AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് നിരാശ; ഹെബ്ബാൾ–സർജാപൂർ പാതയ്ക്ക് 2033 വരെ കാത്തിരിക്കണം

Hebbal Sarjapur Metro Project Delayed Construction May Begin in 2027: ബെംഗളൂരുവിന്റെ തെക്കുകിഴക്കന്‍ മേഖലയായ സര്‍ജാപൂരിനെ വടക്കന്‍ മേഖലയിലെ ഹെബ്ബാളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കൊരമംഗല ഉള്‍പ്പെടെയുള്ള പ്രധാന വാണിജ്യ, താമസ മേഖലകളിലൂടെയാണ് മെട്രോ കടന്നുപോകുന്നത്. പുതിയ റെഡ് ലൈന്‍ യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് നിരാശ; ഹെബ്ബാൾ–സർജാപൂർ പാതയ്ക്ക് 2033 വരെ കാത്തിരിക്കണം
ബെംഗളൂരു മെട്രോ Image Credit source: PTI
Shiji M K
Shiji M K | Published: 17 Nov 2026 | 09:57 AM

ബെംഗളൂരുവിലെ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹെബ്ബാള്‍സര്‍ജാപൂര്‍ മെട്രോ പാതയുടെ നിര്‍മാണം വീണ്ടും വൈകുന്നു. നേരത്തെ 2031ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതി ഇപ്പോള്‍ 2033 ഏപ്രിലില്‍ മാത്രമേ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാനാകൂ എന്നാണ് വിവരം. കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കാത്തതാണ് പദ്ധതിയുടെ പുരോഗതിക്ക് പ്രധാന തടസമാകുന്നത്.

നമ്മ മെട്രോയുടെ മൂന്നാം ഘട്ടം എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പാതയ്ക്ക് ഏകദേശം 37.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ബെംഗളൂരുവിന്റെ തെക്കുകിഴക്കന്‍ മേഖലയായ സര്‍ജാപൂരിനെ വടക്കന്‍ മേഖലയിലെ ഹെബ്ബാളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കൊരമംഗല ഉള്‍പ്പെടെയുള്ള പ്രധാന വാണിജ്യ, താമസ മേഖലകളിലൂടെയാണ് മെട്രോ കടന്നുപോകുന്നത്. പുതിയ റെഡ് ലൈന്‍ യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

14.28 കിലോമീറ്റര്‍ ഭൂഗര്‍ഭ പാത

ആകെ 37.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഏകദേശം 14.28 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിരിക്കും. ബാക്കി ഭാഗം ഉയരത്തിലുള്ള പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂഗര്‍ഭ പാതയുടെ നിര്‍മാണച്ചെലവ് കിലോമീറ്ററിന് ഏകദേശം 695 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയുടെ സ്വഭാവം, ഭൂമി ഏറ്റെടുക്കല്‍, ഭൂഗര്‍ഭ നിര്‍മാണം, സ്റ്റേഷനുകളുടെ രൂപകല്‍പ്പന തുടങ്ങിയ ഘടകങ്ങള്‍ മെട്രോ പദ്ധതികളുടെ ചെലവിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

Also Read: Bengaluru Bullet Train: മുംബൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ ബെലഗാവിയില്‍ നിര്‍ത്തും? സ്റ്റോപ്പിനായി ആവശ്യം ശക്തം

നിര്‍മാണം തുടങ്ങുക 2027ല്‍?

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. 2027 അവസാനത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനാണ് നിലവിലെ ലക്ഷ്യം. എന്നാല്‍ അനുമതി വൈകിയാല്‍ ഈ സമയക്രമവും ബാധിക്കപ്പെടാം.

പദ്ധതിക്ക് അനുമതി ലഭിക്കുന്നതിലെ കാലതാമസം സംസ്ഥാന സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കര്‍ണാടക ചൂണ്ടിക്കാട്ടുന്നു. നേരത്തെയുള്ള നമ്മ മെട്രോ പദ്ധതികളുടെ അംഗീകൃത ചെലവില്‍ 83.8 ശതമാനവും സംസ്ഥാനം വഹിച്ചപ്പോള്‍ കേന്ദ്രത്തിന്റെ വിഹിതം 16.2 ശതമാനമായിരുന്നുവെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്.

പദ്ധതിക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്നും അധിക ചെലവുകള്‍ പങ്കിടുന്നതില്‍ കേന്ദ്രത്തിന്റെ പിന്തുണ വര്‍ധിപ്പിക്കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലൂടെ അനുമതി നടപടികള്‍ വേഗത്തിലാക്കാനും സംസ്ഥാനം ശ്രമിക്കുന്നുണ്ട്.

English Summary

Bengaluru’s much-awaited Hebbal-Sarjapur Namma Metro corridor has been delayed again, with the new completion target set for April 2033. The 37.8-km project, estimated to cost ₹25,999 crore, is awaiting final approval from the Central Government. Construction is expected to begin after the approval and tender process.

 

Follow Us