AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fashion Jewellery Caring Tips: സ്വർണം തൊട്ടാൽ പൊള്ളും! എങ്കിൽ ഫാൻസി ആഭരണങ്ങൾ സൂക്ഷിക്കാം ഇങ്ങനെ

How To Take Care Fashion Jewellery:അശ്രദ്ധമായി കൈകാര്യം ചെയ്താൽ അവ നാശമായി പോകാനും നിറം മങ്ങാനുമുള്ള സാധ്യത ഏറെയാണ്. ഇത്തരം ആഭരണങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

neethu-vijayan
Neethu Vijayan | Published: 15 Sep 2025 12:25 PM
സ്വർണവില ദിവസേന കുതിച്ചുയരുകയാണ്. ഇനിയുള്ള കാലം ഒരു തരി പൊന്ന് വാങ്ങണമെങ്കിൽ അല്പം വിയർക്കും. ഇന്ന് ഒരു പവൻ സ്വർണത്തിന് 81440 രൂപയാണ് നൽകേണ്ടത്. ​ഗ്രാമിനാകട്ടെ 10180 രൂപയും. പണികൂലിയും ജിഎസ്ടിയും എല്ലാം ചേർത്താൽ ഒരു പവന് ഏകദേശം 85000ത്തിനടുത്ത് നൽകേണ്ടി വരും. അതുകൊണ്ട് പലരും ഇന്ന് ആശ്രയിക്കുന്നത് ഫാൻസി ആഭരണങ്ങളാണ്. (Image Credits: Gettyimages)

1 / 6
വിലക്കുറവിൽ ഏറ്റവും ഭം​ഗിയുള്ള ഫാൻസി ആഭരണങ്ങൾ കിട്ടുമ്പോൾ എന്തിനാണ് സ്വർണം വാങ്ങാൻ കഷ്ടപ്പെടുന്നതെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ പല ആഘോഷങ്ങളും കഴിഞ്ഞ് തിരികെയെത്തിയാൽ ഇത്തരം ഫാൻസി മാലകളും കമ്മലുകളും എവിടെയെങ്കിലും അശ്രദ്ധമായി ഊരിയെറിയുകയാണ് പതിവ്. (Image Credits: Gettyimages)

2 / 6
വിലക്കുറവായതിനാൽ സൂക്ഷിച്ചു വയ്ക്കുന്ന കാര്യത്തിൽ പലരും പിന്നിലാണ്. എങ്കിലും അടുത്ത ആഘോഷത്തിന് വീണ്ടും ഉപയോ​ഗിക്കാൻ ഇവ സൂക്ഷിച്ച് വച്ചേ മതിയാകു. ഇങ്ങനെ അശ്രദ്ധമായി കൈകാര്യം ചെയ്താൽ അവ നാശമായി പോകാനും നിറം മങ്ങാനുമുള്ള സാധ്യത ഏറെയാണ്. ഇത്തരം ആഭരണങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. (Image Credits: Gettyimages)

3 / 6
ഓരോ ആഭാരണവും ഉപയോ​ഗം കഴിഞ്ഞാൽ ട്രാൻസ്പരന്റായിട്ടുള്ള പായ്ക്കുകളിലാക്കി തരം തിരിച്ച് സൂക്ഷിക്കണം. യാത്ര പോകുമ്പോൾ ആഭരണങ്ങൾ കട്ടി കൂടിയ പാഡഡ് ബോക്സുകളിലോ കുപ്പികളിലോ ഇട്ടുവയ്ക്കുക. ആഭരണങ്ങളിൽ വിയർപ്പുപറ്റിയ ഭാ​ഗങ്ങളിൽ കോട്ടൺ തുണിയോ പഞ്ഞിയോ ഉപയോ​ഗിച്ച് തുടയ്ക്കുക. പിന്നീട് കുറച്ച് നേരം ഉണക്കുക. ഇങ്ങനെ ഇടയ്ക്ക് തുടക്കുന്നത് പുതുമ നിലനിർത്തും.(Image Credits: Gettyimages)

4 / 6
വെള്ളി ആഭരണങ്ങൾ മറ്റുള്ളവയ്ക്കൊപ്പം ഇട്ടാൽ വേ​ഗം കറുത്തുപോകും. അവ വെൽവെറ്റ് കവറുകളിലാക്കി സൂക്ഷിക്കുക. കമ്മലുകളിൽ ടാൽകം പൗഡർ പുരട്ടി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു വച്ചാൽ നിറം മങ്ങാതെ ​ഒരുപാട് കാലം നിൽക്കും. കട്ടിയുള്ളതും വലിയ കല്ലുകളോടും കൂടിയ  ആഭരണങ്ങൾ വേനൽക്കാലത്ത് ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്.  (Image Credits: Gettyimages)

5 / 6
ടെറാക്കോട്ടാ ആഭരണങ്ങളാണ് നിങ്ങൾ ഉപയോ​ഗിക്കുന്നതെങ്കിൽ വെള്ളവും സോപ്പും ഉപയോ​ഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക. ആക്സസറീസ് എപ്പോഴും വാർഡ്രോബിനുള്ളിൽ അടച്ച് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. ഹെയർ സ്പ്രേ, പെർഫ്യൂം, എന്നിവ ആഭരണങ്ങളി‍ൽ നേരിട്ട് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. (Image Credits: Gettyimages)

6 / 6