Mehendi Stains Removal: ദീപാവലിയല്ലേ! നിറം മങ്ങിയ മെഹന്തി മായിക്കാം നിസാരമായി; ദാ ഈ വിദ്യകൾ പരീക്ഷിക്കൂ
Mehendi Stains Removal Home Remedies: നല്ല കളറുള്ള മെഹന്തിയാണെങ്കിൽ അവയുടെ കറ കളയാൻ അല്പം പ്രയാസമാണ്. സ്വാഭാവികമായി പോകട്ടെ എന്ന് വിചാരിച്ചാലോ ദിവസങ്ങളെടുക്കുകയും ചെയ്യും.

ഏത് ആഘോഷങ്ങളിലും കൈകളിൽ മെഹന്തി ഇടുന്നത് ഇപ്പോഴൊരു ട്രെൻഡാണ്. എന്നാൽ ആഘോഷങ്ങൾ അടുപ്പിച്ചായാലോ? മെഹന്തി ഡിസൈൻ ഒന്ന് മാറ്റാൻ ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ നല്ല കളറുള്ള മെഹന്തിയാണെങ്കിൽ അവയുടെ കറ കളയാൻ അല്പം പ്രയാസമാണ്. സ്വാഭാവികമായി പോകട്ടെ എന്ന് വിചാരിച്ചാലോ ദിവസങ്ങളെടുക്കുകയും ചെയ്യും. (Image Credits: Getty Images)

ദീപാവലി അടുത്തെത്തിയിരിക്കുകയാണ്, കൈകളിൽ മുമ്പ് ഉണ്ടായിരുന്ന മെഹന്തിയുടെ മങ്ങിപ്പോയ കറ കൈകളുടെ സ്വാഭാവിക ഭംഗി പോലും ഇല്ലാതാക്കുന്നു. ഇനി നിറം മങ്ങിയ മൈലാഞ്ചി കൈകളിൽ വയ്ക്കണ്ട, പൂർണമായും മാറ്റാനുള്ള ചില വീട്ടുവൈദ്യങ്ങൾ ഇവിടെയുണ്ട്. ഇതൊന്ന് പരീക്ഷിച്ച് നോക്കിക്കോളൂ. (Image Credits: Getty Images)

നാരങ്ങാനീരും ബേക്കിംഗ് സോഡയും: നാരങ്ങാനീരിന്റെ ബ്ലീച്ചിംഗ് ഗുണങ്ങൾ കാരണം മെഹന്തിയിലെ കറകൾ ഇല്ലാതാക്കാൻ സാധിക്കും. ബേക്കിംഗ് സോഡയും നാരങ്ങാനീരും കലർത്തി കൈയിൽ പുരട്ടുക. 15 മിനിറ്റ് നേരം വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. എന്നാൽ നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മമാണെങ്കിൽ, നാരങ്ങാനീര് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ചർമ്മത്തിൽ അസ്വസ്ഥത ഉണ്ടാക്കും. (Image Credits: Getty Images)

ഒലിവ് ഓയിൽ: ഒലിവ് ഓയിൽ പാചകത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. മെഹന്തിയുടെ മങ്ങിയ നിറം മാറ്റാൻ ഇത് സഹായിക്കുന്നു. ഒരു കോട്ടൺ പഞ്ഞിയിൽ ഒലിവ് ഓയിൽ മുക്കി കൈയ്യുടെ ഭാഗത്ത് പുരട്ടുക. പിന്നീട്, വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ച് മാറ്റുക. ഒലിവ് ഓയിൽ ചർമ്മത്തിന് തിളക്കം നൽകുക മാത്രമല്ല, ചർമ്മത്തിന് ഈർപ്പം നൽകുകയും ചെയ്യുന്നു. (Image Credits: Getty Images)

എക്സ്ഫോളിയേഷൻ: മെഹന്തിയുടെ കറ നീക്കം ചെയ്യാൻ, ഒരു സ്‌ക്രബ് ഉപയോഗിച്ച് ചർമ്മം മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്ത് നോക്കുക. കൈകൾ നനച്ച ശേഷം മാത്രം എക്സ്ഫോളിയേറ്റ് സ്‌ക്രബ് പുരട്ടുക. കറ പുരണ്ട ഭാഗത്ത് വൃത്താകൃതിയിൽ മൃദുവായി തടവി നന്നായി കഴുകുക. ഒന്ന് രണ്ട് ദിവസം അടുപ്പിച്ച് ചെയ്താൽ നിറം താനെ മങ്ങിപോകും. (Image Credits: Getty Images)