AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Royal Enfield Classic 350: തൂവെള്ള നിറത്തിൽ തലയെടുപ്പോടെ! റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 സി​ഗ്നേച്ചർ വൈറ്റ് എത്തി

Royal Enfield Classic 350 Signature White Edition: റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് ക്ലാസിക് 350. സെയിൽസിലും മികച്ച് നിൽക്കുന്ന ഈ മോഡലിന്റെ പുതിയൊരു എഡിഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. റോയൽ എൻഫീൽഡ് ക്ലാസിക് 350 സിഗ്നേച്ചർ വൈറ്റ് എഡിഷനാണ് ഉത്സവ സീസണിന് മുന്നോടിയായി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പേര് പോലെ തന്ന തൂവെള്ള നിറത്തിൽ പ്രീമിയം ലുക്കിലാണ്..

Royal Enfield Classic 350: തൂവെള്ള നിറത്തിൽ തലയെടുപ്പോടെ! റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 സി​ഗ്നേച്ചർ വൈറ്റ് എത്തി
Royal Enfield Classic 350 Signature WhiteImage Credit source: Royal Enfeild Website
Amal KV
Amal KV | Published: 23 Sep 2026 | 11:18 PM

റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് ക്ലാസിക് 350. സെയിൽസിലും മികച്ച് നിൽക്കുന്ന ഈ മോഡലിന്റെ പുതിയൊരു എഡിഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. റോയൽ എൻഫീൽഡ് ക്ലാസിക് 350 സിഗ്നേച്ചർ വൈറ്റ് എഡിഷനാണ് ഉത്സവ സീസണിന് മുന്നോടിയായി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പേര് പോലെ തന്ന തൂവെള്ള നിറത്തിൽ പ്രീമിയം ലുക്കിലാണ് ഈ സ്റ്റൈലൻ മോട്ടോർ സെക്കിൾ വന്നിരിക്കുന്നത്. നിലവിലുള്ള ആ റെട്രോ രൂപ ശൈലിക്ക് എന്തുകൊണ്ടും അനുയോജ്യമാകുന്ന കളർ തീമാണ് സി​ഗ്നേച്ചർ വൈറ്റ്.

വൈള്ള നിറം കൂടാതെ മറ്റ് വിവിധ കളർ കോംബിനേഷനുകളിലും റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇപ്പോൾ ലഭ്യമാണ്. ഒരോ മോഡിലിന് അനുസൃതമായി വിലയിലും മാറ്റമുണ്ട്. ഏറ്റവും താഴെ നിൽക്കുന്ന റെഡിഷ് റെഡ് (Redditch Red) വേരിയന്റിന് 1.87 ലക്ഷം രൂപയും, ഏറ്റവും ഉയർന്ന മോഡലായ ‘സിഗ്നേച്ചർ വൈറ്റ്’ (Signature White)-ന് 2.24 ലക്ഷം രൂപയുമാണ് വില എക്സ് ഷോറൂം വില വരുന്നത്.

മറ്റ് മോഡലുകളുടെ എക്സ് ഷോറൂം വില ഇങ്ങനെ 

മദ്രാസ് റെഡ്: 1.94 ലക്ഷം രൂപ, മെഡാലിയൻ ബ്രോൺസ്: 1.99 ലക്ഷം രൂപ, കമാൻഡോ സാൻഡ്: 2.10 ലക്ഷം രൂപ, ​ഗൂർഖ ഗ്രീൻ: 2.10 ലക്ഷം രൂപ, ഗൺ ഗ്രേ: 2.19 ലക്ഷം രൂപ, സ്റ്റെൽത്ത് ബ്ലാക്ക്: 2.19 ലക്ഷം രൂപ, എമറാൾഡ്: 2.24 ലക്ഷം രൂപയുമാണ് വരുന്നത്.

Also Read: വില 3.80 കോടി, ഏത് മലയും ഇവന് പുല്ല്! ബെൻസിന്റെ ഒഫ് റോഡ് പുലി ഇന്ത്യയിൽ

ക്ലാസിക് 350 സിഗ്നേച്ചർ വൈറ്റിൽ മാറ്റങ്ങൾ

വെള്ള നിറത്തിലുള്ള ഫ്യുവൽ ടാങ്കും സൈഡ് പാനലുകളും വാഹനത്തിന് ക്ലാസിക് ലുക്കിനൊപ്പം പ്രമീയം സ്വഭാവും നൽകുന്നു. മഡ്‌ഗാർഡുകൾ, ഹെഡ്‌ലാമ്പ് ഹൗസിംഗ്, ഫ്രെയിം എന്നിവയും ഡാർക്ക് തീമിലാണ് കൊടുത്തിരിക്കുന്നത്. ക്രോം എലമെന്റുകളും തവിട്ടുനിറത്തിലുള്ള സീറ്റും വാഹനത്തിന്റെ റെട്രോ സൗന്ദര്യത്തെ കൂട്ടുന്നുണ്ട്. എന്നാൽ വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപഘടനയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.നിലവിൽ ക്ലാസിക് 350 നിരയിലുള്ള ഇരുണ്ട നിറങ്ങൾക്ക് പകരമായിട്ടാണ് പുതിയ ബ്രൈറ്റ് തീം കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

മെക്കാനിക്കൽ സൈഡ്

മെക്കാനിക്കൽ വശങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. 349 സിസി, ജെ-സീരീസ് (J-series), സിംഗിൾ-സിലിണ്ടർ, എയർ ആൻഡ് ഓയിൽ കൂൾഡ് എൻജിൻ തന്നെയാണ് സി​ഗ്നേച്ചർ വൈറ്റ് എഡിഷനിലും വന്നിരിക്കുന്നത്. ഈ കരുത്തുറ്റ എൻജിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി (bhp) കരുത്തും 4,000 ആർപിഎമ്മിൽ 27 എൻഎം (Nm) ടോർക്കും തരുന്നു. ഫൈവ് സ്പീഡ് ഗിയർബോക്സിൽ വരുന്ന ബൈക്കിൽ വെറ്റ് മൾട്ടി-പ്ലേറ്റ് ക്ലച്ചാണ് നൽകിയിരിക്കുന്നത്. കൂടാതെ, തിരഞ്ഞെടുത്ത വകഭേദങ്ങളിൽ അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.

English Summary

The Classic 350 is one of the Royal Enfield’s most popular models. The Royal Enfield company has now introduced a new edition of this top-selling model the Royal Enfield Classic 350 Signature White Edition ahead of the festival season.

Follow Us