Lemon Storage Tips: നാരങ്ങ ഫ്രിഡ്ജിൽ വെച്ചിട്ടും കറുത്ത് പോകുന്നോ? മാസങ്ങളോളം സൂക്ഷിക്കാൻ അടിപൊളി ട്രിക്കുകൾ
Lemon Storage Tips For Long: ഫ്രിഡ്ജിൽ സൂക്ഷിച്ചാലും നാരങ്ങ കുറച്ചു ദിവസങ്ങൾക്കുള്ളിൽ കറുത്തുപോകുന്നതും കല്ല് പോലെ ഉണങ്ങിപ്പോകുന്നതും പലരുടെയും പ്രശ്നമാണ്. നാരങ്ങയിലെ ഈർപ്പം നഷ്ടപ്പെടുന്നതും ഫ്രിഡ്ജിലെ തണുപ്പ് നേരിട്ട് അടിക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ, ചില വിദ്യകൾ ഉപയോഗിച്ചാൽ നാരങ്ങ മാസങ്ങളോളം കേടുകൂടാതെയും നീര് വറ്റാതെയും ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും.

വിപണിയിൽ നിന്ന് നാരങ്ങ വാങ്ങിയാൽ എത്ര ദിവസം അവ കേടുകൂടാതെ നിങ്ങൾക്ക് സൂക്ഷിക്കാനാകും. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും നാരങ്ങ കുറച്ചു ദിവസങ്ങൾക്കുള്ളിൽ കറുത്തുപോകുന്നതും കല്ല് പോലെ ഉണങ്ങിപ്പോകുന്നതും പലരുടെയും പ്രശ്നമാണ്. നാരങ്ങയിലെ ഈർപ്പം നഷ്ടപ്പെടുന്നതും ഫ്രിഡ്ജിലെ തണുപ്പ് നേരിട്ട് അടിക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ, ചില വിദ്യകൾ ഉപയോഗിച്ചാൽ നാരങ്ങ മാസങ്ങളോളം കേടുകൂടാതെയും നീര് വറ്റാതെയും ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും. (Image Credit Source: Getty Images)

ഒരു ഗ്ലാസ് പാത്രത്തിലോ എയർടൈറ്റ് കണ്ടെയ്നറിലോ നാരങ്ങകൾ മുങ്ങിനിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. ഇത് അടച്ച് ഫ്രിഡ്ജിൽ വെക്കുക. രണ്ട്- മൂന്ന് ദിവസത്തിലൊരിക്കൽ ഇതിലെ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ചുകൊടുക്കണം. ഈ രീതിയിൽ സൂക്ഷിച്ചാൽ ഒന്ന് മുതൽ രണ്ട് മാസം വരെ നാരങ്ങ ഉണങ്ങാതെ പുതിയതുപോലെ ഇരിക്കും. എപ്പോൾ എടുത്താലും അതിലെ നീരിന് കുറവും വരികയില്ല.

നാരങ്ങ കഴുകി ഈർപ്പം പൂർണ്ണമായും തുടച്ചുമാറ്റിയ ശേഷം ഒരു സിപ്പ്‌ലോക്ക് ബാഗിലോ എയർടൈറ്റ് പ്ലാസ്റ്റിക്/ ഗ്ലാസ് പാത്രത്തിലോ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഫ്രിഡ്ജിലെ തണുത്ത കാറ്റ് നേരിട്ട് അടിച്ച് നാരങ്ങയുടെ തോട് ഉണങ്ങിപ്പോകുന്നത് തടയാൻ ഈ വിദ്യ സഹായിക്കും. ഓരോ നാരങ്ങയും വെവ്വേറെ ടിഷ്യൂ പേപ്പറിലോ ന്യൂസ് പേപ്പറിലോ പൊതിഞ്ഞ് ഒരു കവറിലാക്കി ഫ്രിഡ്ജിൽ വെക്കുക. പേപ്പർ അനാവശ്യ ഈർപ്പം വലിച്ചെടുക്കുകയും നാരങ്ങ പെട്ടെന്ന് കറുത്തുപോകുന്നത് തടയുകയും ചെയ്യും.

നാരങ്ങയുടെ തോടിൽ അല്പം വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ തടവിയ ശേഷം കവറിലാക്കി സൂക്ഷിക്കുന്നതും നല്ലതാണ്. എണ്ണ പുരട്ടുന്നത് വഴി നാരങ്ങയിലെ ഈർപ്പം പുറത്തുപോകാതെ നിൽനിൽക്കുകയും മാസങ്ങളോളം ഫ്രഷായിരിക്കുകയും ചെയ്യും. കൂടുതൽ നാരങ്ങ കൈയിലുണ്ടെങ്കിൽ അവ പിഴിഞ്ഞ് നീരെടുത്ത് ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. ഐസ് ക്യൂബുകളായ ശേഷം ഇവ ഒരു ബോക്സിലാക്കി ഫ്രീസറിൽ വെച്ചാൽ ആവശ്യാനുസരണം ജ്യൂസുകളിലോ കറികളിലോ വർഷങ്ങളോളം ഉപയോഗിക്കാം.

നാരങ്ങ ഫ്രിഡ്ജിലേക്ക് മാറ്റുന്നതിന് മുൻപ് ഏതെങ്കിലും നാരങ്ങയ്ക്ക് കേടുപാടുകളോ കറുത്ത പാടുകളോ ഉണ്ടെങ്കിൽ അത് മാറ്റുക. ഒരു കേടായ നാരങ്ങ കാരണം മറ്റുള്ളവയും പെട്ടെന്ന് കേടാകും. ആപ്പിൾ, വാഴപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളുടെ അടുത്ത് നാരങ്ങ സൂക്ഷിക്കരുത്. ഇവ പുറപ്പെടുവിക്കുന്ന വാതകം കാരണം നാരങ്ങ പെട്ടെന്ന് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.