക്കുക.

പാനിൽ നല്ലെണ്ണ ചൂടാക്കി ചുവന്ന മുളകും അതിലേക്ക് പുളിയും ചേർത്ത് ചെറുതായി ചൂടാക്കി തീ അണയ്ക്കുക. അത് തണുത്ത ശേഷം മിക്സിയിലിട്ട് ഉപ്പും കായപ്പൊടിയും ചേർത്ത് പൊടിക്കുക.

5 / 5
അതിലേക്ക് നേരത്തെ പൊടിച്ചു വച്ച ഇലകളും ചേർത്ത് വീണ്ടും നന്നായി പൊടിച്ചെടുക്കുക പാകത്തിന് അരഞ്ഞു കിട്ടിയ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റിയെടുക്കുക. ഇത് തൈര് ചോറിനൊപ്പം അല്ലാതെയും ചോറിന് കൂട്ടാൻ വളരെ മികച്ചതാണ്.

Loading...
Unable to load recommendations.
Follow Us
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ